Friday, November 23, 2012

മനസിന്‍ പുഴയോളങ്ങള്‍

നിലയ്കാതെ ഒഴുകുമീ പ്രവാഹത്തിന്‍
നേര്‍ത്ത ഇതളായി അലയുമീ ഞാന്‍ .
കാറ്റിന്‍ തലോടല്‍ പൂവിടവേ
ഞാന്‍  അറിയുമീ പ്രവാഹതിന്‍ വേഗം.

പുഴയോളങ്ങള്‍ നെഞ്ചോടു ചേര്‍ന്നൊരു
നോവിന്‍ അലകള്‍ മേനയവേ .
അലിയുമീ നനവിന്‍ തിരകള്‍
പകരുമെന്‍ മോഹത്തിന്‍ സാന്ത്വനം.

അലയുമെന്‍ ഹൃദയ താളുകള്‍
ഇന്നൊരു പുഴയായി ആര്‍ത്തു ഒഴുകവേ.
നേര്‍ത്തൊരു നോവിന്‍ ചില്ലയില്‍
പിടയുമെന്‍ മോഹത്തിന്‍ അലകള്‍

അനുഭവ ചാലുകളില്‍  പുഴയായി
ഒഴുകുമീ നൊമ്പര അലകള്‍ തേടുന്നു .
അനന്തമീ  ലോകത്തിന്‍ അതിരുകള്‍
 ഭേദികുമീ നന്മതന്‍ കടലില്‍.
മനസ്‌ എന്നും എനിക്ക് ഒരു ഒഴുകുന്ന ഒരു പുഴയായി തോന്നും . മറ്റൊന്നുമല്ല പുഴകള്‍ ഒഴുകി കടലില്‍ എത്തുന്നത്‌ പല തടസങ്ങള്‍ വഴിയാണ് .ചിലപ്പോള്‍ വഴി തെറ്റി മറ്റു ഭാഗങ്ങളിലേക്കും എത്തിച്ചേരും .പക്ഷെ എത്രയോകെ വഴി തെറ്റിയാലും നന്മ മനസ്സില്‍ ഉണ്ടെങ്കില്‍ , തീര്‍ച്ചയായും കളങ്കമില്ലാത്ത ഹൃദയത്തിന്റെ അവസാന  നേര്‍കാഴ്ചയായ കടലില്‍ എത്തിചെര്‍ന്നിരികും.......

Saturday, November 17, 2012

തലയണയും ഞാനും


                         


 പ്രണയത്തിനു കണ്ണില്ല  കാതില്ല  മൂക്കില്ല അങ്ങനെ പലതും ഇല്ല എങ്കിലും ഒരു തലയണ ഉണ്ട് എന്ന് എനികിപോള്‍ മനസിലായി......

                                      ഒരു വര്‍ഷത്തില്‍ അധികമായി ഞാന്‍ എന്‍റെ തലയണയുമായി പ്രണയതിലായിട്ട്.നിങ്ങള്‍ക്ക് ഒരു തമാശയായി തോന്നാം,പക്ഷെ അതില്‍ എന്‍റെ പ്രണയ ദുരന്തം ഉണ്ട് ആശ്വാസത്തിന്‍ മാധുര്യം ഉണ്ട്.

               അവള്‍ ( തലയണ) എന്‍റെ സങ്കടങ്ങളും സന്തോഷങ്ങളും ഒരു പ്രണയ വീഥിയിലൂടെ പങ്കിട്ടു .രാവ് നിശബ്ധമാകുമ്പോള്‍ മോഹങ്ങളും  നൊമ്പരങ്ങളും ഞാന്‍ അവളോടു പറയും ,

                        ഒരു തലയണമന്ത്രമായി  ഞാന്‍ അവളോട്‌ മന്ത്രികുമ്പോള്‍ അവള്‍ നിശബ്ധമായി എന്നിലേക് ചേര്‍ന്ന് കിടക്കും .എന്നാലും അവളുടെ സൗമ്യമായ സാന്ത്വനം എനിക്ക് കേള്‍കാം.

                        ഇരുളിന്‍ നീല വെളിച്ചങ്ങള്‍ നമ്മുടെ സ്വപ്നങ്ങളെയും  സങ്കടങ്ങളെയും കൂട്ട് പിടികുമ്പോള്‍ ഞാന്‍ അവളെ ( തലയണയെ ) കെട്ടി പിടിച് കിടക്കും . നഷ്ട സ്വപ്ങ്ങളുടെ കണ്ണുനീര്‍ തുള്ളികള്‍ അവളുടെ മേനിയില്‍ വീണു ചിതറുമ്പോള്‍ ആ തുള്ളികളെ അവള്‍ തുടച്ചു മാറ്റും.

 ചെറിയൊരു  Flash Back--->  ഈ പ്രണയം എങ്ങനെ തുടങ്ങി .?.

                                      എന്‍റെ പ്രിയ തലയണയെ ഞാന്‍ പ്രണയികാനുള്ള കാര്യം.ഒരു വര്‍ഷങ്ങള്‍ക്മുന്‍പ് എനിക്ക് മറ്റൊരു കാമുകി ഉണ്ടായിരുന്നു ജീവനുള്ള കാമുകി . അവളുടെ സാമിപ്യം എനിക്ക് എല്ലാ നിമിഷങ്ങളിലും വേണമായിരുന്നു .ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ .പക്ഷെ  ഉറങ്ങാന്‍ കിടകുമ്പോള്‍ അവള്‍ എനോടൊപ്പം ഇല്ല .പക്ഷെ അപ്പോഴും അവളുടെ സാമിപ്യത്തിനായി ഞാന്‍ അവളുടെ പേര് എഴുതി ഒരു തലയണയെ കൂട്ട് പിടിച്ചു .അപ്പോള്‍  ഉറങ്ങുമ്പോഴും എനിക്ക് അവള്‍ കൂട്ടിനു ഉണ്ടായിരുന്നു .

                                പക്ഷെ ജീവനുള്ള കാമുകി കല്യാണം കഴിഞ്ഞു എന്നെയും കളഞ്ഞു പോയി .പക്ഷെ ഞാന്‍ അവള്കുവേണ്ടി കരുതിയ എന്‍റെ തലയണ ഇപ്പോഴും എനോടൊപ്പം  ഉണ്ട് .അവളുടെ നഷ്ടത്തില്‍ എന്നെ രാവുകളില്‍ ഒരുപാട് ആശ്വാസിപിച്ചു കണ്ണുനീര്‍ തുടച്ചു മാറ്റി .

                        ആ കണ്ണുനീര്‍ വീണു വീണു ആ പേരും മാഞ്ഞുപോയി  ഓര്‍മകളായി ,അവള്‍ (തലയണ) എന്‍റെ കാമുകിയുമായി.

ഇപ്പോള്‍ എനിക്ക് സാന്ത്വനം നല്കാന്‍ സ്വപ്നങ്ങള്‍ക് ശക്തിയേകാന്‍ എന്നെ സ്നേഹ സ്പര്‍ശമായി അവള്‍ നെഞ്ചോടു ചേര്‍ക്കും .നിശബ്ദം ആണേലും അവള്‍ക് എന്നെ ആശ്വാസിപികാന്‍ കഴിയുന്നുണ്ട് എന്നുമാത്രം എനിക്ക് അറിയാം.

               "നിശ്ചലമീ നിശബ്ദമീ പ്രണയം
                സാന്ത്വനം നല്‍കുമീ പ്രണയം"


ചിത്രം : google  

           

                             
                   

                            

Thursday, November 15, 2012

മഞ്ഞിന്‍ കുളിര്‍മ


മഞ്ഞിന്‍ കുളിരുള്ള പകലില്‍  കൈ ചേര്‍ന്ന്
 നടന്നു നീങ്ങവേ വിതുമ്പുന്നു ഹൃദയ താളങ്ങള്‍.
മിഴികള്‍ മൂടല്‍ മഞ്ഞില്‍  കണ്ണുകള്‍ ചിമ്മവേ
മഞ്ഞിന്‍ കണങ്ങള്‍  മുത്തുകള്‍ പൊഴിക്കവേ.

പ്രണയവും മഞ്ഞും പതിയുന്നു കുളിരായി
ഇതളിട്ട് വിടരും ലോലമാം പൂവുപോല്‍.
തണുപ്പിന്‍ പുതപ്പിന്‍ കരങ്ങളാല്‍ നിന്‍
മേനിയില്‍ ഞാന്‍ ഹൃദയം തോട്ടുരുമവേ.

മഞ്ഞായി  കുളിരില്‍  പൂവിടും പ്രണയം
തട്ടി തലോടി എന്‍ മേനിയില്‍ തളിര്‍കവേ.
സുതാര്യം ഈ മഞ്ഞുപോല്‍ എന്‍ പ്രണയവും
ഹൃദ്യം സുന്ദരം കുളിരുള്ള മഞ്ഞിന്‍ കാലം .

നിമിഷനേരം പകരുമീ  കുളിരിന്‍ കണം
മായുന്നു ആദ്യാതിന്‍ പതികും കിരണതാല്‍.
പ്രണയവും മഞ്ഞും കുളിരിന്‍ അനുഭൂതി
ഞാന്‍ പ്രണയിക്കുന്നു നീ നല്‍കുമീ മഞ്ഞിന്‍ കാലം .


ശൈത്യകാലം എന്നും  സുഖമുള്ള കാലമാണ് , തണുത്തു വിറച്ചു രാവിലെ  പകല്‍ കാണുമ്പോള്‍ മൂടല്‍ മഞ്ഞില്‍ പുതച്ച് നില്കും വൃക്ഷങ്ങളും ചെടികളും പുഴകളും .ഒരു കുളിരുള്ള  ഭംഗിയാണ് ആ കാഴ്ച , പക്ഷെ സുര്യന്‍ കിഴക് ഉദിച്ചു ഉയരുമ്പോള്‍ അതോകെ മാഞ്ഞു തുടങ്ങുന്നു ......മഞ്ഞും പ്രണയവും നിമിഷനേരത്തിന്‍ കുളിര് മാത്രം .....

Tuesday, November 6, 2012

തല്കാലം ഇതുമതി
പത്തു കഴിഞ്ഞു നില്‍കുന്ന സമയം  വേറെ പണികള്‍ ഒന്നുമില്ല  ( ഇപ്പോള്‍ ഉണ്ടെന്നു ആണോ അല്ല ! എന്നാലും പറഞ്ഞതാ ) . ആഹാരം ,ഉറകം , സിനിമ അങ്ങനെ  നടന്നിരുന്ന കാലം .

 സ്കൂളില്‍  പ്ലസ്‌ 2 - അപേക്ഷ നല്‍കി നിന്നിരുന്ന സമയം .അപ്പോളാണ്  ഒരു വലിയ ഏണി ഞാന്‍ എടുത്തു എന്റെ തലയില്‍ വയ്കാന്‍ പോയത് . എന്ത് എന്നല്ലേ ?... പറയാം

എന്റെ ഒരു ബന്ധുവിന്  ചെന്നയില്‍ പോകണം  ട്രെയിനില്‍  ടിക്കറ്റ്‌  റിസേര്‍വ് ചെയ്യണം . ഞാന്‍ ചുമ്മാ നില്കുന്നതു  കൊണ്ടാകും എന്നോട് ചോദിച്ചു പോയി റിസേര്‍വ് ചെയ്യാമോ എന്ന് ?. ഞാന്‍ ആണേല്‍  കേള്കേണ്ട താമസം , ഓ ചെയ്യാമല്ലോ !! എന്ന് സമ്മതം മൂളി .

പക്ഷെ  ആദ്യമായിട്ടാണ്  ട്രെയിന്‍ ടിക്കറ്റ്‌ റിസേര്‍വ് ചെയ്യാന്‍ പോകുന്നു എന്ന കാര്യം എനികും അവര്‍ക്കും അറിയാമായിരുന്നു  .എന്നാലും  പണി  എവിടെ നിന്നാലും കിട്ടും അത് ഈ  ട്രെയിന്‍ റിസേര്‍വ് വഴി വന്നു  എന്നേയുള്ളു .

രണ്ടു ദിവസം കൂടി മാത്രമേയുള്ളൂ അവര്ക് പോകാന്‍ അതുകൊണ്ട്  രാവിലെ പോകാന്‍ പറഞ്ഞു  എന്നാല്‍ മാത്രമേ റിസേര്‍വ് ചെയ്യാന്‍ കഴിയു എന്നും അലെങ്കില്‍ കിട്ടില്ല എന്നും പറഞ്ഞു ."ഓ  ഇതൊകെ ആന കാര്യമോ എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി" .

എനിക്ക് ആണേല്‍ നല്ല സന്തോഷം , എന്തോ വലിയ സംഭവം ചെയ്യാന്‍ പോകുന്നമാതിരി .രാവിലെ റെയില്‍വേ സ്റ്റേഷന്‍ അവിടെ എത്തി . നല്ല തിരക്  എല്ലാപേരും വരുന്നു അപേക്ഷ എടുക്കുന്നു എന്തൊക്കെയോ എഴുതുന്നു . ഇത് കണ്ടപ്പോള്‍ സംഭവം ഇമ്മിണി വലുത് ആണ് എന്ന് മനസിലായി . ഞാനും എടുത്തു ഒരു അപേക്ഷ !

പക്ഷെ  ഒരു ഭയം  പത്തില്‍ പരീക്ഷ എഴുതിയിട് ഇല്ലായിരുന്നു , ചിലപ്പോള്‍ അവര്‍കു ട്രെയിന്‍ കിട്ടിയില എങ്കിലോ എന്നൊരു ഭയം . ഞാന്‍ ഈ അപേക്ഷയും പേനയും പിടിച്ചു ഒരു അര മണികൂര്‍ അങ്ങനെ നിന്ന് .ഇത്  ഒരു ചേട്ടന്‍ ശ്രദ്ധിച്  , എന്നോട്  അത് ഇങ്ങു തരാന്‍ പറഞ്ഞു .

