Thursday, October 18, 2012

നാലു ചുവരുകള്‍


അവന്‍ മൈസൂര്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വരുമ്പോള്‍ വൈകുനേരം ആയിരുന്നു നല്ല ക്ഷീണിച്ചിരുന്നു കുറച്ച ദിവസമായി ഉറകം ഇല്ല  .അവനു ( റോയ് ) ഒരു ആശ്വാസം തേടിയുള്ള യാത്രയുടെ അവസാനം ആയിരുന്നു മൈസൂര്‍ .ഭാര്യയുമായി പിണങ്ങി ജീവിച്ചിട്ട് ഇന്ന് മൂന്ന് വര്ഷം തികയുന്നു .ഒരു നല്ല ജോലി ഉണ്ടായിരുനിട്ടും അവനു അവളുമായി പോരുത്തപെട്ടു പോകാന്‍ കഴിയുമായിരുനില്ല .കാരണങ്ങള്‍ ഒരുപാട് ഉണ്ട് ,അവരുടെ ജീവിത തകര്‍ച്ചയില്‍ പ്രധാന കാരണം മാംസ തീക്ഷ്ണ ആയിരുന്നു.
                             റോയ്ക് ഓഫീസിലെ ഒരുപാട് ബന്ധങ്ങള്‍ അവന്‍റെ ഭാര്യക് അതിലുമേറെ ബന്ധങ്ങള്‍ .അവര്‍ മത്സരിച്ചു അവരുടെ രതി എന്നൊരു സുഖത്തിനുവേണ്ടി .മക്കള്‍ ഇല്ല എന്നൊരു കാരണം കൂടി ഉണ്ട് ,പരസ്പരം പഴി പറഞ്ഞു അവര്‍ അവരുടെ നാലു വര്‍ഷത്തെ ജീവിതം അവസാനിപികാന്‍ .ഒരുപക്ഷെ ഇന്ന് റോയ് ആസ്വധികുനുണ്ടാകും അതുപോലെ അയാളുടെ ഭാര്യയും . എന്തായാലും അവര്‍ പിരിഞ്ഞിട്ട് മൂന്ന് വര്ഷം തികഞ്ഞു .അയാള്‍ എല്ലാ ജോലി തിരക്കും ഒഴിവാകി ഇന്ന് മൈസൂര്‍ വന്നിരികുന്നത്  എല്ലാം മറന്നു ഒരു ദിവസം.

                      അയാള്‍ ഒരുപാട് ചുറ്റി നടന്നു മൈസൂര്‍ നഗരം കണ്ടു  ,സുന്ദരമായ  കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും നിറഞ്ഞൊരു നഗരം . മനസിലെ ഒരുപാട് അഴുകുകള്‍ അയാള്‍ സ്വയം  നശിപിച്ചു നടന്നു നീങ്ങി .നേരം ഒരുപാട് വൈകി നഗരം തെരുവ് വിളകുകള്‍ കൊണ്ട് നിറഞ്ഞു . ഒരു ഭക്ഷണ ശാലയില്‍ നിന്ന് ആഹാരവും കഴിച്ചു അയാള്‍ ആ റോഡിലൂടെ ഹോട്ടല്‍ തേടി നടന്നു നീങ്ങി .

                          ഏതൊരു വിനോദ സഞ്ചാര സ്ഥലങ്ങളിലും  കാണാറുള്ള  വഴി കട്ടാല്‍ മനുഷ്യനെ അയാള്‍ കണ്ടു മുട്ടി  ( ഗൈഡ്) .റോയ്  ഒരുപാട് ക്ഷീണിച്ചു അതിനാല്‍ അയാളുടെ സഹായം തേടി ഒരു ഹോട്ടല്‍ കണ്ടു പിടിച്ചു പിന്നെ നാളെ കാണാനുള്ള സ്ഥലങ്ങളും ഇയാള്‍ കൊണ്ട്പോയി കാണികമെന്നു പറഞ്ഞു .പിന്നെ അയാള്‍ക് കുറച്ച കാശ് കൊടുത്തു റോയ് റൂമിലേക്ക് കിടക്കാന്‍ പോയി .പിറകില്‍ നിന്നൊരു വിളി മറ്റാരും അല്ല  ആ ഗൈഡ് !. റോയ് എന്ത് എന്ന്  ചോദിച്ചു ?.

