Sunday, October 7, 2012

മരണം




ആരോടും പറയാതെ വന്നൊരു മരണം
കണ്ണുനീര്‍ സ്നേഹിച്ചൊരു മരണം
പാരില്‍ ആര്‍ത്തു  പെയ്യുമീ മരണം
നീ വരും നാള്‍ ഓര്‍ത്തൊരു  ജീവിതമെന്‍ മരണം .

നിര്‍വചനം ഇല്ലാത്തൊരു കോമാളി മരണം
എപ്പോഴോക്കൊയോ വന്നുപോകുമൊരു മരണം
ഒരിറ്റ് വെള്ളം കുടിച്ചു  നിനകൊപ്പം മടങ്ങുമീ  മരണം
എവിടെക്കോ നിനകൊപ്പം മറയുമീ മരണം .

ഓര്‍മ്മകള്‍ നോവുകളായി നല്‍കുമീ മരണം
വേദനകള്‍ അഗ്നിയായി പോള്ളികും മരണം
ആത്മനൊമ്പരങ്ങള്‍ ശപികുമീ  മരണം .
വിധിയൊരു നിമിത്തം  അന്ത്യമീ മരണം

പണവും അധികാരവും  നിഷ്ഭലമാകും മരണം
ശാസ്ത്രവും ലോകവും വിഡ്ഢിയാകും മരണം
ഞാന്‍ ഭയകുന്നു എന്‍ പ്രിയപെട്ടവര്‍കായ്‌
ഒരുനാള്‍ എത്തീടും മരണം മരണം മരണം













മരണം നിനകൊപ്പം നടക്കുന്ന സത്യമാണ് , ഏതു മിനിഷവും നീ മരണപെടം , പണവും അധികാരങ്ങളും എല്ലാം തോല്കുന്നു അവനു മുന്നില്‍ .പ്രിയപെട്ടവരുടെ മരണം എന്നും നോവുകള്‍ ആണ്  അത്  എന്നും മനസിനെ  പോള്ളിച്ചുകൊണ്ടിരിക്കും..
ആര്‍കും പിടിച്ചു നിര്‍ത്താന്‍ കഴിയാതെ കടന്നു വരുന്ന മരണം നിനകായ്‌ ഞാനും കാത്തിരിക്കുന്നു .


"കരഞ്ഞു വീണിടും ഈ ജന്മം പാരില്‍
ചിരിച്ച്കൊണ്ട് എന്നെ വാരി പുണരുന്നു
ചിരിച്ചുകൊണ്ട് മടങ്ങുമെന്‍ ജന്മം
കരഞ്ഞുകൊണ്ട് വാരി പുണരുന്നു നിങ്ങള്‍ "








8 comments:

  1. മരണം .. അതല്ലേ എല്ലാം....
    --
    മരണം എന്ന് കൂടെക്കൂടെ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാമായിരുന്നു..
    കൂടുതല്‍ എഴുതുക.. ആശംസകള്‍..

    ReplyDelete
  2. മരണം. ഏതു നിമിഷവും കൂടെ നടക്കുന്നവന്‍., അവസാന നാല് വരികള്‍ വളരെ അര്‍ദ്ധവതാണ്. പിന്നെ ഒരു ചെറിയ പ്രശനം തോന്നിയത് അവസാനത്തെതിന് മുന്‍പ് ഉള്ള സ്റ്റാന്‍സയില്‍ ഒരു ഒഴുക്ക് നഷ്ടമായ തോന്നല്‍... കവിത അവിടെ കണ്ടില്ല, ഗദ്യമായി ആണ് തോന്നിയത്, ചിലപ്പോള്‍ എന്‍റെ മാത്രം തോന്നല്‍ ആകാം. നല്ല കവിത... ആശംസകള്‍

    ReplyDelete
    Replies
    1. ഗദ്യമാണ് ഉദ്ദേശിച്ചത് ,,,,,നന്ദി .
      അത് ഞാന്‍ എഡിറ്റ്‌ ചെയുതു ശരിയാകം

      Delete
  3. മരനം രംഗബോധമില്ലാത്ത കോമാളി

    ReplyDelete
    Replies
    1. ഒരായിരം നന്ദി ,,,,,,,

      Delete
  4. Replies
    1. സംഗീത് : ഒരായിരം നന്ദി

      Delete