Thursday, October 25, 2012

ആദ്യ പ്രണയത്തിന്‍ അവസാന നാളുകളില്‍ ....
എപ്പോഴും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പറ്റാതെ വെറും വാകുകള്‍ ആയി  മാറുമ്പോള്‍ .പിന്നെ നമ്മള്‍  ആലോചിക്കും പറഞ്ഞ വാകുകളിലെ ആത്മാര്‍ത്ഥത .അങ്ങനെയൊക്കെ ആണാലോ  ഓരോ ആത്മാര്‍ത്ഥ പ്രണയങ്ങളും തുടങ്ങുന്നത് ........

അഞ്ചു വര്‍ഷങ്ങള്‍ക് മുന്പ് ഇതുപോലൊരു  ഒക്ടോബര്‍ മാസം ആണ് ഞാന്‍ അവളെ കാണുന്നത് .സ്കൂള്‍ കാലഘട്ടത്തില്‍ കണ്ടിട്ടുണ്ട് അപ്പോള്‍ അവളോട് എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു ഉത്സവ പറമ്പുകളില്‍ കാണുന്ന കളിപാട്ടങ്ങള്‍ അതുപോലെ മിന്നുന്നമിന്നാ മിനുങ്ങുകള്‍ അതുപോലെ .....അതിനെ അപ്പോള്‍ ഒരു പ്രണയം എന്ന് പറയാന്‍ സാധിക്കില്ല ഒരിഷ്ടം അത്രേയുള്ളൂ .വീണ്ടും കണ്ടപ്പോള്‍ ആ പഴയ ഇഷ്ടം ഹൃദയത്തില്‍ വിതുമ്പാന്‍ തുടങ്ങി പക്ഷെ കാലങ്ങള്‍ കഴിഞ്ഞപോള്‍ ആ ഇഷ്ടം മാറി , ഇപ്പോള്‍  നെഞ്ചില്‍ ഒരു ഇടിവെട്ട് എന്നപ്ലോലെയാണ് അവളെ കാണുമ്പോള്‍ .അവള്‍ സംസരികുന്നവരോട് എനിക്ക് എന്തോ ഒരു വല്ലാത്ത അസൂയ തോന്നി തുടങ്ങി . എനിക്കും സംസരികണം അവളോട് ഇതുപോലെ വളരെ ചിരിച്ച മുഖത്തോട് കൂടി .എന്നും രാവിലെ ഇറങ്ങും ഇവള്കുവേണ്ടി എത്ര ബസ്‌ വന്നാലും ഇവള്‍ കയറുന്ന ബസില്‍ കയറാന്‍  .എന്നെ കണ്ടില്ല എന്ന് നടിച്ചവള്‍ നില്കുമ്പോഴും ,എനിക്ക് അറിയാം അവള്‍ എന്നെ നോക്കുന്നുണ്ട് അറിയാതെ .ആദ്യമായി പരസ്പരം കണ്ണോട് കണ്‍ നോക്കിയത് എനികുവേണ്ടി സാരി ഉടുത് കേരള പിറവി ദിനത്തില്‍ കോളേജില്‍ പോയപ്പോള്‍ (അത് പിന്നെ പറഞ്ഞു ആ സാരി എന്നെ കാണിക്കാന്‍ വേണ്ടി ഉടുത്തതാണ് എന്ന് ).സ്ഥിരം പോകുന്ന ബസ്‌ പോയിട്ടും ഞാന്‍ കാത്തുനിന്ന് അവള്കുവേണ്ടി ,അന്ന് അവള്‍ വിചാരിച്ചു ഞാന്‍ പോയി കാണുമെന്നു കരുതി ഞാന്‍ നിന്ന സ്ഥലത്തേക് ഒരു നോട്ടം .....

ഞാന്‍ ആ നോട്ടം ലെര്‍ണര്സ് ലൈസന്‍സ് ആയി  ഏറ്റെടുത്തു  പിന്നെ ഓരോ ദിവസവും തയാറെടുപ്പുകള്‍ ആണ് അവളോട് പറയാന്‍ .പക്ഷെ നടകില്ല ഓരോ ദിവസവും ഓരോ കാരണങ്ങള്‍ . ഒന്നുകില്‍ കൂടുകാരികള്‍ അലെങ്കില്‍ നാട്ടുകള്‍ അതുമലെങ്കില്‍ എന്‍റെ കൂട്ടുകാര്‍ .അവള്‍ പടികുന്നത് ഒരു വിമന്‍സ് കോളേജില്‍ ആണ് .അതുകൊണ്ട് അതും ഇത്തിരി ബുദ്ധിമുട്ടാണ് .ഒടുവില്‍ മൂന്ന് മാസത്തെ കാത്തിരിപ്പില്‍ ഞാന്‍ അവളോട്‌ പറഞ്ഞു .(എങ്ങനെ എപ്പോള്‍ അതോകെ ഞാന്‍ മരിചിലെങ്കില്‍ എന്‍റെ ആത്മകഥ അറുപതു വയസില്‍ ഞാന്‍ എഴുതും അപ്പോള്‍ വിശദീകരിച് പറയാം ).അവള്‍ മറുപടി സ്ഥിരം പെണ്പില്ലേര്‍ പറയുന്നപോലെ സോറി എനിക്ക് പറ്റില്ല എന്നായിരുന്നു .

