Monday, October 29, 2012

അലയും ആത്മകള്‍കായി





ജീവന്‍ നല്‍കി ദൈവം നമ്മളെ ഭൂമിയിലേക്ക് അയകുമ്പോള്‍ നമുക്ക്  ഒരു  വിലാസവും പേര് എല്ലാം കിട്ടിടുന്നു .ചിലര്‍ക് അത് കിട്ടാതെയും വരുന്നു അവരെ ദൈവം ഭൂമിയിലേക്ക് ജീവന്‍ നല്‍കി അയക്കുന്നു പക്ഷെ  തെരുവിലോ റെയില്‍വേ കമ്പര്‍ത്മെന്റിലോ , ബസ്റ്റ് സ്റ്റാന്‍ഡില്‍ അങ്ങനെ അവിടയൊക്കെ ആകുന്നു എന്ന് മാത്രം . അവര്‍ക്ക് പിന്നെ ഭൂമിയിലെ ഏതേലും ദൈവങ്ങള്‍ സഹായികണം ഈ പറഞ്ഞ വിലാസങ്ങളും പേര് ബന്ധങ്ങള്‍ അതൊക്കെ കിട്ടാന്‍ .

ചിലര്‍ പേരുകളോ  വിലസങ്ങലോ ഇല്ലാതെ നമ്മുടെ തെരുവോരങ്ങളിലും , ഗ്രാമങ്ങളിലും ,നഗരങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നു ഒരു നേരത്തെ വിശപ് തീര്‍ക്കാന്‍ .അവര്‍ക്ക് ഭിക്ഷാടനം അല്ലാതെ മറ്റൊരു വഴി ഇല്ല അതിനാല്‍ അവര്‍ നമ്മുടെ മുന്‍പില്‍  കൈ നീട്ടുന്നു . ഒരുപാട് ചാരിറ്റി സഹായങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്കും ഒരു പരിധി ഉണ്ട് ഇവരെ സഹായികുന്നതിനു .ഹൃദയത്തിനു നോവ്‌ എല്പികുന്ന ഈ  കാഴ്ചകള്‍ നമ്മള്‍ കാണുന്നെങ്കിലും നമുക്കും സഹായികുന്നതിനു  പരിധി ഉണ്ട് അല്ലെ ?. ചിലപ്പോള്‍ കാശ് കൊടുക്കും ചിലപ്പോള്‍ ആഹാരം വാങ്ങി കൊടുക്കും ചിലപ്പോള്‍ ഒരു തുണി വാങ്ങി കൊടുക്കും അങ്ങനെ നമുക്ക് ആകുന്ന രീതിയില്‍ നമ്മള്‍ അവരെ സഹായിക്കുന്നു . ചിലര്‍ കണ്ടില്ല എന്ന് നടിച്ചു മാറിയും നില്കും .

സത്യത്തില്‍ ഇതൊരു നിയോഗം ആകാം അല്ലെ ?! എന്തായാലും ഞാന്‍ ഒരുപാട് ആലോചിക്കും ഇവരെപറ്റി .ഇവര്‍ക് ആഗ്രഹം കാണില്ലേ ?.. കുടുംബ ബന്ധങ്ങള്‍ , വിദ്യാഭ്യാസം , സുഹൃത്തുകള്‍ ,ലാളന ,സ്നേഹം, വീട് ,ഭക്ഷണം ,തുണികള്‍ .........അങ്ങനെ അവസാനം ഇല്ലാതെ എത്രയോ കാര്യങ്ങള്‍ . പലരുടെയും വീട്ടില്‍ കളയുന്ന ഒരു നേരത്തെ ആഹാരം മതിയാകും അവര്‍ക്ക് ഒരു ദിവസത്തെ വയര്‍ നിറയ്ക്കാന്‍. .,അമ്മയെയും അച്ഛനെയും നേരെ ചൊവ്വേ നോക്കാതെ ഒരുപാട് മക്കള്‍ ഇന്നുണ്ട് പക്ഷെ ഇവര്‍കോ അങ്ങനെ വിളിക്കാന്‍ ആ ബന്ധങ്ങള്‍ ഇല്ല . 