                     അയാള്‍ ഒരു ചിരിയോടെ പറഞ്ഞു സാര്‍  വേറെ എന്തെങ്കിലും ?.  റോയ്ക് മനസിലായി അയാള്‍ പറഞ്ഞു മദ്യം ഞാന്‍ കഴികാറില്ല .
ഗൈഡ് : അത് അല്ല സാര്‍  .......!!  ..."ചെറുപം ആണ്  വളരെ കുറവ്  സാറിനു ഇഷ്ടപെടും " സാറിനെ കണ്ടാല്‍ അറിയില്ലേ ആളൊരു സംഭവം ആണെന്ന്
റോയ് : തീരെ താല്പര്യം  മുഖത്ത് പ്രകടിപിച്ചില്ല അയാള്‍ ഇന്ന് അങ്ങനെയൊരു  മാനസിക അവസ്ഥയില്‍ ആയിരുനില്ല  . വേണ്ട !  എന്ന് ഒരു മറുപടി പറഞ്ഞു നിര്‍ത്തി റൂമിലേക്ക് കയറി .                                   പക്ഷെ ഗൈഡ് വിട്ടില്ല അയാള്‍ പറഞ്ഞു  "നമുക്ക് പോയി കാണാം അടുത്തൊരു റൂമില്‍ ആണ് അതിനുവേണ്ടിയാണ് സാറിനെ ഈ ഹോട്ടലില്‍ കൊണ്ട് വന്നത് ".അയാള്‍ വര്‍ണിച്ചു വര്‍ണിച്ചു റോയ് എന്നൊരു മനുഷ്യന്റെ യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ട് വന്നു . റോയ് കാണാന്‍ സമ്മതിച്ചു .അങ്ങനെ അവര്‍ അടുത്തൊരു റൂമില്‍ എത്തി എല്ലാ സജീകരണങ്ങളും നിറഞ്ഞൊരു റൂം . പക്ഷെ ആ കുട്ടിയെ കണ്ടില്ല .

                         റോയ്  പറഞ്ഞു പോകാം അയാള്‍ വിട്ടില്ല സാര്‍ കണ്ടിട്ട് പോയാല്‍ മതി , അയാള്‍ റൂം വിട്ട പുറത്തു ഇറങ്ങി ആ റൂമില്‍ റോയ് മാത്രം . മുല്ല പൂവിന്‍ ഗന്ധമോടെ പാതി വെളിച്ചത്തില്‍ അയാള്‍ അവളെ കണ്ടു ഒരു നേര്‍ത്ത തുണി ഇവര്കിടയില്‍ ഉണ്ടായിരുന്നു .പക്ഷെ റോയ് എന്നൊരു മനുഷ്യന്‍ ഇതുവരെ കണ്ടതില്‍  ഏറ്റവും സുന്ദരി (അയാള്‍ മനസ്സില്‍  അറിയാതെ പറഞ്ഞുപോയി ഇവളും ഈ ജോലിക്കോ ) . എന്തായാലും റോയ്  അയാളെ (ഗൈഡ് )പറഞ്ഞു വിട്ടു . അയാള്‍ പറഞ്ഞ കാശും കൊടുത്തു .

                                                അയാള്‍ റൂം അടച്ചു അവളുടെ അടുത്തേക് വന്നു മാലാഖ എന്നോകെ പറയുന്നപോലൊരു കുട്ടി എന്ന ചിന്തയാണ്  റോയിയുടെ മനസ്സില്‍ . അയാള്‍ അറിയാതെ ഇരുന്നു പോയി .അവളുടെ ദേഹം ഒരു ചുവപ് തുണി മാത്രം കൊണ്ട് മൂടിയിരുന്നു , അവളുടെ മുഖത്ത് തുടങ്ങാം എന്നൊരു ഭാവം ഉണ്ടായിരുന്നു (കാരണം അവളെ മൃഗീയമായി സമീപിച്ചവരെ ഇതുവരെ കണ്ടിരുന്നുള്ളൂ ) അതിനാല്‍ ആകാം .പക്ഷെ റോയ്  ഈ വിഷയത്തില്‍ താല്പര്യം ഉണ്ടെങ്കിലും .അയാള്‍ക് ഇവളെ  തൊടാന്‍ പോലും തോന്നിയില്ല ( അയാള്‍ക്  സുന്ദരമായ പൂവുകള്‍ പിച്ചുന്നത്‌ ഇഷ്ടമല്ല  അങ്ങനെ ഒരു സ്വഭാവം ഉണ്ട് ) .അയാള്‍ പറഞ്ഞു നീ അവിടെ കിടന്നോ എനിക്ക് നിന്നെ കണ്ടുകൊണ്ട്  ഇരുനാല്‍ മാത്രം മതി .അവള്‍ അത്ഭുതപെട്ടു ചോദിച്ചു അതെന്താ ഇതുവരെ എന്നെ പിച്ചി ചീന്തിയവരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു .പക്ഷെ നിങ്ങള്‍ ?!