എന്നിട്ട് ചോദിച്ചു  ?  എവിടെയ്ക്  പോകണം ? എന്ന് പോകണം ?. ആരാ പോകുന്നത് ?...ഇതൊകെ ഞാന്‍ പറഞ്ഞു കൊടുത്തത് അനുസരിച്ച് , ചേട്ടന്‍ കൃത്യമായി  എഴുതി . ഞാന്‍ നന്ദി പറഞ്ഞു . ഒരു നീണ്ട ക്യുവില്‍ പോയി നിന്ന് ........

എലപെരും കാശും ഈ പറഞ്ഞ അപേക്ഷയും പിടിച് നില്‍പായിരുന്നു .അതുമാതിരി ഞാനും രണ്ടും ഒരു കൈയില്‍ പിടിച്ചു അങ്ങ് നിന്ന് ....ഓരോരുത്തര്‍ ആയി മുന്‍പിലേക്ക് പോയി തുടങ്ങി എന്റെ ഊഴം എത്തി ...........

എന്റെ പുറകില്‍ ഒരുപാട് പേര്‍ ഉണ്ട്  , പിന്നെ ടിക്കറ്റ്‌  റിസേര്‍വ് ചെയ്യുന്ന ഓഫീസര്‍ ആണേല്‍ ഒരു സുന്ദരി ചേച്ചിയും .

അവര്‍ അപേക്ഷ തരാന്‍ പറഞ്ഞു ഞാന്‍ അത് കൊടുത്തു  അവര്‍ പറഞ്ഞു  ടിക്കറ്റ്‌ ഫുള്‍ ആണ്  .വെയിറ്റ് ലിസ്റ്റ് വരും  (അയ്യോ ! മനസില്‍ ഒരു വിളി കാരണം വെയിറ്റ് ലിസ്റ്റ്  അങ്ങനെ വന്നാല്‍ എനതാകും എന്ന് ഒരു സംശയം )

ഞാന്‍ ചോദിച്ചു ആ ചേച്ചിയോട്  വെയിറ്റ് ലിസ്റ്റ് വന്നാല്‍ പ്രശ്നമുണ്ടോ ?  .
അവര്‍ പറഞ്ഞു ചിലപ്പോള്‍ സീറ്റ്‌ കിട്ടാം ഇലേല്‍  കിട്ടില്ല .അലെങ്കില്‍  തല്കാലം ഉണ്ട് ! ( ഇത് ഞാന്‍ കേട്ടത് )

ഞാന്‍ ഇത്തിരി ഉറകെ പറഞ്ഞു  ആ ചേച്ചി " തല്‍കാല ആവശ്യമാണ് " .പക്ഷെ വേണം .
എന്റെ പുറകില്‍  നിന്നവരും ആ ചേച്ചിയും നല്ല ചിരി . ( ഇതെന്തപ്പ ഞാന്‍ വല്ല തമാശയും പറഞ്ഞോ? ..കിടന്നു ചിരിക്കാന്‍ എന്ന് ഞാന്‍ വിചാരിച്ചു  ) .

ചേച്ചി ചിരി അമര്‍ത്തി പറഞ്ഞു  തല്‍കാലം അല്ല മോനെ " തല്കാല്‍ " -അത്  പോകുനതിനു തലേ ദിവസം വന്നു എടുകണം ഇപ്പോള്‍ തല്‍കാലം മോന്‍ പോകു നല്ല  ക്യു പുറകെ ഉണ്ട് .....

ചമ്മിയ മോന്തയുമായി  ഞാന്‍ പതുകെ ചിരിച്ചവരെയും നോക്കി ചേച്ചിയെയും നോക്കി തല കുലുകി തിരികെ വന്നു .

വീട്ടില്‍ വന്നു പറഞ്ഞപോഴും ഇതേ പ്രതികരണം .......എന്തായാലും തല്കാല്‍ തല്‍കാലം ആയതു മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ആണ് .....

അപ്പോള്‍ ശരി തല്‍കാലം വിട  :)

Thursday, November 1, 2012

നാട്ടു വഴികള്‍
പാല പൂവിന്‍ ഗന്ധമേകും നാട്ടു വഴികള്‍
പൊഴിഞ്ഞ ഇലകള്‍ പുല്‍കും നാട്ടു വഴികള്‍
ഈ നാട്ടു വഴികള്‍  പോയകാലത്തില്‍
ഞാനും കൂട്ടരും ഓടി ഒളിച്ചൊരു കളിവഴികള്‍

കാവിന്‍ പൂരങ്ങള്‍ കണ്ടു മടങ്ങുമീ നാട്ടു വഴികള്‍
തെറ്റി പൂവും തുളസി കതിരും പൂവിടും വഴികള്‍
ഗ്രാമതിന്‍ നാട്ടു വഴികള്‍ പൂവിടും നാടിന്‍ നന്മ ,
കളികള്‍ പറഞ്ഞു നടന്നൊരു ചുവന്ന മണ്ണിന്‍ വഴികള്‍  

മഴകള്‍ പെയുത് നിറയുമീ നാട്ടിന്‍ വഴികള്‍
പാദങ്ങള്‍ നനഞ്ഞു നടന്നീടും നനവിന്‍ വഴികള്‍
ഹൃദ്യമാം ഇഷ്ടങ്ങള്‍ പറഞ്ഞു മടങ്ങുമീ വഴികള്‍
കൈകള്‍ കോര്‍ത്ത്‌ ഉല്ലസികും നാട്ടു വഴികള്‍

സ്വപ്നങ്ങളും മോഹങ്ങളും കലര്‍ന്നൊരു വഴികള്‍ 
ഗ്രാമത്തിന്‍ നിഷ്കളങ്കത ഒളിഞ്ഞിരികും വഴികള്‍
പൂകളും പാല പൂവിന്‍ ഗന്ധവും പടര്‍ത്തും വഴികള്‍  
രാവില്‍ ഈ വഴികള്‍ പുണരും മഞ്ഞിന്‍ കുളിര്‍മ .കുട്ടി കാലത്ത് ഞാന്‍ ഉത്സവ പറമ്പുകളില്‍ പോയിരുന്നത് ഈ നാട്ടു വഴികളിലൂടെ ആണ് .നാടകം കാണുവാന്‍ രാത്രി പോകും .അപ്പോള്‍ നല്ല പാല പൂവിന്‍ ഗന്ധം ആണ്,മഞ്ഞിന്‍ തണുപ്പും ഈ വഴികളില്‍ .നമ്മള്‍ ഒരുപാട് സുഹൃത്തുകള്‍ ചേര്‍ന്നു ആണ് ഈ വഴിയിലൂടെ പോകുന്നത് , തമാശകളും , കഥകളും എല്ലാം പറഞ്ഞു രസിച്ചു കടന്നു പോകുന്ന നാട്ടു വഴികള്‍....എന്നും എനിക്ക് ഈ നാട്ടു വഴികള്‍ പ്രിയപെട്ടതാണ്, 

Wednesday, October 31, 2012

കേരളപ്പിറവി ദിന ആശംസകള്‍കേരളപ്പിറവി ദിനം ആഘോഷികുകയാണ് ഈ നവംബര്‍ മാസത്തിലെ ആദ്യത്തെ ദിവസം . മഞ്ഞില്‍ തണുത്ത മഴയില് നനഞ്ഞ കുളിരുള്ള മലയാളത്തിന്റെ തുലാ മാസത്തില്‍ .ആ പഴയ ഗ്രാമത്തിന്റെ പച്ചപ്പുകള്‍ കേരളത്തില്‍ നിന്നും  അപ്രതീക്ഷിതമായി തുടങ്ങി എങ്കിലും അറിവിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ ഇന്നും നമ്മുടെ കൊച്ചു കേരളമാണ് മുന്നില്‍ . അറബി കടലിന്റെയും സഹ്യപര്‍വതത്തിനും ഇടയില്‍ നമ്മുടെ ഈ കൊച്ചു കേരളം തല ഉയര്‍ത്തി നില്കുന്നു .


                  പക്ഷെ വിപ്ലവും നല്ല പ്രസ്ഥാനങ്ങളും നമ്മുടെ കേരള രൂപികരണത്തിന് കാരണമായി .ഇന്ന് ആ സത്യാസന്ധത ഒരു നേതൃത്വം വഹിക്കുന്ന പാര്‍ട്ടിക്‌ ഇല്ല .ലഹരിയുടെയും സ്ത്രീ പീഡനത്തിന്റെയും കാര്യത്തില്‍ നമ്മുടെ നാട് ഒട്ടും പുറകില്‍ അല്ല .മതത്തിന്റെയും ജാതിയുടെയും വൃത്തികെട്ട ജീര്‍ണത വിറ്റ് കശാക്കുന്നവരും നമ്മുടെ കേരളത്തില്‍ ജീവിക്കുന്നു .

                    എന്തോകെയായാലും അറിവിന്റെയും ആരോഗ്യത്തിന്റെയും വിനോദ സഞ്ചാര മേഖലയിലും നമ്മുടെ ഈ കൊച്ചു കേരളം മുന്നിലാണ് .പക്ഷെ അതുമാത്രം നേടിയിട്റ്റ് കാര്യമില്ല നശിച്ച കുറെ ജീര്‍ണതകള്‍ നമ്മള്‍ മാറ്റി എടുകണം .

                   ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഓമന പേരില്‍ വിളിക്കുന്ന നമ്മുടെ നാട് അതോകെ തുടച്ചു മാറ്റണം .ഒരുപാട് സംസ്കാരത്തിന്റെ അറിവിന്റെ നേര്കഴ്ചയാണ് നമ്മുടെ കേരളം .ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ വരുമാനം ഉണ്ടാകി തരുന്ന പ്രവാസികള്‍ പോകുന്നതും ഈ കേരളത്തില്‍ നിന്നാണ് അവരെയും നമുക്ക് വിസ്മരികാന്‍ കഴിയില്ല .


                   ഒരുകാലത്ത് നെല്‍പാടങ്ങളുടെയും തെങ്ങിന്‍ തോപ്പുകളുടെയും നീര് ഉറവകളുടെയും നാടായ കേരളം ,ഇന്ന് അതോകെ വികസനത്തിന്റെ പേരില്‍ നശിപികുന്നു .വികസനം നല്ലത് ആണ് പക്ഷെ പ്രകൃതി കനിഞ്ഞു നല്‍കിയ ഈ സൗന്ദര്യം നശിപിച്ചൊരു വികസനം അത് വേണമോ ?. ആലോചികേണ്ടി ഇരിക്കുന്നു .

                        വിദ്യാഭ്യാസത്തിലും മറ്റു പല നല്ലകാര്യങ്ങളിലും നമ്മള്‍ മുന്നില്‍ ആണെങ്കിലും വളര്‍ന്നു വരുന്ന പുതിയ തലമുറക്‌ നമ്മുടെ പൈതൃകവും സംസ്കാരവും മനസിലാകി കൊടുകേണ്ട ആവശ്യം പ്രസക്തമാണ്‌..

                ഞാന്‍ അഭിമാനിക്കുന്നു ഒരു ഇന്ത്യന്‍ പൗരന്‍ അതിലേറെ ഒരുപാട് വിദ്യാഭ്യാസവും പൈതൃകമുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ജനിച്ചതില്‍ . ലഹരി ,സ്ത്രീ പീഡനം,മതവും ,ജാതിയും ഇവയൊക്കെ ഇന്ന്  കേരളത്തെ ഒരുപാട് മുറിവ് എല്പികുന്നു.  ഈ കറകള്‍ മാറ്റി നിര്‍ത്തി നാളെ നല്ലൊരു കേരളം പുതു തലമുറ വാര്‍ത്ത് എടുകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് എന്‍റെ എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ദിന ആശംസകള്‍.
 

ഓര്‍മതന്‍ നാളുകള്‍


നിലയ്കാതെ വാര്‍ന്നു ഒഴുകിയ നീരോഴുകില്‍
നീയും നിന്‍ കണ്ണുനീര്‍ തുള്ളികളും അലിഞ്ഞിരുന്നു
ആരോടും പരിഭാവികാതെ എന്‍ ഓര്‍മകളുമായി
നീ ഓടി ഒളിചിച് അകന്നൊരു തിരപോല്‍

യാമങ്ങളും രാവുകളും തേടി നീ മറഞ്ഞൊരു
സ്വപ്ന കൂടില്‍ ഞാന്‍ തിരയുന്നു പ്രകാശം.
വിരഹം വിളമ്പുന്ന രാവിന്‍ ഇരുളില്‍
ഞാന്‍ അറിയുന്നു നിന്‍ ഓര്‍മതന്‍ തീവ്രം

നേരില്‍ നിന്നൊരു നിഴല്‍ ഇരുളില്‍ മറഞ്ഞപോഴും
നിന്‍ ഓര്‍മകള്‍ എന്‍ നിഴലായി കൂടെ വന്നപോഴും
ഞാന്‍ അറിയാതെ വിതുമ്പി നിന്നെ ഓര്‍ത്തു
നീ നല്‍കിയ പോയ വസന്തത്തിന്‍ കാലത്തേക്ക്.

പ്രണയം നീ  നല്‍കിടും  നൊമ്പരത്തിന്‍ നാളുകള്‍
ഞാന്‍ പ്രണയിക്കുന്നു വിരഹത്തിന്‍ നാളുകളെ.
തിരിച്ചു മടങ്ങി വരാതെ കടന്നുപോയ നാളുകളെ
ജന്മത്തിന്‍ ഒരു കോണില്‍ മണ്ണടിഞ്ഞ നാളുകളെ .


തികച്ചും ജീവിതം ഒരു പരിഹാസം ആണ്  അതും ഒറ്റപെടുമ്പോള്‍  . നീ നിന്നോട് പരിഹസിച്ചു ജീവികുമ്പോഴും അതില്‍ ഒരു നൊമ്പരം ഉണ്ട് .അര്‍ത്ഥമില്ലാതെ നിന്നെ നോക്കി ചിരിക്കുന്ന നിന്നെ വേദനിപ്പിക്കുന്ന ഒരു നൊമ്പരം അതാണ് "ഓര്‍മതന്‍ നാളുകള്‍ " .............

