Wednesday, October 31, 2012

ഓര്‍മതന്‍ നാളുകള്‍


നിലയ്കാതെ വാര്‍ന്നു ഒഴുകിയ നീരോഴുകില്‍
നീയും നിന്‍ കണ്ണുനീര്‍ തുള്ളികളും അലിഞ്ഞിരുന്നു
ആരോടും പരിഭാവികാതെ എന്‍ ഓര്‍മകളുമായി
നീ ഓടി ഒളിചിച് അകന്നൊരു തിരപോല്‍

യാമങ്ങളും രാവുകളും തേടി നീ മറഞ്ഞൊരു
സ്വപ്ന കൂടില്‍ ഞാന്‍ തിരയുന്നു പ്രകാശം.
വിരഹം വിളമ്പുന്ന രാവിന്‍ ഇരുളില്‍
ഞാന്‍ അറിയുന്നു നിന്‍ ഓര്‍മതന്‍ തീവ്രം

നേരില്‍ നിന്നൊരു നിഴല്‍ ഇരുളില്‍ മറഞ്ഞപോഴും
നിന്‍ ഓര്‍മകള്‍ എന്‍ നിഴലായി കൂടെ വന്നപോഴും
ഞാന്‍ അറിയാതെ വിതുമ്പി നിന്നെ ഓര്‍ത്തു
നീ നല്‍കിയ പോയ വസന്തത്തിന്‍ കാലത്തേക്ക്.

പ്രണയം നീ  നല്‍കിടും  നൊമ്പരത്തിന്‍ നാളുകള്‍
ഞാന്‍ പ്രണയിക്കുന്നു വിരഹത്തിന്‍ നാളുകളെ.
തിരിച്ചു മടങ്ങി വരാതെ കടന്നുപോയ നാളുകളെ
ജന്മത്തിന്‍ ഒരു കോണില്‍ മണ്ണടിഞ്ഞ നാളുകളെ .














തികച്ചും ജീവിതം ഒരു പരിഹാസം ആണ്  അതും ഒറ്റപെടുമ്പോള്‍  . നീ നിന്നോട് പരിഹസിച്ചു ജീവികുമ്പോഴും അതില്‍ ഒരു നൊമ്പരം ഉണ്ട് .അര്‍ത്ഥമില്ലാതെ നിന്നെ നോക്കി ചിരിക്കുന്ന നിന്നെ വേദനിപ്പിക്കുന്ന ഒരു നൊമ്പരം അതാണ് "ഓര്‍മതന്‍ നാളുകള്‍ " .............

   









6 comments:

  1. നേരില്‍ നിന്നൊരു നിഴല്‍ ഇരുളില്‍ മറഞ്ഞപോഴും
    നിന്‍ ഓര്‍മകള്‍ എന്‍ നിഴലായി കൂടെ വന്നപോഴും
    ഞാന്‍ അറിയാതെ വിതുമ്പി നിന്നെ ഓര്‍ത്തു
    നീ നല്‍കിയ പോയ വസന്തത്തിന്‍ കാലത്തേക്ക്.

    നീ നിന്നോട് പരിഹസിച്ചു ജീവികുമ്പോഴും അതില്‍ ഒരു നൊമ്പരം ഉണ്ട് .അര്‍ത്ഥമില്ലാതെ നിന്നെ നോക്കി ചിരിക്കുന്ന നിന്നെ വേദനിപ്പിക്കുന്ന ഒരു നൊമ്പരം അതാണ് "ഓര്‍മതന്‍ നാളുകള്‍"

    ഞാനും ആ നല്ല കാലത്തെ വീണ്ടും വരവേൽക്കാനുള്ള ഉത്സാഹത്തിലും സന്തോഷത്തിലുമാണ്.
    ആശംസകൾ.

    ReplyDelete
    Replies
    1. മണ്ടൂസന്‍ : അഭിപ്രായത്തിനു ഒരായിരം നന്ദി .........

      Delete
  2. വരികളില്‍ പ്രണയമുണ്ട്. കവിത്വവും. ആശംസകള്‍

    ReplyDelete
  3. നിസാരന്‍ : ഒരായിരം നന്ദി താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു ........

    ReplyDelete
  4. പ്രണയം നീ നല്‍കിടും നൊമ്പരത്തിന്‍ നാളുകള്‍
    ഞാന്‍ പ്രണയിക്കുന്നു വിരഹത്തിന്‍ നാളുകളെ.
    തിരിച്ചു മടങ്ങി വരാതെ കടന്നുപോയ നാളുകളെ
    ജന്മത്തിന്‍ ഒരു കോണില്‍ മണ്ണടിഞ്ഞ നാളുകളെ .

    പ്രണയം ആര്‍ദ്രമാകുന്നുവോ?

    ReplyDelete
    Replies
    1. വെള്ളിക്കുള്ളങ്ങരക്കാരന്‍ ; പ്രണയം ഒരു അത്ഭുതമാണ് ........നോമ്പരികുന്ന അത്ഭുതം

      Delete