പക്ഷെ എനിക്ക് അവളെ അങ്ങനെ ഉപേക്ഷിക്കാന്‍  സാധിക്കില്ല  കാരണം അവള്‍ ആ മറുപടി പറഞ്ഞപോള്‍ അവളുടെ കണ്ണുകളില്‍ കാണാമായിരുന്നു എന്നോടുള്ള ഇഷ്ടം .വീണ്ടും വീണ്ടും പറഞ്ഞു എന്നെ ഒരു സുഹൃത്താകി , ഞാന്‍ ആദ്യം സമ്മതിച്ചു കൊടുത്തില്ല പിന്നെ അതെങ്കിലും മതി എന്നായി .അങ്ങനെ സുഹൃത്തായ നാലു ദിവസം  മുതല്‍ പത്തു നാള്‍ കഴിഞ്ഞു അവള്‍ എന്നോട് പറഞ്ഞു അവള്‍ സ്നേഹിച്ചിരുന്നു ഇപ്പോഴും സ്നേഹിക്കുന്നു .

എന്താ പറയുക സന്തോഷത്തിന്റെ ഏറ്റവും ഉയരങ്ങളില്‍ ഞാന്‍ എത്തിയതുപോലെ ഒരു തോന്നല്‍ .പക്ഷെ ഒരു കാര്യം ഓര്‍ത്തില്ല ഇത്രയും ഉയരങ്ങള്‍ എത്തുമ്പോള്‍ പിന്നെ വിഴ്ച ഉണ്ടായാല്‍ അതിന്‍റെ ആഘാതവും കൂടുമെന്ന് .( അവസാനം മനസിലായി ആ ആഘാതം ഇപ്പോഴും മാറത്തെ വിഴ്ച്ചയുടെ ആഘാതം ).

പ്രണയം തുടങ്ങിയത് ചില വാഗ്ദാനങ്ങളില്‍ നിന്നാണ് ഒരികലും വേര്‍പിരിയില്ല എന്ന ശുദ്ധ മണ്ടതരത്തില്‍ നിന്ന് .അത് മനസിലകാന്‍ എനിക്ക് അവളുടെ കല്യാണം വരെ കാത്തു നില്‍കേണ്ടി വന്നു .അഞ്ചു വര്‍ഷ പ്രണയം എന്നെകാള്‍ ഞാന്‍ അവളെയും അവള്‍ എന്നെയും സ്നേഹിച്ച നാളുകള്‍ .പക്ഷെ എങ്ങനെ അവള്‍ മാറി പോയി എന്ന്  ഇപ്പോഴും എനിക്ക് ഉത്തരം ഇല്ല !.
കുട്ടികള്‍ പറയുന്ന ചില ചെറിയ ചെറിയ കാരണങ്ങളെ കൂട്ട് പിടിച്ചു അവള്‍ എന്നില്‍ നിന്നും പെട്ടന്ന് ഒരു വേര്‍പിരിയല്‍ .പിന്നെ നമ്മള്‍ അകന്നു തുടങ്ങി , എന്നെ പറഞ്ഞു മണ്ടന്‍ ആകി  അവളുടെ മോതിര കല്യാണം നടത്തി .അവള്‍ ത്യാഗം നടത്തി വീട്ടുകാര്‍ക്ക് വേണ്ടി .പക്ഷെ ശരിയായിരികം ആ ബന്ധങ്ങള്‍ എനിക്ക് വേണ്ടി കളയാന്‍ അവള്‍ക് കഴിഞ്ഞിരുന്നില്ല .

എങ്കില്‍ ഈ ബന്ധങ്ങള്‍ നമ്മുടെ പ്രണയം തുടങ്ങുമ്പോഴും ഉണ്ടായിരുന്നു .അപ്പോള്‍ ഞാന്‍ ചോദിച്ചതാണ് ഇതൊകെ അവസാന നാളുകളില്‍ ഒരു കാരണമായി പറഞ്ഞു  എന്നെ പിരിഞ്ഞു പോകരുത് !. അതിനു അവള്‍ ഉത്തരം നല്‍കിയില്ല , എന്തോ ഞാന്‍ അവള്‍ക് ഒരു ശല്യമായി തുടങ്ങി എന്ന് എനിക്ക് തോന്നിയപ്പോള്‍  അവളും അവളുടെ ബന്ധുവായ അവളുടെ ഇപോഴത്തെ ഭര്‍ത്താവും തമ്മില്‍ കല്യാണത്തിന് മുന്‍പേ ബൈകില്‍ പോകുന്നത് കണ്ടപോഴും .ഞാന്‍ സ്വയം പുചിച്ചു എന്‍റെ ആത്മാര്‍ത്ഥ പ്രണയത്തിന്റെ സ്വപ്നങ്ങളെ .