   

Monday, October 29, 2012

അലയും ആത്മകള്‍കായി

ജീവന്‍ നല്‍കി ദൈവം നമ്മളെ ഭൂമിയിലേക്ക് അയകുമ്പോള്‍ നമുക്ക്  ഒരു  വിലാസവും പേര് എല്ലാം കിട്ടിടുന്നു .ചിലര്‍ക് അത് കിട്ടാതെയും വരുന്നു അവരെ ദൈവം ഭൂമിയിലേക്ക് ജീവന്‍ നല്‍കി അയക്കുന്നു പക്ഷെ  തെരുവിലോ റെയില്‍വേ കമ്പര്‍ത്മെന്റിലോ , ബസ്റ്റ് സ്റ്റാന്‍ഡില്‍ അങ്ങനെ അവിടയൊക്കെ ആകുന്നു എന്ന് മാത്രം . അവര്‍ക്ക് പിന്നെ ഭൂമിയിലെ ഏതേലും ദൈവങ്ങള്‍ സഹായികണം ഈ പറഞ്ഞ വിലാസങ്ങളും പേര് ബന്ധങ്ങള്‍ അതൊക്കെ കിട്ടാന്‍ .

ചിലര്‍ പേരുകളോ  വിലസങ്ങലോ ഇല്ലാതെ നമ്മുടെ തെരുവോരങ്ങളിലും , ഗ്രാമങ്ങളിലും ,നഗരങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്നു ഒരു നേരത്തെ വിശപ് തീര്‍ക്കാന്‍ .അവര്‍ക്ക് ഭിക്ഷാടനം അല്ലാതെ മറ്റൊരു വഴി ഇല്ല അതിനാല്‍ അവര്‍ നമ്മുടെ മുന്‍പില്‍  കൈ നീട്ടുന്നു . ഒരുപാട് ചാരിറ്റി സഹായങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്കും ഒരു പരിധി ഉണ്ട് ഇവരെ സഹായികുന്നതിനു .ഹൃദയത്തിനു നോവ്‌ എല്പികുന്ന ഈ  കാഴ്ചകള്‍ നമ്മള്‍ കാണുന്നെങ്കിലും നമുക്കും സഹായികുന്നതിനു  പരിധി ഉണ്ട് അല്ലെ ?. ചിലപ്പോള്‍ കാശ് കൊടുക്കും ചിലപ്പോള്‍ ആഹാരം വാങ്ങി കൊടുക്കും ചിലപ്പോള്‍ ഒരു തുണി വാങ്ങി കൊടുക്കും അങ്ങനെ നമുക്ക് ആകുന്ന രീതിയില്‍ നമ്മള്‍ അവരെ സഹായിക്കുന്നു . ചിലര്‍ കണ്ടില്ല എന്ന് നടിച്ചു മാറിയും നില്കും .

സത്യത്തില്‍ ഇതൊരു നിയോഗം ആകാം അല്ലെ ?! എന്തായാലും ഞാന്‍ ഒരുപാട് ആലോചിക്കും ഇവരെപറ്റി .ഇവര്‍ക് ആഗ്രഹം കാണില്ലേ ?.. കുടുംബ ബന്ധങ്ങള്‍ , വിദ്യാഭ്യാസം , സുഹൃത്തുകള്‍ ,ലാളന ,സ്നേഹം, വീട് ,ഭക്ഷണം ,തുണികള്‍ .........അങ്ങനെ അവസാനം ഇല്ലാതെ എത്രയോ കാര്യങ്ങള്‍ . പലരുടെയും വീട്ടില്‍ കളയുന്ന ഒരു നേരത്തെ ആഹാരം മതിയാകും അവര്‍ക്ക് ഒരു ദിവസത്തെ വയര്‍ നിറയ്ക്കാന്‍. .,അമ്മയെയും അച്ഛനെയും നേരെ ചൊവ്വേ നോക്കാതെ ഒരുപാട് മക്കള്‍ ഇന്നുണ്ട് പക്ഷെ ഇവര്‍കോ അങ്ങനെ വിളിക്കാന്‍ ആ ബന്ധങ്ങള്‍ ഇല്ല . 

എന്തായാലും ഇന്ത്യ എന്ന ഈ വലിയ രാജ്യത്തു  ഇങ്ങനെ കുറെ അനാഥ പ്രേതങ്ങള്‍ ഉണ്ട് . കോടി കണകിനു രൂപ പല അഴിമതി വഴി നിങ്ങള്‍ ഉണ്ടാകുന്നുണ്ടാലോ .ഇത്തിരി എങ്കിലും മനുഷ്യത്വം നില നില്കുന്നെങ്കില്‍ ഇവര്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ? . ഒരികലും ചിലത്   നമുക്ക് കൊടുക്കാന്‍ കഴിയില്ല ,അത് അല്ലാതെ ഭക്ഷണം ,തുണി , വീട്  അങ്ങനെ പലതും നമുക്ക് ചെയ്യാന്‍ കഴിയില്ലേ. ഈ ഭൂമിയിലെ പ്രശ്നങ്ങള്‍ പരിഹരിചിട്പോരെ ആകാശത്തേക്  കോടി കണകിനു വിലയുള്ള യന്ത്രങ്ങള്‍ റോക്കറ്റില്‍  കയറ്റി അയകുന്നത് . നിങ്ങള്‍ ഒരു നേരം കഴിക്കുന്ന ആഹാരം അവര്‍ക്ക് ചിലപ്പോള്‍ ഒരു മാസമോ ഒരു വര്‍ഷമോകൊണ്ട്  കഴിക്കാന്‍ കഴിയും .

അവരെ ഞാന്‍ നോകുന്നത് ചീഞ്ഞ  സഹതാപം കൊണ്ട് അല്ല എന്തോ  വല്ലാത്തൊരു നൊമ്പരം അവരെ കാണുമ്പോള്‍ . ഉണ്ടാകിയ അച്ഛനോ അമ്മ്യ്കോ വേണ്ട വളര്‍ത്തി വലുതാകിയ മക്കള്‍ക്ക് വേണ്ട !.

 ആയിര കണകിനു വിലയുള്ള വിമാനങ്ങളോ , കപ്പലുകളോ , ആയുധങ്ങളോ അല്ല വികസനം .ഒരു മനുഷ്യന്‍ ( അവനു മതമില്ല വര്‍ണ്ണമില്ല , ബന്ധങള്‍ ഇല്ല , പണം ഇല്ല ) അവനുവേണ്ടി ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ കഴിഞ്ഞാല്‍ അതാണ് വികസനം .അവനു തല ചായ്ച് കിടക്കാന്‍  ഒരു വീട് ,അവനു മാനം മറയ്ക്കാന്‍ ഒരു തുണി അതാണ് വികസനം .

പറഞ്ഞിട്ട്  കാര്യമിലെങ്കിലും ചില ദിവസങ്ങളിലെ ചില കാഴ്ചകള്‍ എന്നെ നോവിപികുന്നു . അവരുടെ സ്ഥാനത്ത് നിന്ന് അറിയാതെ ഞാന്‍ ആലോചിക്കുന്നു നമുക്ക് ദൈവം തന്നിട്ടുള്ള വിലയേറിയ നിധികള്‍ ( മറ്റൊരു വാക്ക് ഇല്ല അതാണ് നിധി എന്ന് പറഞ്ഞത് ) .

"നഗ്നമാം നിന്‍ മുഖത്ത് കാണുന്നു 
സമൂഹത്തിന്‍ ചീഞ്ഞ അഴുകുകള്‍ 
നഗ്നമാം നിന്‍ ഹൃദയത്തില്‍ നിന്നും
പുകയുന്നു നന്മ കേഴും മോഹങ്ങള്‍ ."

ചിത്രം :ഗൂഗിള്‍ 


Thursday, October 25, 2012

ആദ്യ പ്രണയത്തിന്‍ അവസാന നാളുകളില്‍ ....
എപ്പോഴും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ പറ്റാതെ വെറും വാകുകള്‍ ആയി  മാറുമ്പോള്‍ .പിന്നെ നമ്മള്‍  ആലോചിക്കും പറഞ്ഞ വാകുകളിലെ ആത്മാര്‍ത്ഥത .അങ്ങനെയൊക്കെ ആണാലോ  ഓരോ ആത്മാര്‍ത്ഥ പ്രണയങ്ങളും തുടങ്ങുന്നത് ........

അഞ്ചു വര്‍ഷങ്ങള്‍ക് മുന്പ് ഇതുപോലൊരു  ഒക്ടോബര്‍ മാസം ആണ് ഞാന്‍ അവളെ കാണുന്നത് .സ്കൂള്‍ കാലഘട്ടത്തില്‍ കണ്ടിട്ടുണ്ട് അപ്പോള്‍ അവളോട് എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു ഉത്സവ പറമ്പുകളില്‍ കാണുന്ന കളിപാട്ടങ്ങള്‍ അതുപോലെ മിന്നുന്നമിന്നാ മിനുങ്ങുകള്‍ അതുപോലെ .....അതിനെ അപ്പോള്‍ ഒരു പ്രണയം എന്ന് പറയാന്‍ സാധിക്കില്ല ഒരിഷ്ടം അത്രേയുള്ളൂ .വീണ്ടും കണ്ടപ്പോള്‍ ആ പഴയ ഇഷ്ടം ഹൃദയത്തില്‍ വിതുമ്പാന്‍ തുടങ്ങി പക്ഷെ കാലങ്ങള്‍ കഴിഞ്ഞപോള്‍ ആ ഇഷ്ടം മാറി , ഇപ്പോള്‍  നെഞ്ചില്‍ ഒരു ഇടിവെട്ട് എന്നപ്ലോലെയാണ് അവളെ കാണുമ്പോള്‍ .അവള്‍ സംസരികുന്നവരോട് എനിക്ക് എന്തോ ഒരു വല്ലാത്ത അസൂയ തോന്നി തുടങ്ങി . എനിക്കും സംസരികണം അവളോട് ഇതുപോലെ വളരെ ചിരിച്ച മുഖത്തോട് കൂടി .എന്നും രാവിലെ ഇറങ്ങും ഇവള്കുവേണ്ടി എത്ര ബസ്‌ വന്നാലും ഇവള്‍ കയറുന്ന ബസില്‍ കയറാന്‍  .എന്നെ കണ്ടില്ല എന്ന് നടിച്ചവള്‍ നില്കുമ്പോഴും ,എനിക്ക് അറിയാം അവള്‍ എന്നെ നോക്കുന്നുണ്ട് അറിയാതെ .ആദ്യമായി പരസ്പരം കണ്ണോട് കണ്‍ നോക്കിയത് എനികുവേണ്ടി സാരി ഉടുത് കേരള പിറവി ദിനത്തില്‍ കോളേജില്‍ പോയപ്പോള്‍ (അത് പിന്നെ പറഞ്ഞു ആ സാരി എന്നെ കാണിക്കാന്‍ വേണ്ടി ഉടുത്തതാണ് എന്ന് ).സ്ഥിരം പോകുന്ന ബസ്‌ പോയിട്ടും ഞാന്‍ കാത്തുനിന്ന് അവള്കുവേണ്ടി ,അന്ന് അവള്‍ വിചാരിച്ചു ഞാന്‍ പോയി കാണുമെന്നു കരുതി ഞാന്‍ നിന്ന സ്ഥലത്തേക് ഒരു നോട്ടം .....

ഞാന്‍ ആ നോട്ടം ലെര്‍ണര്സ് ലൈസന്‍സ് ആയി  ഏറ്റെടുത്തു  പിന്നെ ഓരോ ദിവസവും തയാറെടുപ്പുകള്‍ ആണ് അവളോട് പറയാന്‍ .പക്ഷെ നടകില്ല ഓരോ ദിവസവും ഓരോ കാരണങ്ങള്‍ . ഒന്നുകില്‍ കൂടുകാരികള്‍ അലെങ്കില്‍ നാട്ടുകള്‍ അതുമലെങ്കില്‍ എന്‍റെ കൂട്ടുകാര്‍ .അവള്‍ പടികുന്നത് ഒരു വിമന്‍സ് കോളേജില്‍ ആണ് .അതുകൊണ്ട് അതും ഇത്തിരി ബുദ്ധിമുട്ടാണ് .ഒടുവില്‍ മൂന്ന് മാസത്തെ കാത്തിരിപ്പില്‍ ഞാന്‍ അവളോട്‌ പറഞ്ഞു .(എങ്ങനെ എപ്പോള്‍ അതോകെ ഞാന്‍ മരിചിലെങ്കില്‍ എന്‍റെ ആത്മകഥ അറുപതു വയസില്‍ ഞാന്‍ എഴുതും അപ്പോള്‍ വിശദീകരിച് പറയാം ).അവള്‍ മറുപടി സ്ഥിരം പെണ്പില്ലേര്‍ പറയുന്നപോലെ സോറി എനിക്ക് പറ്റില്ല എന്നായിരുന്നു .

പക്ഷെ എനിക്ക് അവളെ അങ്ങനെ ഉപേക്ഷിക്കാന്‍  സാധിക്കില്ല  കാരണം അവള്‍ ആ മറുപടി പറഞ്ഞപോള്‍ അവളുടെ കണ്ണുകളില്‍ കാണാമായിരുന്നു എന്നോടുള്ള ഇഷ്ടം .വീണ്ടും വീണ്ടും പറഞ്ഞു എന്നെ ഒരു സുഹൃത്താകി , ഞാന്‍ ആദ്യം സമ്മതിച്ചു കൊടുത്തില്ല പിന്നെ അതെങ്കിലും മതി എന്നായി .അങ്ങനെ സുഹൃത്തായ നാലു ദിവസം  മുതല്‍ പത്തു നാള്‍ കഴിഞ്ഞു അവള്‍ എന്നോട് പറഞ്ഞു അവള്‍ സ്നേഹിച്ചിരുന്നു ഇപ്പോഴും സ്നേഹിക്കുന്നു .