                                              റോയ് പറഞ്ഞു എനിക്ക് ഏറ്റവും താല്പര്യമുള്ള വിഷയമാണ്‌ പെണ്ണ് പക്ഷെ നീ എന്നെ തോല്‍പ്പിച്ച് നിന്നെ തൊടാന്‍ പോലും എനിക്ക് കഴിയുനില്ല . കാരണം അറിയില്ല . റോയ് ചോദിച്ചു എങ്ങനെ ഇവിടെ എത്തിപെട്ടു ?

അവള്‍ : നഴ്സിംഗ് എന്ന് പറഞ്ഞു വന്നതാണ്‌  പ്രേമം നടിച്ചു ഒരുത്തന്‍ എന്നെ പറ്റിച്ചു പിന്നെ അവന്‍   അവന്‍റെ കൂട്ടുകാര്‍ക് നല്‍കി പിന്നെ ഇവിടെ വരെ എത്തി .ഇതൊരു ജയില്‍ ആണ്, മൃഗങ്ങളെ നോക്കി വരുന്ന ജയില്‍ . ഞാന്‍ ആകാശം കണ്ടിട്ട്  മാസങ്ങളായി എല്ലാം അവര്‍ കൊണ്ട് വന്നു തരും .

റോയ്:  രക്ഷപെടാന്‍ മാര്‍ഗം ഇല്ലേ ? .അയാള്‍ക് രക്ഷപെടുത്താന്‍  ആഗ്രഹം ഉണ്ട് .

അവള്‍ : ഇല്ല, എന്നെ  ഒരു വീഡിയോ കാണിച്ചു അത് പിന്നെ പല വീഡിയോകള്‍ ആകി അതൊകെ നാട്ടില്‍ അയകുമെന്നു പറഞ്ഞു .എനിക്ക് ഒരു സഹോദരി ഉണ്ട് അച്ഛന്‍ ഇല്ല . അപ്പോള്‍ ഞാന്‍ എങ്ങനെ ?!..( അവളുടെ കണ്ണുകള്‍  നിറഞ്ഞൊഴുകി ) . കണ്ണുനീരില്‍ പറഞ്ഞു മാസ മാസം കാശ് വീട്ടില്‍ എത്തും . അത് മാത്രമാണ് എന്‍റെ ആശ്വാസം . വീട്ടില്‍ അവര്‍ കൊണ്ട് പോകും പക്ഷെ നാട്ടില്‍ വരുമ്പോള്‍ കൂട്ടിനു കുറെ ആള്‍കാര്‍ കാണും  ഒരു ദിവസം മാത്രം പിന്നെ  തിരികെ എത്തും .അവര്‍ ഒരു വലിയ ഗാങ്ങ് ആണ് ...............പക്ഷെ നിങ്ങളെന്ത എന്നെ  ?...

                                          റോയിയുടെ മനസ് വിങ്ങിപൊട്ടി ഇത്രയും സുന്ദരിയും വിദ്യാഭ്യാസവും ഉണ്ടായിട്ടും വന്നു പെട്ടൊരു ചതി കുഴി .......അയാള്‍ പറഞ്ഞു ഞാന്‍ രക്ഷപെടുത്താം!. പക്ഷെ അവള്‍ സമ്മതിച്ചില്ല കാരണം അവളുടെ അനിയത്തിയും അമ്മയും മരികപെടും തീര്‍ച്ച അത് അവള്‍ക് അറിയാമായിരുന്നു .റോയ് പറഞ്ഞു ഈ നാലു ചുവരുകള്‍ എത്ര കാലം വരെ ?
അവള്‍ കരഞ്ഞു ......മറുപടി ഇല്ല......ഞാന്‍ കാഴ്ചവസ്തുവായി മാത്രം നില്‍കുന്ന ഒരു മാംസ കഷ്ണം .എന്ന്  എന്‍റെ മുഖം വികൃതമാകുമോ അന്ന് ഞാന്‍ പുറത്തു വരും .ആത്മഹത്യ ചെയ്യാന്‍പോലും കഴിയുനില്ല എന്‍റെ വീടുകരെ ഓര്‍ത്തു .