വളരെ കടുത്ത മാനസിക സമ്മര്‍ദ്ദം ആയിരുന്നു അവളെ അകന്നു തുടങ്ങിയപോള്‍ , ഹൃദയത്തില്‍ എല്കുന്ന മുറിവിന്‍റെ വേദന നല്ലത്പോലെ മനസിലാകി അകലാന്‍ തുടങ്ങി .സ്വയം ശപിച്ചു സ്വയം വേദനിച്ചു മാസങ്ങള്‍ .പലപ്പോഴും  തലയണ അമര്‍ത്തി കരഞ്ഞിട്ടുണ്ട് ശബ്ദം പുറത്തു പോകാതെ ഇരിക്കാന്‍ , വറ്റാതെ കണ്ണുനീര്‍ തുള്ളികള്‍ എന്‍റെ സ്നേഹത്തിന്‍ മഴയായി പെയുത് കൊണ്ടിരുന്നു . ഇപ്പോഴും ചില സന്ദര്‍ഭങ്ങള്‍ പാട്ടുകള്‍ സ്ഥലങ്ങള്‍ അതോകെ കാണുമ്പോള്‍ കേള്‍കുമ്പോള്‍ അനുഭവികുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറയും കാരണം ആ പ്രണയം എനിക്ക് കളയാന്‍ കഴിയില്ല  അത്രമാത്രം ഇഷ്ടമായിരുന്നു . 

അവളുടെ കല്യാണ മുഹൂര്‍ത്തത്തില്‍ ഞാന്‍ എന്‍റെ പ്രണയത്തെ കൊന്നു കുഴിച്ചിട്ടു .പക്ഷെ എത്രമാത്രം കൊല്ലാന്‍ ശ്രെമിച്ചോ അത്രമാത്രം വേദന ഞാന്‍ അനുഭവിച്ചു .ഇന്ന് ഞാന്‍ അതില്‍ നിന്നുമൊക്കെ ഒരുപാട് മാറി കഴിഞ്ഞു . ആദ്യ പ്രണയം ഒരു നൊമ്പരമായത്  ചിലപോഴൊക്കെ എന്നെ വേട്ടയാടുന്നുണ്ട് .ആത്മാര്‍ത്ഥ പ്രണയം വാകുകളില്‍ അല്ല സ്നേഹിച്ചു ജീവിച്ചു ആണ് കാണികേണ്ടത് .

" അല്ലെയോ പ്രണയമേ നീ  മിഥ്യയോ അതോ സത്യമോ 
നീ എന്തിനു കടന്നു വരുന്നു നൊമ്പരം നല്കീടുവനായി .
നിന്നെ ശപിച്ചു ജീവിതങ്ങള്‍ ബാകിവച്ചു പോയവര്‍ 
നിന്നെ ശപിച്ചു ഞാനും ബാകി വയ്കുന്നു എന്‍ സ്വപ്നങ്ങള്‍ "


അനുഭവളിലെ ഒരു ചെറിയ ഭാഗം മാത്രം , എന്‍റെ പ്രണയം മുഴുവന്‍ എഴുതി തീര്‍ക്കാന്‍ ഒരുപാട്  ബ്ലോഗ്ഗുകള്‍ വേണ്ടി വരും .ഇതുപോലെ ചില ഭാഗങ്ങള്‍ വീണ്ടും എഴുതാം .


3 comments:

  1. നമ്മള്‍ സ്നേഹിക്കുന്നവരെക്കാള്‍ നമ്മളെ സ്നേഹിക്കുന്നവരെ നമ്മള്‍ സ്നേഹിക്കണം എന്നാരോ എവിടെയോ പറഞ്ഞത് കേട്ടിടില്ലേ.. അപ്പൊ അതന്നെ.

    ReplyDelete
  2. എന്റെ കാഴ്ചപാടില്‍ പ്രണയം മിഥ്യയാണ്... കൊള്ളാം.. ആശംസകള്‍..

    ReplyDelete
  3. പ്രണയം വിവാഹത്തിൽ തന്നെ കലാശിക്കണമെന്നില്ല. അങ്ങനെ ആയതു കൊണ്ട് മാത്രം അത് മിഥ്യ എന്നും കാണേണ്ടതില്ല. യഥാർത്ഥ പ്രണയത്തിന്റെ സുഖം ഈ നൊമ്പരമാണു.

    ReplyDelete