എന്താ പറയുക സന്തോഷത്തിന്റെ ഏറ്റവും ഉയരങ്ങളില്‍ ഞാന്‍ എത്തിയതുപോലെ ഒരു തോന്നല്‍ .പക്ഷെ ഒരു കാര്യം ഓര്‍ത്തില്ല ഇത്രയും ഉയരങ്ങള്‍ എത്തുമ്പോള്‍ പിന്നെ വിഴ്ച ഉണ്ടായാല്‍ അതിന്‍റെ ആഘാതവും കൂടുമെന്ന് .( അവസാനം മനസിലായി ആ ആഘാതം ഇപ്പോഴും മാറത്തെ വിഴ്ച്ചയുടെ ആഘാതം ).

പ്രണയം തുടങ്ങിയത് ചില വാഗ്ദാനങ്ങളില്‍ നിന്നാണ് ഒരികലും വേര്‍പിരിയില്ല എന്ന ശുദ്ധ മണ്ടതരത്തില്‍ നിന്ന് .അത് മനസിലകാന്‍ എനിക്ക് അവളുടെ കല്യാണം വരെ കാത്തു നില്‍കേണ്ടി വന്നു .അഞ്ചു വര്‍ഷ പ്രണയം എന്നെകാള്‍ ഞാന്‍ അവളെയും അവള്‍ എന്നെയും സ്നേഹിച്ച നാളുകള്‍ .പക്ഷെ എങ്ങനെ അവള്‍ മാറി പോയി എന്ന്  ഇപ്പോഴും എനിക്ക് ഉത്തരം ഇല്ല !.
കുട്ടികള്‍ പറയുന്ന ചില ചെറിയ ചെറിയ കാരണങ്ങളെ കൂട്ട് പിടിച്ചു അവള്‍ എന്നില്‍ നിന്നും പെട്ടന്ന് ഒരു വേര്‍പിരിയല്‍ .പിന്നെ നമ്മള്‍ അകന്നു തുടങ്ങി , എന്നെ പറഞ്ഞു മണ്ടന്‍ ആകി  അവളുടെ മോതിര കല്യാണം നടത്തി .അവള്‍ ത്യാഗം നടത്തി വീട്ടുകാര്‍ക്ക് വേണ്ടി .പക്ഷെ ശരിയായിരികം ആ ബന്ധങ്ങള്‍ എനിക്ക് വേണ്ടി കളയാന്‍ അവള്‍ക് കഴിഞ്ഞിരുന്നില്ല .

എങ്കില്‍ ഈ ബന്ധങ്ങള്‍ നമ്മുടെ പ്രണയം തുടങ്ങുമ്പോഴും ഉണ്ടായിരുന്നു .അപ്പോള്‍ ഞാന്‍ ചോദിച്ചതാണ് ഇതൊകെ അവസാന നാളുകളില്‍ ഒരു കാരണമായി പറഞ്ഞു  എന്നെ പിരിഞ്ഞു പോകരുത് !. അതിനു അവള്‍ ഉത്തരം നല്‍കിയില്ല , എന്തോ ഞാന്‍ അവള്‍ക് ഒരു ശല്യമായി തുടങ്ങി എന്ന് എനിക്ക് തോന്നിയപ്പോള്‍  അവളും അവളുടെ ബന്ധുവായ അവളുടെ ഇപോഴത്തെ ഭര്‍ത്താവും തമ്മില്‍ കല്യാണത്തിന് മുന്‍പേ ബൈകില്‍ പോകുന്നത് കണ്ടപോഴും .ഞാന്‍ സ്വയം പുചിച്ചു എന്‍റെ ആത്മാര്‍ത്ഥ പ്രണയത്തിന്റെ സ്വപ്നങ്ങളെ .

വളരെ കടുത്ത മാനസിക സമ്മര്‍ദ്ദം ആയിരുന്നു അവളെ അകന്നു തുടങ്ങിയപോള്‍ , ഹൃദയത്തില്‍ എല്കുന്ന മുറിവിന്‍റെ വേദന നല്ലത്പോലെ മനസിലാകി അകലാന്‍ തുടങ്ങി .സ്വയം ശപിച്ചു സ്വയം വേദനിച്ചു മാസങ്ങള്‍ .പലപ്പോഴും  തലയണ അമര്‍ത്തി കരഞ്ഞിട്ടുണ്ട് ശബ്ദം പുറത്തു പോകാതെ ഇരിക്കാന്‍ , വറ്റാതെ കണ്ണുനീര്‍ തുള്ളികള്‍ എന്‍റെ സ്നേഹത്തിന്‍ മഴയായി പെയുത് കൊണ്ടിരുന്നു . ഇപ്പോഴും ചില സന്ദര്‍ഭങ്ങള്‍ പാട്ടുകള്‍ സ്ഥലങ്ങള്‍ അതോകെ കാണുമ്പോള്‍ കേള്‍കുമ്പോള്‍ അനുഭവികുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറയും കാരണം ആ പ്രണയം എനിക്ക് കളയാന്‍ കഴിയില്ല  അത്രമാത്രം ഇഷ്ടമായിരുന്നു . 

അവളുടെ കല്യാണ മുഹൂര്‍ത്തത്തില്‍ ഞാന്‍ എന്‍റെ പ്രണയത്തെ കൊന്നു കുഴിച്ചിട്ടു .പക്ഷെ എത്രമാത്രം കൊല്ലാന്‍ ശ്രെമിച്ചോ അത്രമാത്രം വേദന ഞാന്‍ അനുഭവിച്ചു .ഇന്ന് ഞാന്‍ അതില്‍ നിന്നുമൊക്കെ ഒരുപാട് മാറി കഴിഞ്ഞു . ആദ്യ പ്രണയം ഒരു നൊമ്പരമായത്  ചിലപോഴൊക്കെ എന്നെ വേട്ടയാടുന്നുണ്ട് .ആത്മാര്‍ത്ഥ പ്രണയം വാകുകളില്‍ അല്ല സ്നേഹിച്ചു ജീവിച്ചു ആണ് കാണികേണ്ടത് .

" അല്ലെയോ പ്രണയമേ നീ  മിഥ്യയോ അതോ സത്യമോ 
നീ എന്തിനു കടന്നു വരുന്നു നൊമ്പരം നല്കീടുവനായി .
നിന്നെ ശപിച്ചു ജീവിതങ്ങള്‍ ബാകിവച്ചു പോയവര്‍ 
നിന്നെ ശപിച്ചു ഞാനും ബാകി വയ്കുന്നു എന്‍ സ്വപ്നങ്ങള്‍ "


അനുഭവളിലെ ഒരു ചെറിയ ഭാഗം മാത്രം , എന്‍റെ പ്രണയം മുഴുവന്‍ എഴുതി തീര്‍ക്കാന്‍ ഒരുപാട്  ബ്ലോഗ്ഗുകള്‍ വേണ്ടി വരും .ഇതുപോലെ ചില ഭാഗങ്ങള്‍ വീണ്ടും എഴുതാം .


Monday, October 22, 2012

ലോക ചുന്ദരി ...


നീ തെയ്ചീടും മായാകൂട്ടുകള്‍  
നല്‍കും നിമിഷ നേരത്തിന്‍ ജാലവിദ്യ.
നിന്‍ പച്ച മാംസത്തിനു കൂട്ടുകള്‍
ഹൃദയത്തിന്‍ ചുടു ചോര ചുവപ്പുകള്‍ .

പുത്തന്‍ നിറങ്ങള്‍ നിന്‍ മേനിയില്‍
ചാര്‍ത്തുന്നു തിളങ്ങും ആഡംബരങ്ങള്‍
ആയിരങ്ങള്‍ നിന്‍ മുഖത്തിന്‍ ചായങ്ങള്‍
ആയിരങ്ങള്‍ നല്‍കും തിളങ്ങും മേനി .

മത്സരിക്കുന്നു മേനി കാട്ടി മോണ കാട്ടി
ഉടുതുണികള്‍ കീറി കാട്ടിടും നിന്‍ സൗന്ദര്യം
കാലങ്ങള്‍ മാറ്റി മാനവന്‍ മേനി മറചീടുമ്പോള്‍
നീ കാലങ്ങളെ മാറ്റുന്നു കൊലങ്ങളുമായി

സൗന്ദര്യം’ ദൈവം നല്‍കീടും വരദാനം
ധനത്തിനായി നീയോ അത് കീറി കാട്ടിടും.
ദിവ്യമാം നിന്‍ മേനി മറചീടുക
ലോകം നിന്നെ പുണരട്ടെ കണ്ണുകളാല്‍ .


ലോകത്ത് ആയിരങ്ങള്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നു .ഞാന്‍ അതില്‍ തെറ്റ് പറയില്ല കാരണം അത് അവരുടെ സൗന്ദര്യം മാത്രമല്ല ബുദ്ധി ശക്തിയും ,സമൂഹത്തില്‍ ഉറച്ചു നില്കാനുള്ള കരുത്തു കാട്ടാനുള്ള വേദി കൂടിയാണ് .പക്ഷെ എല്ലാ സൗന്ദര്യ മത്സരങ്ങളും മേനി കാട്ടലായി അല്ലെ പേര് എടുകുന്നത് .ഏറ്റവും കുറച്ചു തുണി ഇടുന്നയാള്‍ ആകണം ഏറ്റവും നല്ല സുന്ദരി എന്ന് ഉണ്ടോ !!.......................
സൗന്ദര്യം തുണി ഇട്ടാലും ഉണ്ടാകും അത് മറഞ്ഞു പോകുന്നില്ല പകരം കൂടുന്നു  സൗന്ദര്യം......

Saturday, October 20, 2012

രാത്രി

കൂടണയും പക്ഷികളും മോഹങ്ങളും ഈ രാവില്‍
അണയുന്നു കടലില്‍ ചുവപിന്‍ വര്‍ണങ്ങള്‍
ഇരുള്‍ കാത്തിരിക്കും നേരം നിനകായ്‌ ഉണരുന്നു
ഇരുളിന്‍ വര്‍ണങ്ങള്‍ പോലിച്ചൊരു മിഥ്യ

ഞാനും സ്വപ്ങ്ങളും തീര്‍ത്തൊരു തീരം
രാവിന്‍ തിരമാലകള്‍ അലയടികവേ
ഓര്‍മകള്‍ പൊലികുന്നു തിരയുടെ ഈണം
അലിയുന്നു ആത്മാവിന്‍ ഇരുള്‍ കൂട്ടില്‍

അറിയാതെ ചികയുന്നു ഈ രാവില്‍
പോയ കാലത്തിന്‍ നഷ്ട മോഹങ്ങള്‍
സൂര്യന്‍ വിട പറഞ്ഞൊരു  രാവിന്‍ മേട്ടില്‍
നീ തരുന്നില്ല മോഹത്തിന്‍ വെളിച്ചം .

എന്നും പോകുന്നു അണയുന്നു വെളിച്ചം
പ്രപഞ്ച സത്യത്തിന്‍ നേര്‍ പകര്‍പായി
 ഇരുളും ഞാനും ആസ്വാധികുന്നു ഒരോര്‍മയായി
നാളെയും വന്നീടുമ്പോള്‍ നിനകായ്‌ ഞാന്‍ കാത്തിരിക്കും .രാത്രി എന്നും  ഉണ്ടാകും അതൊരു പ്രപഞ്ച സത്യമാണ് . പക്ഷെ അതിനും അപ്പുറം നമുക്ക് ചിന്തികാനുള്ള ഒരു സമയം കൂടിയാണ് ഈ രാവുകള്‍ . നഷ്ടങ്ങളുടെ കണകെടുപുകളും മോഹങ്ങളുടെ കണക്ക് കൂട്ടലുകളും.....

Friday, October 19, 2012

ഒരു KSRTC ഹൈജാക്ക് ....

19-Oct-2012

തമ്പാനൂര്‍  സെന്‍ട്രല്‍  ബസ്‌  സ്റ്റേഷന്‍

                                         രാവിലെ  ഏഴു മണിയാകും ശശി മേസിരിയും ബാബുവും സാബുവും  പിന്നെ  സോമനും കൂടി ബസ്‌ കത്ത് നില്കുവയിരുന്നു . അവരുടെ പണി സാധനങ്ങളുടെയും , ഐടി കാര്‍ഡ്‌  എല്ലാം നോക്കി ശരിയാകി അവിടുത്തെ സര്‍ .

                                       അങ്ങനെ കുണ്ടറ ഭാഗത്തേക് പോകേണ്ട ബസ്‌ വന്നു കൊണ്ടിരിക്കുന്നു അവര്‍ അവിടുത്തെ വലിയ ടിവിയില്‍ കണ്ടു . സോമന്‍ പറഞ്ഞു  അണ്ണാ പെട്ടന് ഓടി കയറണം അലേല്‍ സീറ്റ്‌ കിട്ടില്ല . ശശി സമ്മതിച്ചു അങ്ങനെ ബസ്‌ വന്നു ചാടി കയറി നാലുപേരും . നമ്മുടെ സര്‍കാര്‍ ബസ്‌ അല്ലെ സാബു വഴുതി വീണു . ബസില്‍ വെള്ളം കൊണ്ട്  വഴുതി കിടകുവാണ്‌ .അങ്ങനെ അവര്‍ക്ക് സീറ്റുകള്‍ കിട്ടി .


                                        യാത്ര  തുടങ്ങാന്‍ പോകുവാണ്  ശശി മേസിരി പറഞ്ഞു  സീറ്റ്‌ ബെല്‍റ്റ്‌  ഇട്ടോളൂ ഒടുവില്‍ തലകുത്തി പറന്നു പോയെന്നു പറയരുത്  നമ്മുടെ സര്‍കാര്‍ സാധനം ആണ് . സോമന്‍ ഒരു സംശയം , ശശി അണ്ണോ !!.... ഇത്രയും വില കൊടുത്തു ടിക്കറ്റ്‌ എടുത്തു യാത്ര ചെയുതല്‍ എന്താ ഗുണം ?. അല്ല അവന്മാര്‍ പറഞ്ഞ സമയത്ത്  എത്തിക്കുമോ ?. ചായയും ബിസ്കറ്റും കിട്ടുമെന്നും പറഞ്ഞു .