എന്തായാലും ഇന്ത്യ എന്ന ഈ വലിയ രാജ്യത്തു  ഇങ്ങനെ കുറെ അനാഥ പ്രേതങ്ങള്‍ ഉണ്ട് . കോടി കണകിനു രൂപ പല അഴിമതി വഴി നിങ്ങള്‍ ഉണ്ടാകുന്നുണ്ടാലോ .ഇത്തിരി എങ്കിലും മനുഷ്യത്വം നില നില്കുന്നെങ്കില്‍ ഇവര്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ? . ഒരികലും ചിലത്   നമുക്ക് കൊടുക്കാന്‍ കഴിയില്ല ,അത് അല്ലാതെ ഭക്ഷണം ,തുണി , വീട്  അങ്ങനെ പലതും നമുക്ക് ചെയ്യാന്‍ കഴിയില്ലേ. ഈ ഭൂമിയിലെ പ്രശ്നങ്ങള്‍ പരിഹരിചിട്പോരെ ആകാശത്തേക്  കോടി കണകിനു വിലയുള്ള യന്ത്രങ്ങള്‍ റോക്കറ്റില്‍  കയറ്റി അയകുന്നത് . നിങ്ങള്‍ ഒരു നേരം കഴിക്കുന്ന ആഹാരം അവര്‍ക്ക് ചിലപ്പോള്‍ ഒരു മാസമോ ഒരു വര്‍ഷമോകൊണ്ട്  കഴിക്കാന്‍ കഴിയും .

അവരെ ഞാന്‍ നോകുന്നത് ചീഞ്ഞ  സഹതാപം കൊണ്ട് അല്ല എന്തോ  വല്ലാത്തൊരു നൊമ്പരം അവരെ കാണുമ്പോള്‍ . ഉണ്ടാകിയ അച്ഛനോ അമ്മ്യ്കോ വേണ്ട വളര്‍ത്തി വലുതാകിയ മക്കള്‍ക്ക് വേണ്ട !.

 ആയിര കണകിനു വിലയുള്ള വിമാനങ്ങളോ , കപ്പലുകളോ , ആയുധങ്ങളോ അല്ല വികസനം .ഒരു മനുഷ്യന്‍ ( അവനു മതമില്ല വര്‍ണ്ണമില്ല , ബന്ധങള്‍ ഇല്ല , പണം ഇല്ല ) അവനുവേണ്ടി ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ കഴിഞ്ഞാല്‍ അതാണ് വികസനം .അവനു തല ചായ്ച് കിടക്കാന്‍  ഒരു വീട് ,അവനു മാനം മറയ്ക്കാന്‍ ഒരു തുണി അതാണ് വികസനം .

പറഞ്ഞിട്ട്  കാര്യമിലെങ്കിലും ചില ദിവസങ്ങളിലെ ചില കാഴ്ചകള്‍ എന്നെ നോവിപികുന്നു . അവരുടെ സ്ഥാനത്ത് നിന്ന് അറിയാതെ ഞാന്‍ ആലോചിക്കുന്നു നമുക്ക് ദൈവം തന്നിട്ടുള്ള വിലയേറിയ നിധികള്‍ ( മറ്റൊരു വാക്ക് ഇല്ല അതാണ് നിധി എന്ന് പറഞ്ഞത് ) .

"നഗ്നമാം നിന്‍ മുഖത്ത് കാണുന്നു 
സമൂഹത്തിന്‍ ചീഞ്ഞ അഴുകുകള്‍ 
നഗ്നമാം നിന്‍ ഹൃദയത്തില്‍ നിന്നും
പുകയുന്നു നന്മ കേഴും മോഹങ്ങള്‍ ."

ചിത്രം :ഗൂഗിള്‍ 


2 comments:

  1. നല്ല ചിന്തകള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ ...തീര്‍ച്ചയായും ഇവരെ കുറിച്ച് ഓര്‍ക്കണം ..ഇവരെ കുറിച്ച് മാത്രമല്ല , ഇത് പോലുള്ള മറ്റു പലരെയും ..നമ്മുടെ വേദനകള്‍ മറ്റുള്ളവരുമായി പങ്കു വക്കുക എന്നത് വലിയൊരു കാര്യമായി കരുതുന്നില്ല. പക്ഷെ മറ്റുള്ളവരുടെ വേദന സ്വീകരിക്കുകയോ അതില്‍ അവരറിയാതെയെങ്കിലും പങ്കു ചേരുകയോ ചെയ്യാന്‍ നമുക്ക് സാധിച്ചാല്‍ അതൊരു വലിയ കാര്യം തന്നെയാണ് .

    ReplyDelete
    Replies
    1. പ്രവീണ്‍ ശേഖര്‍ :ഒരായിരം നന്ദി താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു .......

      Delete