Monday, October 22, 2012

ലോക ചുന്ദരി ...


നീ തെയ്ചീടും മായാകൂട്ടുകള്‍  
നല്‍കും നിമിഷ നേരത്തിന്‍ ജാലവിദ്യ.
നിന്‍ പച്ച മാംസത്തിനു കൂട്ടുകള്‍
ഹൃദയത്തിന്‍ ചുടു ചോര ചുവപ്പുകള്‍ .

പുത്തന്‍ നിറങ്ങള്‍ നിന്‍ മേനിയില്‍
ചാര്‍ത്തുന്നു തിളങ്ങും ആഡംബരങ്ങള്‍
ആയിരങ്ങള്‍ നിന്‍ മുഖത്തിന്‍ ചായങ്ങള്‍
ആയിരങ്ങള്‍ നല്‍കും തിളങ്ങും മേനി .

മത്സരിക്കുന്നു മേനി കാട്ടി മോണ കാട്ടി
ഉടുതുണികള്‍ കീറി കാട്ടിടും നിന്‍ സൗന്ദര്യം
കാലങ്ങള്‍ മാറ്റി മാനവന്‍ മേനി മറചീടുമ്പോള്‍
നീ കാലങ്ങളെ മാറ്റുന്നു കൊലങ്ങളുമായി

സൗന്ദര്യം’ ദൈവം നല്‍കീടും വരദാനം
ധനത്തിനായി നീയോ അത് കീറി കാട്ടിടും.
ദിവ്യമാം നിന്‍ മേനി മറചീടുക
ലോകം നിന്നെ പുണരട്ടെ കണ്ണുകളാല്‍ .


















ലോകത്ത് ആയിരങ്ങള്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നു .ഞാന്‍ അതില്‍ തെറ്റ് പറയില്ല കാരണം അത് അവരുടെ സൗന്ദര്യം മാത്രമല്ല ബുദ്ധി ശക്തിയും ,സമൂഹത്തില്‍ ഉറച്ചു നില്കാനുള്ള കരുത്തു കാട്ടാനുള്ള വേദി കൂടിയാണ് .പക്ഷെ എല്ലാ സൗന്ദര്യ മത്സരങ്ങളും മേനി കാട്ടലായി അല്ലെ പേര് എടുകുന്നത് .ഏറ്റവും കുറച്ചു തുണി ഇടുന്നയാള്‍ ആകണം ഏറ്റവും നല്ല സുന്ദരി എന്ന് ഉണ്ടോ !!.......................
സൗന്ദര്യം തുണി ഇട്ടാലും ഉണ്ടാകും അത് മറഞ്ഞു പോകുന്നില്ല പകരം കൂടുന്നു  സൗന്ദര്യം......

6 comments:

  1. ഹ.. ഹ.. നന്നായിരിക്കുന്നു...

    ReplyDelete
    Replies
    1. റോബിന്‍ : നന്ദി അഭിപ്രായത്തിനു

      Delete
  2. ശരീരത്തിന്‍റെ സൌന്ദര്യം അളക്കുന്ന മല്‍സരത്തില്‍ ദേഹമാസകലം മൂടി പൊതിഞ്ഞു വന്നാല്‍ ശേരിയകുമോ.
    (ഉള്ള കഞ്ഞിയില്‍ പാറ്റ ഇടാന്‍ നോക്കുണോ?)

    ReplyDelete
    Replies
    1. അങ്ങനെ കഞ്ഞി കുടികണ്ട .......ചുമ്മാ .....

      Delete