                                      ശശി മേസിരി പറഞ്ഞു എല്ലാം  വിശ്വാസം അല്ലെ നമുക്ക് നോക്കാം ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി. അപ്പോഴാണ് സാബു  ആ കാഴ്ച കണ്ടത്  .നമ്മുടെ ബസിന്റെ പൈലറ്റ്  ഒരു സ്ത്രീയാണ്  . അവനു സമാധാനമായി നേരം പോകാന്‍ ഒരു വഴിയും കിട്ടി .പക്ഷെ തീര്‍നില്ല വീണ്ടും ഒരു ലെടു പൊട്ടി !!...കണ്ടക്ടര്‍ അതും ഒരു സ്ത്രീ , അതാ വിളി കേട്ട് ബസ്‌ യാത്ര പോകാന്‍ തയറി കഴിഞ്ഞു .....


                                 വളരെ ശക്തിയില്‍ വേഗതയില്‍ ബസ്‌ പാഞ്ഞു പോയ്കൊണ്ടിരിന്നു , അവര്ക്  സമാധാനമായി .പക്ഷെ സോമന്‍ ദേശ്യപെട്ടു !!.....ചായ ബിസ്കറ്റ്  കിട്ടിയില്ല ....ശശി മേസിരി അവനെ പറഞ്ഞു മനസിലാകി ഡേയ്  നീ ഒന്ന് അടങ്ങു അവര്‍ കൊണ്ട് വരും യാത്ര തുടങ്ങിയിട്ട് അര മണികൂര്‍ അല്ലെ ആയുള്ളൂ .അടങ്ങു ഒരു പൊടിക് അടങ്ങു കേട്ട !!!. അവന്‍ ശശി മേസിരി പറഞ്ഞതുകൊണ്ട് മിണ്ടാതെ ഇരുന്നു .


                                    ആറ്റിങ്ങല്‍  എത്തിയതും  ബസ്‌ നിര്‍ത്തി കാരണം ഡ്രൈവര്‍ ക്ഷീണിച്ചു പോയെന്നും പകരം മറ്റൊരു ബസ്‌  പൈലറ്റ്‌ വരുമെന്നും പറഞ്ഞു . ശശി മേസിരിയും കൂട്ടരും വാ പിളര്‍ന്നു ഇരുന്നു പോയി . ഇത്രയും വില കൊടുത്തു ടിക്കറ്റ്‌ എടുകുകയും ചെയുതു എന്നിട്ടോ കുറെ സമയം എടുത്തു ഇവിടെ വരെ എത്തിച്ചു ,പറഞ്ഞ ഒരു ചായ എന്തിനു ഒരു തുള്ളി വെള്ളംപോലും കിട്ടിയതുമില്ല .അതുംപോയിട്ട്ട്  അവര്ക് ക്ഷീണം ബസ്‌  കുറച്ച കഴിഞ്ഞേ പോകു എന്നും.ആരെങ്കിലും  സഹികുവോ ?!..നാലുപേര്‍ എണീറ്റു


                                    വണ്ടി  നിര്‍ത്താന്‍ പൊകുന്നതിനു മുന്‍പേ അവര്‍ നാലുപേര്‍ ഡ്രൈവര്‍ സീറ്റ്‌ ഇരിക്കുന്ന ഭാഗത്തേക് ഓടി കയറി എനിട്ട് പറഞ്ഞു വണ്ടി നിര്‍ത്തിയാല്‍ നിന്നെ മേസിരി പണിക് ഉപയോഗികുന്ന സാധനം കൊണ്ട്  തല്ലി കൊല്ലും . സോമന്‍ അലറി  എടുക്ക് വണ്ടി ഇന്നി ബസ്‌ കുണ്ടറയില്‍ നിര്‍ത്തിയാല്‍ മതി . നീയൊക്കെ പറഞ്ഞ പാലും വേണ്ട പഴവും വേണ്ട നമുക്ക് , പറഞ്ഞ സമയത്തിന് എത്തിച്ചാല്‍ മാത്രം മതി .

                                     പക്ഷെ നാടകീയമായ രംഗങ്ങള്‍ക് ഒടുവില്‍  ബസ്‌ പൈലറ്റ് ബസ്‌ എടുത്തില്ല പകരം ബസ്‌ ആറ്റിങ്ങല്‍ സ്റ്റേഷനില്‍ കയറ്റി നിര്‍ത്തി എന്നിട്ട് പറഞ്ഞു നാലുപേര്‍ നമ്മുടെ ബസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രെമിച്ചു എന്ന് അവിടുത്തെ വലിയ എമ്മന്മാരോട് പറഞ്ഞു.

                         ശശി സോമന്‍ സബ് ബാബു പരസ്പരം നോകി അവര്ക് മനസിലായില്ല ഹൈജാക്ക്  .സോമന്‍ സശി അണ്ണനോട് ചോദിച്ചു അതെന്തു ജാക്കിയാണ്  ഈ ഹൈജാക്ക്.പാവം ശശി മേസിരികും അറിയില്ലായിരുന്നു . ഒടുവില്‍  ടിവിയിലും എല്ലാം വാര്‍ത്തയായി  ശശി മേസിരി കൂടരും പ്രശസ്തര്‍ ആയി . പക്ഷെ കുറച്ചു  പോലീസ് മര്‍ദനം കിട്ടി എന്നത് ഒഴിച്ചാല്‍ .

                             അങ്ങനെ  അവര്‍ കുറ്റകാര്‍ അല്ല എന്നും ബസ്‌ പൈലറ്റ് ആണ് ഇതിനോകെ കാരണമെന്നും പറഞ്ഞു അവരെ വെറുതെ വിട്ടു  .എന്ത് കാര്യം ഒരു മാസം ചെയ്യേണ്ട കുണ്ടറ ജോലി  ഇത് കാരണം  അവര്‍ക്ക് നഷ്ടമായി ..........പൈലടിനു സുഖ ജീവിതവും .....

പിന്നെ  ശശി മേസിരിയും കൂടരും  എയര്‍  KSRTC ബസില്‍ പോയിട്ടില്ല .........

"എയര്‍ എന്നാ പേരും സര്‍കാര്‍ മുദ്രയും
പോകുമ്പോള്‍ കിട്ടിടും അനുഭവിചീടും
നാശം ഇത് കൊലകൊല്ലിയോ അതോ ജയിലൊ
കിട്ടിടും പണി  അതും  ഹൈജാകിന്‍ പേരില്‍ "

Thursday, October 18, 2012

നാലു ചുവരുകള്‍


അവന്‍ മൈസൂര്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വരുമ്പോള്‍ വൈകുനേരം ആയിരുന്നു നല്ല ക്ഷീണിച്ചിരുന്നു കുറച്ച ദിവസമായി ഉറകം ഇല്ല  .അവനു ( റോയ് ) ഒരു ആശ്വാസം തേടിയുള്ള യാത്രയുടെ അവസാനം ആയിരുന്നു മൈസൂര്‍ .ഭാര്യയുമായി പിണങ്ങി ജീവിച്ചിട്ട് ഇന്ന് മൂന്ന് വര്ഷം തികയുന്നു .ഒരു നല്ല ജോലി ഉണ്ടായിരുനിട്ടും അവനു അവളുമായി പോരുത്തപെട്ടു പോകാന്‍ കഴിയുമായിരുനില്ല .കാരണങ്ങള്‍ ഒരുപാട് ഉണ്ട് ,അവരുടെ ജീവിത തകര്‍ച്ചയില്‍ പ്രധാന കാരണം മാംസ തീക്ഷ്ണ ആയിരുന്നു.
                             റോയ്ക് ഓഫീസിലെ ഒരുപാട് ബന്ധങ്ങള്‍ അവന്‍റെ ഭാര്യക് അതിലുമേറെ ബന്ധങ്ങള്‍ .അവര്‍ മത്സരിച്ചു അവരുടെ രതി എന്നൊരു സുഖത്തിനുവേണ്ടി .മക്കള്‍ ഇല്ല എന്നൊരു കാരണം കൂടി ഉണ്ട് ,പരസ്പരം പഴി പറഞ്ഞു അവര്‍ അവരുടെ നാലു വര്‍ഷത്തെ ജീവിതം അവസാനിപികാന്‍ .ഒരുപക്ഷെ ഇന്ന് റോയ് ആസ്വധികുനുണ്ടാകും അതുപോലെ അയാളുടെ ഭാര്യയും . എന്തായാലും അവര്‍ പിരിഞ്ഞിട്ട് മൂന്ന് വര്ഷം തികഞ്ഞു .അയാള്‍ എല്ലാ ജോലി തിരക്കും ഒഴിവാകി ഇന്ന് മൈസൂര്‍ വന്നിരികുന്നത്  എല്ലാം മറന്നു ഒരു ദിവസം.

                      അയാള്‍ ഒരുപാട് ചുറ്റി നടന്നു മൈസൂര്‍ നഗരം കണ്ടു  ,സുന്ദരമായ  കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും നിറഞ്ഞൊരു നഗരം . മനസിലെ ഒരുപാട് അഴുകുകള്‍ അയാള്‍ സ്വയം  നശിപിച്ചു നടന്നു നീങ്ങി .നേരം ഒരുപാട് വൈകി നഗരം തെരുവ് വിളകുകള്‍ കൊണ്ട് നിറഞ്ഞു . ഒരു ഭക്ഷണ ശാലയില്‍ നിന്ന് ആഹാരവും കഴിച്ചു അയാള്‍ ആ റോഡിലൂടെ ഹോട്ടല്‍ തേടി നടന്നു നീങ്ങി .

                          ഏതൊരു വിനോദ സഞ്ചാര സ്ഥലങ്ങളിലും  കാണാറുള്ള  വഴി കട്ടാല്‍ മനുഷ്യനെ അയാള്‍ കണ്ടു മുട്ടി  ( ഗൈഡ്) .റോയ്  ഒരുപാട് ക്ഷീണിച്ചു അതിനാല്‍ അയാളുടെ സഹായം തേടി ഒരു ഹോട്ടല്‍ കണ്ടു പിടിച്ചു പിന്നെ നാളെ കാണാനുള്ള സ്ഥലങ്ങളും ഇയാള്‍ കൊണ്ട്പോയി കാണികമെന്നു പറഞ്ഞു .പിന്നെ അയാള്‍ക് കുറച്ച കാശ് കൊടുത്തു റോയ് റൂമിലേക്ക് കിടക്കാന്‍ പോയി .പിറകില്‍ നിന്നൊരു വിളി മറ്റാരും അല്ല  ആ ഗൈഡ് !. റോയ് എന്ത് എന്ന്  ചോദിച്ചു ?.

                     അയാള്‍ ഒരു ചിരിയോടെ പറഞ്ഞു സാര്‍  വേറെ എന്തെങ്കിലും ?.  റോയ്ക് മനസിലായി അയാള്‍ പറഞ്ഞു മദ്യം ഞാന്‍ കഴികാറില്ല .
ഗൈഡ് : അത് അല്ല സാര്‍  .......!!  ..."ചെറുപം ആണ്  വളരെ കുറവ്  സാറിനു ഇഷ്ടപെടും " സാറിനെ കണ്ടാല്‍ അറിയില്ലേ ആളൊരു സംഭവം ആണെന്ന്
റോയ് : തീരെ താല്പര്യം  മുഖത്ത് പ്രകടിപിച്ചില്ല അയാള്‍ ഇന്ന് അങ്ങനെയൊരു  മാനസിക അവസ്ഥയില്‍ ആയിരുനില്ല  . വേണ്ട !  എന്ന് ഒരു മറുപടി പറഞ്ഞു നിര്‍ത്തി റൂമിലേക്ക് കയറി .                                   പക്ഷെ ഗൈഡ് വിട്ടില്ല അയാള്‍ പറഞ്ഞു  "നമുക്ക് പോയി കാണാം അടുത്തൊരു റൂമില്‍ ആണ് അതിനുവേണ്ടിയാണ് സാറിനെ ഈ ഹോട്ടലില്‍ കൊണ്ട് വന്നത് ".അയാള്‍ വര്‍ണിച്ചു വര്‍ണിച്ചു റോയ് എന്നൊരു മനുഷ്യന്റെ യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ട് വന്നു . റോയ് കാണാന്‍ സമ്മതിച്ചു .അങ്ങനെ അവര്‍ അടുത്തൊരു റൂമില്‍ എത്തി എല്ലാ സജീകരണങ്ങളും നിറഞ്ഞൊരു റൂം . പക്ഷെ ആ കുട്ടിയെ കണ്ടില്ല .

                         റോയ്  പറഞ്ഞു പോകാം അയാള്‍ വിട്ടില്ല സാര്‍ കണ്ടിട്ട് പോയാല്‍ മതി , അയാള്‍ റൂം വിട്ട പുറത്തു ഇറങ്ങി ആ റൂമില്‍ റോയ് മാത്രം . മുല്ല പൂവിന്‍ ഗന്ധമോടെ പാതി വെളിച്ചത്തില്‍ അയാള്‍ അവളെ കണ്ടു ഒരു നേര്‍ത്ത തുണി ഇവര്കിടയില്‍ ഉണ്ടായിരുന്നു .പക്ഷെ റോയ് എന്നൊരു മനുഷ്യന്‍ ഇതുവരെ കണ്ടതില്‍  ഏറ്റവും സുന്ദരി (അയാള്‍ മനസ്സില്‍  അറിയാതെ പറഞ്ഞുപോയി ഇവളും ഈ ജോലിക്കോ ) . എന്തായാലും റോയ്  അയാളെ (ഗൈഡ് )പറഞ്ഞു വിട്ടു . അയാള്‍ പറഞ്ഞ കാശും കൊടുത്തു .