 അവളോട്‌ ഉറങ്ങാന്‍ പറഞ്ഞു  ... അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു സഹതാപം ആണോ ?....
റോയ് ; യേ അല്ല നിന്നെ തൊടാന്‍ എനിക്ക് മനസു വരുനില്ല ....അവള്‍ ഉറങ്ങി ആ ദിവസം റോയ് ഉറങ്ങിയില്ല അവളുടെ സൗന്ദര്യം മാത്രം നോക്കി ഇരുന്നു ......
അയാള്‍ ഒന്ന് ചിന്തിച്ചു മാംസ കച്ചവടങ്ങല്ക് പിന്നില്‍ ഒരുപാട് കണ്ണുനീര്‍ തുള്ളികള്‍ ഉണ്ട്  അത്  വിങ്ങി പൊട്ടി ഇതുപോലൊരു നാലു ചുവരുകളില്‍ അവസാനിക്കും ....
അയാള്‍ ഓര്‍ത്തു അയാളുടെയും ഭാര്യയുടെയും ചുവരുകള്‍ ഇല്ലാത്ത  നാറിയ സ്വാന്തന്ത്ര്യം.

    അവളോട്‌ യാത്ര പറയാതെ അയാള്‍ രാവിലെ പോയി  കാരണം അയാള്‍ക് അതിനു കഴിയില്ലായിരുന്നു .ഒന്നിനും കഴിയാതെ ആ നാലു ചുവരുകള്‍കുള്ളിലെ സുന്ദരിയെ നെഞ്ചോടു പിടിച്ച്  റോയ് യാത്ര തുടരുന്നു .....

.മനസില്‍ നാലുവരികള്‍ മാത്രം !!!
" ചതി കുഴികള്‍ വില വീശി
മംസങ്ങളെ വിലപേശുന്നു
കണ്ണുനീരും സ്വപ്നങ്ങളും
ഈ നാലു ചുവരുകള്‍കുള്ളില്‍  "അറിയിപ് : ഇത് വെറും സാങ്കല്പിക കഥ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും  

ചിത്രങ്ങള്‍ ;ഗൂഗിള്‍ 

                           

4 comments:

 1. ചെറിയ ചില അക്ഷരപിശകുകള്‍ ഒഴിച്ച് നിറുത്തിയാല്‍ നന്നായിട്ടുണ്ട്. ഇതൊരു സാങ്കല്പിക കഥയായി തോന്നിയില്ല, ഇന്നും നടന്നുകൊണ്ടിരിക്കുന്ന സംഭവമായി തോന്നി.

  ReplyDelete
 2. ശ്രീജിത്ത്‌ : താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി . അക്ഷര പിശക് പരമാവധി ഒഴിവാകം .പിന്നെ ഇതില്‍ ഒരു സത്യം ഉണ്ട് , ഒരു മാധ്യമ അന്വേഷണം നടന്നിരുന്നു .ബംഗ്ലൂര്‍ മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പഠിക്കുന്ന ജോലി ചെയ്യുന്ന ഒരുപാട് പെണ്‍കുട്ടികളുടെ വേദനിപികുന്ന അനുഭവങ്ങള്‍ . എന്നാല്‍ ഇപ്പോഴും അത് തുടരുന്നു എന്ന് മാത്രം ...........അതിനുവേണ്ടി എന്‍റെ ഒരു സങ്കല്പവും .

  ReplyDelete
 3. അക്ഷര തെറ്റുകള്‍ വായനാ സുഖം കുറയ്ക്കുന്നു ..
  എഡിറ്റ്‌ ചെയ്തു ശരിയാക്കുക !!

  ഈ വിഷയം പല മാധ്യമങ്ങളിലും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷെ പിന്നെയും നിരവധി പേര്‍ ഇരകള്‍ ആയി കൊണ്ടിരിക്കുന്നു. അല്‍പ്പം പരത്തി പറഞ്ഞത് തെല്ലോതുക്കാമായിരുന്നു എന്ന് തോന്നി.

  ReplyDelete
 4. തുടരുക, ഇനിയും എഴുതുക,
  ആശംസകൾ

  ReplyDelete