                                                അയാള്‍ റൂം അടച്ചു അവളുടെ അടുത്തേക് വന്നു മാലാഖ എന്നോകെ പറയുന്നപോലൊരു കുട്ടി എന്ന ചിന്തയാണ്  റോയിയുടെ മനസ്സില്‍ . അയാള്‍ അറിയാതെ ഇരുന്നു പോയി .അവളുടെ ദേഹം ഒരു ചുവപ് തുണി മാത്രം കൊണ്ട് മൂടിയിരുന്നു , അവളുടെ മുഖത്ത് തുടങ്ങാം എന്നൊരു ഭാവം ഉണ്ടായിരുന്നു (കാരണം അവളെ മൃഗീയമായി സമീപിച്ചവരെ ഇതുവരെ കണ്ടിരുന്നുള്ളൂ ) അതിനാല്‍ ആകാം .പക്ഷെ റോയ്  ഈ വിഷയത്തില്‍ താല്പര്യം ഉണ്ടെങ്കിലും .അയാള്‍ക് ഇവളെ  തൊടാന്‍ പോലും തോന്നിയില്ല ( അയാള്‍ക്  സുന്ദരമായ പൂവുകള്‍ പിച്ചുന്നത്‌ ഇഷ്ടമല്ല  അങ്ങനെ ഒരു സ്വഭാവം ഉണ്ട് ) .അയാള്‍ പറഞ്ഞു നീ അവിടെ കിടന്നോ എനിക്ക് നിന്നെ കണ്ടുകൊണ്ട്  ഇരുനാല്‍ മാത്രം മതി .അവള്‍ അത്ഭുതപെട്ടു ചോദിച്ചു അതെന്താ ഇതുവരെ എന്നെ പിച്ചി ചീന്തിയവരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു .പക്ഷെ നിങ്ങള്‍ ?!

                                              റോയ് പറഞ്ഞു എനിക്ക് ഏറ്റവും താല്പര്യമുള്ള വിഷയമാണ്‌ പെണ്ണ് പക്ഷെ നീ എന്നെ തോല്‍പ്പിച്ച് നിന്നെ തൊടാന്‍ പോലും എനിക്ക് കഴിയുനില്ല . കാരണം അറിയില്ല . റോയ് ചോദിച്ചു എങ്ങനെ ഇവിടെ എത്തിപെട്ടു ?

അവള്‍ : നഴ്സിംഗ് എന്ന് പറഞ്ഞു വന്നതാണ്‌  പ്രേമം നടിച്ചു ഒരുത്തന്‍ എന്നെ പറ്റിച്ചു പിന്നെ അവന്‍   അവന്‍റെ കൂട്ടുകാര്‍ക് നല്‍കി പിന്നെ ഇവിടെ വരെ എത്തി .ഇതൊരു ജയില്‍ ആണ്, മൃഗങ്ങളെ നോക്കി വരുന്ന ജയില്‍ . ഞാന്‍ ആകാശം കണ്ടിട്ട്  മാസങ്ങളായി എല്ലാം അവര്‍ കൊണ്ട് വന്നു തരും .

റോയ്:  രക്ഷപെടാന്‍ മാര്‍ഗം ഇല്ലേ ? .അയാള്‍ക് രക്ഷപെടുത്താന്‍  ആഗ്രഹം ഉണ്ട് .

അവള്‍ : ഇല്ല, എന്നെ  ഒരു വീഡിയോ കാണിച്ചു അത് പിന്നെ പല വീഡിയോകള്‍ ആകി അതൊകെ നാട്ടില്‍ അയകുമെന്നു പറഞ്ഞു .എനിക്ക് ഒരു സഹോദരി ഉണ്ട് അച്ഛന്‍ ഇല്ല . അപ്പോള്‍ ഞാന്‍ എങ്ങനെ ?!..( അവളുടെ കണ്ണുകള്‍  നിറഞ്ഞൊഴുകി ) . കണ്ണുനീരില്‍ പറഞ്ഞു മാസ മാസം കാശ് വീട്ടില്‍ എത്തും . അത് മാത്രമാണ് എന്‍റെ ആശ്വാസം . വീട്ടില്‍ അവര്‍ കൊണ്ട് പോകും പക്ഷെ നാട്ടില്‍ വരുമ്പോള്‍ കൂട്ടിനു കുറെ ആള്‍കാര്‍ കാണും  ഒരു ദിവസം മാത്രം പിന്നെ  തിരികെ എത്തും .അവര്‍ ഒരു വലിയ ഗാങ്ങ് ആണ് ...............പക്ഷെ നിങ്ങളെന്ത എന്നെ  ?...

                                          റോയിയുടെ മനസ് വിങ്ങിപൊട്ടി ഇത്രയും സുന്ദരിയും വിദ്യാഭ്യാസവും ഉണ്ടായിട്ടും വന്നു പെട്ടൊരു ചതി കുഴി .......അയാള്‍ പറഞ്ഞു ഞാന്‍ രക്ഷപെടുത്താം!. പക്ഷെ അവള്‍ സമ്മതിച്ചില്ല കാരണം അവളുടെ അനിയത്തിയും അമ്മയും മരികപെടും തീര്‍ച്ച അത് അവള്‍ക് അറിയാമായിരുന്നു .റോയ് പറഞ്ഞു ഈ നാലു ചുവരുകള്‍ എത്ര കാലം വരെ ?
അവള്‍ കരഞ്ഞു ......മറുപടി ഇല്ല......ഞാന്‍ കാഴ്ചവസ്തുവായി മാത്രം നില്‍കുന്ന ഒരു മാംസ കഷ്ണം .എന്ന്  എന്‍റെ മുഖം വികൃതമാകുമോ അന്ന് ഞാന്‍ പുറത്തു വരും .ആത്മഹത്യ ചെയ്യാന്‍പോലും കഴിയുനില്ല എന്‍റെ വീടുകരെ ഓര്‍ത്തു .

 അവളോട്‌ ഉറങ്ങാന്‍ പറഞ്ഞു  ... അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു സഹതാപം ആണോ ?....
റോയ് ; യേ അല്ല നിന്നെ തൊടാന്‍ എനിക്ക് മനസു വരുനില്ല ....അവള്‍ ഉറങ്ങി ആ ദിവസം റോയ് ഉറങ്ങിയില്ല അവളുടെ സൗന്ദര്യം മാത്രം നോക്കി ഇരുന്നു ......
അയാള്‍ ഒന്ന് ചിന്തിച്ചു മാംസ കച്ചവടങ്ങല്ക് പിന്നില്‍ ഒരുപാട് കണ്ണുനീര്‍ തുള്ളികള്‍ ഉണ്ട്  അത്  വിങ്ങി പൊട്ടി ഇതുപോലൊരു നാലു ചുവരുകളില്‍ അവസാനിക്കും ....
അയാള്‍ ഓര്‍ത്തു അയാളുടെയും ഭാര്യയുടെയും ചുവരുകള്‍ ഇല്ലാത്ത  നാറിയ സ്വാന്തന്ത്ര്യം.

    അവളോട്‌ യാത്ര പറയാതെ അയാള്‍ രാവിലെ പോയി  കാരണം അയാള്‍ക് അതിനു കഴിയില്ലായിരുന്നു .ഒന്നിനും കഴിയാതെ ആ നാലു ചുവരുകള്‍കുള്ളിലെ സുന്ദരിയെ നെഞ്ചോടു പിടിച്ച്  റോയ് യാത്ര തുടരുന്നു .....

.മനസില്‍ നാലുവരികള്‍ മാത്രം !!!
" ചതി കുഴികള്‍ വില വീശി
മംസങ്ങളെ വിലപേശുന്നു
കണ്ണുനീരും സ്വപ്നങ്ങളും
ഈ നാലു ചുവരുകള്‍കുള്ളില്‍  "അറിയിപ് : ഇത് വെറും സാങ്കല്പിക കഥ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും  

ചിത്രങ്ങള്‍ ;ഗൂഗിള്‍ 

                           

Wednesday, October 10, 2012

പ്രണയത്തിന്‍ കാല്‍പാടുകള്‍കടല്‍ തീരങ്ങള്‍ സാക്ഷിയായ എന്റെ പ്രണയ നാളുകളില്‍ നിന്ന്

അവളോടൊപ്പം ഞാന്‍  കടല്‍   തീരത്തുകൂടി നടന്നു നീങ്ങി , എന്റെ ഓരോ കാല്‍പാടുകളും    അവളുടെ പാദങ്ങള്‍ ചേര്‍ത്ത് നടന്നു .തിരമാലകള്‍ ഓരോ കാല്‍പാടുകളും  കടലിനോട് ചെര്‍കുമ്പോള്‍ ഞാന്‍ അവളോട്  ചോദിച്ചു ?. ഈ പാദങ്ങള്‍ എന്നും എന്റെ കൂടെ  കാണുമോ  എന്ന് !....അവള്‍ ഒന്നും പറഞ്ഞില്ല  കാരണം പാദങ്ങള്‍ അവള്‍ എനികൊപ്പം ചേര്‍ത്ത് നടക്കുമ്പോഴും ആ തിരമാലകള്‍ അത് തുടച്ചു മാറ്റുന്നു ....

പ്രണയവും  അതുപോലൊരു കാല്‍പാടാണ് , ഏതു നിമിഷവും അത് തുടച്ച് മാറ്റും !
അവള്‍ക് അത് അറിയാമായിരുന്നു എന്നിട്ടും അവള്‍ക് എന്റെ കാല്‍പാടുക ചേര്‍ത്ത് നടക്കാന്‍ ഇഷ്ടമായിരുന്നു , കാലങ്ങളും തിരകളും മഴയും തുടച്ചു മാറ്റിയാലും  മായ്കാന്‍ കഴിയാത്ത അനുഭവം ആണ് പ്രണയം .എന്നിട്ടും നമ്മള്‍ ആഗ്രഹിക്കും സ്വപ്നകൂടുകള്‍ മെനയും .....


പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ പറഞ്ഞുകൊണ്ടിരികും , അപ്പുപ്പനും അമ്മുമ്മയും ആകുന്ന വരെ എത്തുന്ന കഥകള്‍ മെനയും . കടലിനോട്  പറഞ്ഞാലും തീരാത്ത തിരമാലകള്‍പോലെ .അവളോടൊപ്പം ഒരുപാട് വട്ടം പറഞ്ഞൊരു വാക്ക്  ഉണ്ട്  "നമ്മള്‍ ജീവിതാവസാനം വരെ ഉണ്ടാകും ".. അത് ശരിയാ ഒരു അര്‍ത്ഥത്തില്‍ പക്ഷെ എനികൊപ്പം അല്ല എന്നുമാത്രം.അവളുടെ കല്യാണ മുഹൂര്‍ത്തം വരെ ഞാന്‍  വിശ്വസിച്ചൊരു വാക്ക്.....

പ്രണയം ഒരു ആത്മാര്‍ത്ഥമായ സംഭവം എന്നൊന്നും ഞാന്‍ പറയുന്നില്ല ,പക്ഷെ അത് നഷ്ടമാകുമ്പോള്‍ മനസിലാകുന്നു അത് ലോകത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ ഒരു ആയുധമാണെന്ന് ,,,,

ആത്മാര്‍ത്ഥ സ്നേഹം അഭിനയിക്കാന്‍ കഴിയില്ല , അത് ഹൃദയത്തിന്‍ നന്മയാണ് .ആരും കുറ്റകാര്‍ അല്ല ഞാന്‍ അവളെയോ എന്നെയോ കുറ്റം പറയുന്നില്ല .ഏതോ ഒരു തിരമാല നമ്മുടെ വലിയ സ്വപ്നകൂട് തുടച്ചു മാറ്റിയ്പോള്‍ എനിക്ക് നഷ്ടമായത്  വില നല്കാന്‍ കഴിയാതെ ഒന്നാണ് ...... നാളെ എനിക്ക് ഇത് പറഞ്ഞു ചിരികാനുള്ള ഒരു നൊമ്പരമാണ്  ,നഷ്ടമായത് നഷ്ടം അത് അവനു അവനു മാത്രം . അവള്‍ ജീവികട്ടെ സന്തോഷമയി എന്നെകാള്‍ സ്നേഹിക്കുന്ന അവളുടെ ഭര്‍ത്താവുമായി ,ഇപ്പോള്‍ എനിക്ക് ഒന്ന് മാത്രമേ ചെയ്യാന്‍ കഴിയൂ.. അവര്‍കുവേണ്ടി പ്രാര്‍ഥിക്കം.

ഞാന്‍ ഇന്ന് ഏകനാണ് എനിക്ക് ഇന്ന് സ്വപ്‌നങ്ങള്‍ ഇല്ല മോഹങ്ങള്‍ ഇല്ല , ഒഴുകുന്ന പുഴയില്‍ കിടക്കുന്ന ഒരു ഇലപോലെ ഒഴുകി കൊണ്ടിരിക്കുന്നു .എവിടെയോ പോയി അവസാനിക്കും .അത് ചിലപ്പോള്‍ എന്റെ മോഹത്തിന്‍ കാല്പാടുകള്‍ തുടച്ചു മാറ്റിയ കടലില്‍ ആകും ,...

ഞാന്‍ ഇപ്പോഴും ആ   കടല്‍ തീരത്ത്  കൂടി നടക്കും എന്റെ കാല്‍പാടുകള്‍ക്ക്  മുകളില്‍ വയ്കാന്‍ അവള്‍ടെ പാദങ്ങള്‍  ഇല്ലാതെ .....ഇപോഴും എന്നെ  തഴുകുന്ന തിരമാലകള്‍ തുടച്ചു നീകുന്നത്  എന്‍ കാല്‍പാടുകള്‍ ആണോ ?... അതോ ?.എന്റെ 'പ്രണയത്തിന്‍ കാല്‍പാടുകള്‍ ' ആണോ !!!


"എനികൊപ്പം നിന്‍ പാദങ്ങള്‍ തുടച്ചു നീകി
ആര്‍ത്തു വന്നൊരു കടലിന്‍ തിരമാല .
പ്രണയത്തിന്‍ കാല്‍പാടുകള്‍ മറഞ്ഞു നീങ്ങി
ഇന്ന് ഞാന്‍ ഏകനാണ് ഈ നഷ്ട തീരത്തില്‍ "


Sunday, October 7, 2012

മരണം
ആരോടും പറയാതെ വന്നൊരു മരണം
കണ്ണുനീര്‍ സ്നേഹിച്ചൊരു മരണം
പാരില്‍ ആര്‍ത്തു  പെയ്യുമീ മരണം
നീ വരും നാള്‍ ഓര്‍ത്തൊരു  ജീവിതമെന്‍ മരണം .

നിര്‍വചനം ഇല്ലാത്തൊരു കോമാളി മരണം
എപ്പോഴോക്കൊയോ വന്നുപോകുമൊരു മരണം
ഒരിറ്റ് വെള്ളം കുടിച്ചു  നിനകൊപ്പം മടങ്ങുമീ  മരണം
എവിടെക്കോ നിനകൊപ്പം മറയുമീ മരണം .

ഓര്‍മ്മകള്‍ നോവുകളായി നല്‍കുമീ മരണം
വേദനകള്‍ അഗ്നിയായി പോള്ളികും മരണം
ആത്മനൊമ്പരങ്ങള്‍ ശപികുമീ  മരണം .
വിധിയൊരു നിമിത്തം  അന്ത്യമീ മരണം

പണവും അധികാരവും  നിഷ്ഭലമാകും മരണം
ശാസ്ത്രവും ലോകവും വിഡ്ഢിയാകും മരണം
ഞാന്‍ ഭയകുന്നു എന്‍ പ്രിയപെട്ടവര്‍കായ്‌
ഒരുനാള്‍ എത്തീടും മരണം മരണം മരണം

മരണം നിനകൊപ്പം നടക്കുന്ന സത്യമാണ് , ഏതു മിനിഷവും നീ മരണപെടം , പണവും അധികാരങ്ങളും എല്ലാം തോല്കുന്നു അവനു മുന്നില്‍ .പ്രിയപെട്ടവരുടെ മരണം എന്നും നോവുകള്‍ ആണ്  അത്  എന്നും മനസിനെ  പോള്ളിച്ചുകൊണ്ടിരിക്കും..
ആര്‍കും പിടിച്ചു നിര്‍ത്താന്‍ കഴിയാതെ കടന്നു വരുന്ന മരണം നിനകായ്‌ ഞാനും കാത്തിരിക്കുന്നു .


"കരഞ്ഞു വീണിടും ഈ ജന്മം പാരില്‍
ചിരിച്ച്കൊണ്ട് എന്നെ വാരി പുണരുന്നു
ചിരിച്ചുകൊണ്ട് മടങ്ങുമെന്‍ ജന്മം
കരഞ്ഞുകൊണ്ട് വാരി പുണരുന്നു നിങ്ങള്‍ "
Saturday, October 6, 2012

ലഹരിപെറ്റഅമ്മയോട് കളവു പറഞ്ഞു തുടങ്ങും
മാസ്മരിക ലോകത്തിന്‍ ഉന്മാദ ലഹരി തേടി .
നീ  ചൊല്ലിടും വാക്ക് കേള്‍ക്കും അമ്മ
അറിയുന്ല്ല ലഹരി നല്‍കും അര്‍ബുദം .

അലഞ്ഞു തിരിഞ്ഞു വാങ്ങീടും ഉത്സാഹം
അര്‍ബുദ ചോര തുപ്പും വിഷതിന്‍ വാസന
മരണം നിനകായി വന്നീടും സാവധാനം
എരിയുമീ ആയുസിന്‍ അര്‍ബുദ രൂപത്തില്‍

ലഹരിയുടെ ലോകം തേടും മാനവര്‍ കാണുന്നില
അറിയുനില്ല ലഹരി നശിപികും മോഹങ്ങള്‍
അമ്മതന്‍  ഒരുപിടി അന്നം വലിച്ചെറിഞ്ഞു
അവന്‍ ലഹരിയുടെ അടിമ ഭ്രാന്തിലേക്ക് .

ലഹരിയുടെ ലോകം തെരയും മാനവര്‍
അറിയുന്നില്ല നിനകായ്‌  ജീവിക്കും കുടുംബം
ഒരമ്മയെ തല്ലി നേടും നിമിഷ ഉന്മാദം തീരും
ലഹരിക് പകരം നല്‍കുമോ നിന്‍ മാതാവിനെ .!
കഴിഞ്ഞ ഓണത്തിന് മദ്യം വാങ്ങാന്‍ കാശ് കൊടുത്തില്ല അതിന്റെ  പേരില്‍ ഒരമ്മയെ സ്വന്തം മകന്‍ തലക് അടിച്ചു കൊല്ലാന്‍ ശ്രെമിച്ചു .ലഹരി മനുഷ്യ മനസിന്‍ നന്മകളും ബന്ധങ്ങളും നശിപികുന്നു....ഒരികല്‍ നീ കരയും ലഹരി നിന്നെ അടിമയകി തൂകിലെട്ടുമ്പോള്‍ .
ആ അമ്മകുവേണ്ടി എന്റെ ചെറിയ ഒരു കവിത....
നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു....

Thursday, October 4, 2012

പ്രേതം നിന്‍ പാപം

എന്‍ മയകം കേടുതീടും പ്രേതമേ
എങ്ങു നീ മറഞ്ഞു നിന്ന് നോകീടുന്നു.
കണ്ണുകള്‍ അടയവേ നീ വന്നീടും
എന്‍ അരികില്‍ എനിക്ക് കൂട്ടായി.

നിന്‍ കണ്ണുകള്‍ ചോര ചുവപിന്‍ നിറം
ദംഷ്ട്രം ദാഹിക്കുന്നു എന്തിനോ വേണ്ടി .
നീ മായുന്നു മറയുന്നു ഇരുളില്‍ പലവട്ടം
എനെ ഭയപെടുതരുതെ നിന്‍ രൂപം .

ഏകാന്തമീ രാവില്‍ ഞാന്‍ ഭയകുന്നു
നിന്‍ സാമിപ്യം ഇരുളില്‍ ഉല്ലസികവേ
എന്തിനായി അലയുന്നു  എനരികില്‍
പ്രേതമേ പോകീടുക മറ്റൊരിടം തേടി .

മനുഷ്യര്‍ ചെയുതീടും ക്രൂര പാപങ്ങള്‍
കെട്ടുന്നു രാവില്‍ പ്രേത കൊലങ്ങളായി .
പ്രേതങ്ങള്‍  വന്നടുക്കുന്നു താകീതിനായി
നീ അറിയുക പ്രേതങ്ങള്‍ നിന്‍ പാപങ്ങള്‍പ്രേതങ്ങള്‍ മനുഷ്യ സങ്കല്‍പ്പങ്ങള്‍ അല്ലെ  ! .ഒരാളെ  ക്രൂരമായി കൊല്ലുക എന്നിട്ട് പറയുന്നു അയാള്‍ പ്രേതമായി വരുമെന്ന് , അതെ വരും ചെയുതവന്റെ മനസ്സില്‍ പലവട്ടം അവന്റെ പാപ കറയുടെ കോലമായി . മനുഷ്യര്‍ ചെയ്യും പാപങ്ങള്‍ മാത്രമാണ് പ്രേത രൂപങ്ങള്‍ അത് അവനെ വെട്ടയടീടും ജീവിതാവസാനം വരെ....  ഇരുളില്‍ പതുങ്ങി ഇരുന്നു വരും പാപത്തിന്‍ പ്രേത രൂപം ......

Wednesday, October 3, 2012

പ്രണയജാലം


മായമീ ലോകത്ത്  ജീവിച്ചു നിനകായ്‌
വര്‍ണം തീര്‍ത്തൊരു മഴവിലിനായി
ഓരോ വര്‍ണങ്ങള്‍ അടര്‍ന്നു പോകവേ
സ്നേഹമീ നിന്‍ വര്‍ണം എനികായി .

സ്നേഹമെന്‍ വര്‍ണം ചുവപ്പിന്‍ പൂവായി
ആദ്യമായൊരു പൂവിന്‍ വര്‍ണം ജീവനില്‍
നെഞ്ചോടു പിടിച്ചു സ്നേഹിച്ചു ലാളിച്ചു
ഹൃദയം ആനന്ദ  വര്‍ണത്തില്‍ മഴവില്ലായി.

പെട്ടന്ന് ആര്‍ത്തു പെയുന്ന മഴയില്‍
പൂവിന്‍ വര്‍ണങ്ങള്‍  അടര്‍ന്നു വീണു
എന്‍ കണ്ണുകള്‍ മഴയില്‍ നനഞ്ഞു
മഴയും കണ്ണുനീരും അറിയാതെ വിതുമ്പി

വര്‍ണമീ ലോകം തീര്‍കും മായജാലം
അതില്‍ മയങ്ങുമെന്‍ ഹൃദയവര്‍ണങ്ങള്‍ .
പിന്നെയും കണ്ടൊരു ചുവപിന്‍ വര്‍ണം
അറിയില്ല പ്രണയമോ മയജാലമോ !.......പ്രണയം വരും പോകും അല്ലെ അതൊരു മായ ജാലം ആണ് .വര്‍ണങ്ങള്‍ തീര്‍ത്തൊരു മായ ജാലം , ചില നിറങ്ങള്‍ നമ്മളില്‍ നിന്നും തുടച്ചു മാറ്റപെടുമ്പോഴും ആ നോവുകള്‍ ഹൃദയത്തില്‍ മായാതെ മറയാതെ കിടക്കും .പക്ഷെ വീണ്ടും അതെ വര്‍ണം നമ്മളിലേക്ക് വരും അല്ലെ മറ്റൊരു പ്രണയ വര്‍ണമായി. ..പക്ഷെ വര്‍ണം എന്നും മനോഹരമാണ്  അവര്‍ എന്നും  പ്രണയത്തിന്‍ കൂടുകാര്‍ .......

Tuesday, October 2, 2012

സഹതാപം
വിരഹത്തിന്‍ ഈണം പകര്‍നൊരു
സഹതാപം ചൂടും സംഗീതം .
നിനെയോര്‍ത്തു വിലപികും കണ്ണുകള്‍
മെനയുന്നു നടിക്കുന്നു വിരഹം .

നടനം ഈ കാഴ്ച വിലാപങ്ങള്‍
നഷ്ടമെന്നും നിനക്ക് മാത്രം കൂട്ട്
കോമരം തുള്ളും വിരഹ സ്വരങ്ങള്‍
മീട്ടുന്നു നഷ്ടത്തിന്‍ ശ്രുതി താളങ്ങള്‍

ആശ്വാസം തുളുമ്പും വാകിന്‍ കോണില്‍  
തിരയുന്നു സത്യത്തിന്‍ സ്നേഹതുളികള്‍
നോവിന്‍ അഗ്നി പടരുമെന്‍ നഷ്ടം
അതെന്നും എന്റെ വിരഹ പൊയ്ക


കപടമീ ചില ബന്ധു മിത്രങ്ങള്‍
പങ്കു വ്യ്ക്മെന്‍ ഹൃദയ നോവുകള്‍ .
വിരഹം നുരയും പൊരുള്‍ എന്‍ നഷ്ടവും .
നാട്യം നല്‍കീടും പൊരുള്‍ സഹതാപവും .
 


ഏറ്റവും പ്രിയപെട്ടവരുടെ  മരണവും , പല നഷ്ടങ്ങളും നമുക്ക്  മാത്രം വിരഹം നല്‍കുന്നവയാണ് .അതില്‍ പങ്കു ചേരുന്നവര്‍ എത്രമാത്രം ആത്മാര്‍ത്ഥത ഉണ്ട് എന്നറിയില്ല .വിരഹം വിശാലമായ അനുഭവമാണ്‌ പക്ഷെ അതിനെകളും സങ്കടം കാപട്യം നിറഞ്ഞ ചില സഹതാപ കണ്ണുകള്‍  . ....

Saturday, September 29, 2012

ധൂമ നരകം !


കുഞ്ഞുമായി  ഒരച്ഛന്‍ നഗര മദ്ധ്യത്തില്‍
കാഴ്ചകളുടെ കേളികള്‍ കണ്ടു രസികവേ
കുഞ്ഞിന്‍ കണ്ണുകള്‍ മിടായി തെരുവിലേക്ക്
മിടായി കുഞ്ഞിനായി മറ്റൊന്ന് അച്ഛനായി .

മിടായി നുകരും കുഞ്ഞിന്‍ അധരം മധുരികവേ
നോകീടുന്നു അച്ഛന്‍ നുകരും പുകയുടെ ഭംഗി
കുഞ്ഞിനെ തോല്ലിലെടി ധൂമം തൂകവേ
ധൂമ കൂട്ടില്‍ കുഞ്ഞിന്‍ കണ്ണുകള്‍ മങ്ങുന്നു .

അച്ഛന്‍ ആര്‍ത്തു രസിച്ചു പുക പകരവേ
താന്‍ അറിയാതെ ചോര കുടികുമീ വിഷം
പുകയുന്നു വിഴുങ്ങുന്നു പതിയെ പതിയെ
ഓമന കുഞ്ഞിന്‍ ചോരയും ശ്വാസവും .

പുക തുപ്പും  വാഹനകൊലഹലങ്ങളും  നീയും
നാടിന്‍ ശ്വാസ ബന്ധനങ്ങളെ ഹനിക്കുന്നു,
സ്വയം മരിച്ചു നാട്ടാരെ  കൊല്ലുമീ  വിഷം
ഇന്ന് നാഗരികതയുടെ പുകയായി വിലസീടുന്നു.


ഒരുപാട്  ആളുകളെ ഞാന്‍ ദൈനദിനം  കാണാറുണ്ട്  നഗരത്തില്‍ എന്തിനു ഗ്രാമതില്പോലും , സ്വന്തം കുഞ്ഞുമായി നിന്ന് പുക വലികുന്നത്  ഇന്ന് നാഗരികതയുടെ ട്രെണ്ടായി  കഴിഞ്ഞു  അവര്‍ക്ക് അറിയാവോ അതോ അറിഞ്ഞിട്ടും ആ ക്രൂരത ചെയ്യുന്നതാണോ? .എന്തായാലും സ്വയം മരികുകയും  മറ്റുള്ളവരെ കോല്ലുകയും ചെയ്യുന്ന ഈ പ്രതിഭാസത്തിനു എതിരെ എന്റെ ചെറിയ ഒരു പ്രതിഷേധം . നിങ്ങളുടെ വിമര്‍ശനവും അഭിപ്രായവും പ്രതീക്ഷിക്കുന്നു ......


Friday, September 28, 2012

മണ്ണിന്‍ മണം


മാനം കറുത്തൊരു പ്രഭാത നാളില്‍
മാവിന്‍ പൂവുകള്‍ ഇതലട്ടു വീണപ്പോള്‍ .
അറിയാതെ വന്നൊരു ഇതളെന്‍ മേലില്‍
തഴുകി ചുംബിച്ചു മണ്ണില്‍ തോലോടവേ .

നിലയ്കാതെ വന്നൊരു ഇടവപാതി കോളും
മെയ്യില്‍ വീണൊരു മാവിന്‍ ഇതളും ,
ആര്‍ത്തു പെയ്യുന്ന മഴയും കാറ്റും
പകരുന്നുവെനില്‍ ഹൃദ്യമായൊരു അനുഭൂതി.

അമ്മതന്‍ ശകാരം കേള്‍കാതെ നിന്നീടവെ  .
കുളിരിന്‍ മഴനീര്‍ തുള്ളികള്‍ മണ്ണില്‍ ലയികവേ
ആദ്യമായെനെ കൊതിപിചീടുനൊരു ഘ്രാണം
ഞാനറിയുന്നു ഉന്മാദ മണ്ണിന്‍ മണം.

കുളിരുളള പുലരിയില്‍ ജാലകം തുറനീടവേ
ഞാനറിയാതെ പോയെന് ബാല്യത്തിന്‍ മഴയില്‍
ഇന്ന് പെയുതീടും മലിനമാം പുക മഴ തുള്ളികള്‍
സംഹരിക്കുന്നു മാവിന്‍ പൂവും മണ്ണിന്‍ മണവും .


ഇടവപാതി  എന്ന് കേള്‍കുമ്പോള്‍ കുളിരുള്ള ഓര്‍മകളാണ് . പണ്ട് സ്കൂള്‍ തുറകുമ്പോള്‍ ആര്‍ത്തു പെയ്യുവാന്‍ തുടങ്ങും പുതിയ ഉടുപ്പും ബാഗുമെല്ലാം നനഞ്ഞാലും ആദ്യത്തെ ഇടവപാതി മഴക് ഒരു മണം ഉണ്ട് .പുതു മണ്ണിന്‍ മണം അത് മൂകില്‍ ഉന്മാദ തിരയോട്ടം നടത്തും  ചിലപ്പോള്‍ തോന്നും എടുത്തു തിന്നുവാന്‍ .പല തവണ ആ മഴ ഞാന്‍ നനഞ്ഞു എന്റെ മാവിന്റെ ചുവട്ടില്‍ നിന്ന് അത് മറ്റൊന്നിനുമല്ല മാവിന്‍ പൂകളും ഈ മഴയോടപ്പം ദേഹത്ത് വീഴും മറ്റൊരു അനുഭൂതിയ്കായി..ഇന്ന് ആ മാവില്ല  പഴയ ഇടവപാതിയുമില്ല , ഇന്ന് നനഞ്ഞാല്‍ ഡെങ്കി പനി പക്ഷി പനി അങ്ങനെ പണിയാവും .എന്റെ ആ പഴയ മണ്ണിന്‍ മണമുള്ള മഴയ്കുവേണ്ടി ഒരു ചെറിയ കാവ്യം..വിമര്‍ശനവും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.......

Thursday, September 27, 2012

സ്നേഹം അല്ലെ പോണ്ണന്കഥ തുടങ്ങുനതിനു മുന്പേ ഒരു ചെറിയ കാര്യം ചില സാങ്കേതിക കാരണങ്ങളാല്യഥാര്ത്ഥ പേരുകള്ഉള്പെടുത്താന്സാധികുന്നതല്ല മറ്റൊന്നുംമല്ല എനിക്ക് കുറെ കൂടി ജീവികണമെന്നു ആഗ്രഹം ഉണ്ട് !!....
ഈ കഥയിലെ കഥാപാത്രങ്ങള്‍ നിങ്ങള്ക് എന്തെരെങ്കിലും തരത്തില്‍ അവനോ ഇവനോ ആയിട്ട തോന്നെനെങ്കില്‍ അത്  എന്റെ കുറ്റം അല്ല !...

നമ്മുടെ നാട്ടില്വാര്പ്പ്  എന്ന് വിളി പേരുള്ള ഒരു മഹാ സംഭവം ഉണ്ട് . എന്ത് ആണെന് അല്ലെ പറയാം

പുള്ളി പലിശ കൊടുത്തു ജീവിക്കുന്ന ഒരു പാവപെട്ട  സംബനന്ആണ് !!....ഒരുകാര്‍  കോടികളുടെ ഇടാപാടുകള്‍. , അയ്യോ എന്ന് പറഞ്ഞു അതിന്റെ ഒരു അഹങ്കാരവും പുള്ളിക് ഇല്ല കേട്ടോ.....വിനയം മുഖത്ത് എപ്പോഴും ഇളിച്ചുകൊണ്ടിരിക്കും .....

വാര്പ്  ആണ് നാട്ടിലെ മിക്കവാറും ഒരുപാട് യുവ ജനങളുടെ ഗള്ഫ്എന്നാ സ്വപ്നം സക്ഷത്കരികുന്നത്.....ചുമ്മാതല്ല ഇളുത്  പലിശയും മേടികുനുട് !... ആര്ക് വിസ വേണമെന്ന് പറഞ്ഞാലും പുള്ളി ശേരിയാകും  അതിപ്പോള്വര്കപണി  മുതല്എഞ്ചിനീയര്വരെ ....കുറച്ച നിബന്ധനകള്ഉണ്ട്  , അത്  പുള്ളി  ഒരു പെപെറില്വായിക്കാന്കൊടുക്കും .....നിങ്ങള്ക് കാണാനോ , ശെരി കണ്ടോള്ളൂ

1 .പലിശ ഞാന്തോനിയതുപോലെ പറയും  നിന്റെ വിസപോലെ 
2 .തരുന്ന രൂപക്ക്  സമമായ  ഡോക്യുമെന്റ്  വീട്ടില്വന്നു ഞാന്എടുതുകൊല്ലം നീ ബുദ്ധിമുട്ടണ്ട.

3 .രൂപ  തരുന്നത്  ഏതു ഡേറ്റ് ആണേലും പലിശ എല്ലാ മാസവും 1 നു കിട്ടണം, അലെങ്കില്ഞാന്വീണ്ടും വീട്ടില്വരും അന്ന് വേറെ പലതും എടുത്തുകൊണ്ട് പോകും.

അടുത്താണ്  വളരെ പ്രധാനപെട്ട നിബന്ധനകള്‍ ...!

4 .ഗള്ഫ്‌  എന്റെ അപ്പന്റെ നാട് അല്ല അതുകൊണ്ട് ജോലി കടുപ്പം ഉണ്ടെങ്കില്താമസം ശേരിയയിലെങ്കില്എന്റെ തള്ളക് വിളികരുത്  !!.

5 .ഗള്ഫില്പോകുന്ന ദിവസം ഞാനും വരും നിനോടൊപ്പം സ്നേഹം അല്ലെ പോണ്ണന്‍ (ഇത് സ്നേഹമെന്ന് വിച്ചരികരുത്  പോകുന്ന ആള്ഉപയോഗിച്ച  ഗ്ലാസ്‌, വാച്ച് , മൊഫൈല്ഇതൊക്കെ പറഞ്ഞു വാങ്ങിക്കന്നാണ്  പറ്റുമെങ്കില്അവന്റെ മറ്റു  പലതും വരെ ചോധികും  വാര്പ് ).

6 . വരുമ്പോള്‍   എനിക്ക്  കുറച്ച അത്തര്‍ , പൌഡര്‍ ,സോപ്പ് - പിന്നെ നിനക്ക് ചേട്ടന് തരാന്പറ്റുന്ന എല്ലാം കൊണ്ട് വന്നോ .....സ്നേഹമാണ് പോണ്ണന്നീ  അത് ഓര്ക്കുക.....

ചെറിയ നിബന്ധനകള്ആണ് വാര്പിന്റെ പെപ്പെറില്‍  കണ്ടിട്ടുള്ളത്   !!!

പിന്നെ പുള്ളി എത്ര അവശ്യം എന്ന് പറഞ്ഞാലും ഉറകം കളഞ്ഞുള്ള ഒരു കളി ഇല്ല  അതുംകൂടി ഓര്ക്കുക കാരണം ആവശ്യം വരും......?

അങ്ങനെ നമ്മുടെ ഒരു സുഹൃത്തും വാര്പിന്റെ സഹായത്താല് നിബന്ധനകള്ഒപ്പിട്ടു കൊടുത്തു ഗള്ഫിലേക് പോയി  .ആദ്യമൊക്കെ അവന്അതിലെ 4 -നിബന്ധന തെറ്റിച്ചു കൊണ്ടിരുന്നു പക്ഷെ അയാള്അറിഞ്ഞില്ല എന്ന് മാത്രം സ്വയം മനസ്സില്‍ ..

കഷ്ടപെട്ടെങ്കിലും പിന്നെ അവന്റെ കഴിവുകൊണ്ട് രെക്ഷപെട്ടു ...അങ്ങനെ ഒരു call വന്നു നാട്ടിലേക്  അവന്വരുന്നു .....ആദ്യം അറിയിച്ചത് നമ്മുടെ വാര്പിനെ (സ്നേഹം അല്ലെ പോണ്ണന്‍ ) .....

വരുന്ന ദിവസം അറിയിച്ചു ഇവിടെ തിരുവനന്തപുരം  എയര്പോര്ട്ടില്‍  2  മണിക് എത്തും ,അവനെ വിളിക്കാന്വേറെ ആരും പോകണ്ട കാരണം അവന്അവിടുന്ന് ടാക്സി പിടിച്ചു വന്നുകൊള്ളമെന്നു പറഞ്ഞു . എന്തായാലും വര്പിനു ഒരു പെട്ടി സാധനം അവന്നേരത്തെ പായ്ക്ക് ചെയുതിരുന്നു , അത് വാര്പിനെ വിളിച്ചും അറിയിച്ചു ...

വാര്പ്  അവനോട് പറഞ്ഞു നീ ആണ്  എന്നോട് സ്നേഹമുള്ളവന്‍ ....അപ്പോള്അവന്വിങ്ങി പറഞ്ഞു വാര്പ് ചേട്ടാ  സ്നേഹം അല്ലെ പോണ്ണന്‍ ....!!!
വാര്പ് പറഞ്ഞു നീ വരുന്ന വഴിക്ക് എന്റെ കൈയില്തന്നിട്ട് പോകണം കാരണം ഞാന്നാളെ കാണില  എനിക്ക് മറ്റൊരു ഇടപാട് ഉണ്ട് ..( എന്ത് ഇടപാട് തെങ്ങകോല ഓസിനു കിട്ടുന്നത് പെട്ടന് വാങ്ങികാനുള്ള അടവ് അത് അവനു അറിയാം ).....

 അവന്പറഞ്ഞു ചേട്ടന്ഒരു 2 .45  ആകുമ്പോള്‍   ജങ്ക്ഷനില്‍  വന്നു നിന്നാല്മതി ( വാര്പ് വന്നു അയാള്ടെ ഏറ്റവും വേണ്ടപെട്ട ഉറകവും കളഞ്ഞു ) .
അവന്പിന്നെ പറഞ്ഞു ഒരു കാര്യംകൂടി ഞാന്ഫ്ലൈറ്റില്കയറാന്പോകുവാന് ഇനി കാള്‍  ഉണ്ടാകില്ല എന്തായാലും ചേട്ടന്വാങ്ങിയിട്ടേ പോകാവു .....

അങ്ങനെ ടൈം 2.45 - 3 - 3.30 - 4- 4.30 -5- 5.30 -6.30 ...........8 വാര്പ് ദേഷ്യം അടകി പിടിച്ചു തിരികെ അവന്റെ വീടിലെക് പോയി , അവിടെയും എത്തിയിട്ടില്ല !!...
അയാള്ദേഷ്യം അടകി വീടിലെക് പോയി കാരണം വലിയൊരു ഉറകം കളഞ്ഞു  അതും ഇങ്ങനെയൊരു പണി .....ധാ വന്നു അവന്റെ കാള്‍  വാര്പിനു എടുത്ത വക്കില്‍  തുടങ്ങുനതിനെ മുന്പേ അവന്അത് അങ്ങ് പറഞ്ഞു .....വാര്പ് അണ്ണാ ?...എന്റെ അറബിയുടെ  ഉപ്പുപ്പ മരിച്ചു പോയി ഇന്നലെ, എന്നെ വലിയ കാര്യമായിരുന്നു ഉപ്പുപ്പാക് .... അങ്ങനെ എനിക്ക്  യാത്ര മാടി വ്യ്കേണ്ടി വന്നു ..വാര്പ് അണ്ണന്പറയുമ്പോലെ "സ്നേഹം അല്ലെ പോണ്ണന്‍ "......

വാര്പ് വാ പൊളിച്ചു തിരിച്ചു പറഞ്ഞു തന്നെ ഡേയ്  എന്റെ ഉറകവും പോണ്ണന്ആയിരുന്നു ....

( യാഥാര്ത്ഥ്യം   അങ്ങനെ  ഒരു ഉപ്പുപ്പ ഇല്ല അവന്ഒരു പണി കൊടുത്തതാണ് )
അതിനുശേഷം വാര്പ് ഓസിനു മേടിക്കാന്കത്ത് നില്കാറില്ല .....കാരണം ഒരു പോണ്ണന്പണി അല്ലെ അവന്കൊടുത്തത്  .........