Saturday, September 29, 2012

ധൂമ നരകം !


കുഞ്ഞുമായി  ഒരച്ഛന്‍ നഗര മദ്ധ്യത്തില്‍
കാഴ്ചകളുടെ കേളികള്‍ കണ്ടു രസികവേ
കുഞ്ഞിന്‍ കണ്ണുകള്‍ മിടായി തെരുവിലേക്ക്
മിടായി കുഞ്ഞിനായി മറ്റൊന്ന് അച്ഛനായി .

മിടായി നുകരും കുഞ്ഞിന്‍ അധരം മധുരികവേ
നോകീടുന്നു അച്ഛന്‍ നുകരും പുകയുടെ ഭംഗി
കുഞ്ഞിനെ തോല്ലിലെടി ധൂമം തൂകവേ
ധൂമ കൂട്ടില്‍ കുഞ്ഞിന്‍ കണ്ണുകള്‍ മങ്ങുന്നു .

അച്ഛന്‍ ആര്‍ത്തു രസിച്ചു പുക പകരവേ
താന്‍ അറിയാതെ ചോര കുടികുമീ വിഷം
പുകയുന്നു വിഴുങ്ങുന്നു പതിയെ പതിയെ
ഓമന കുഞ്ഞിന്‍ ചോരയും ശ്വാസവും .

പുക തുപ്പും  വാഹനകൊലഹലങ്ങളും  നീയും
നാടിന്‍ ശ്വാസ ബന്ധനങ്ങളെ ഹനിക്കുന്നു,
സ്വയം മരിച്ചു നാട്ടാരെ  കൊല്ലുമീ  വിഷം
ഇന്ന് നാഗരികതയുടെ പുകയായി വിലസീടുന്നു.


ഒരുപാട്  ആളുകളെ ഞാന്‍ ദൈനദിനം  കാണാറുണ്ട്  നഗരത്തില്‍ എന്തിനു ഗ്രാമതില്പോലും , സ്വന്തം കുഞ്ഞുമായി നിന്ന് പുക വലികുന്നത്  ഇന്ന് നാഗരികതയുടെ ട്രെണ്ടായി  കഴിഞ്ഞു  അവര്‍ക്ക് അറിയാവോ അതോ അറിഞ്ഞിട്ടും ആ ക്രൂരത ചെയ്യുന്നതാണോ? .എന്തായാലും സ്വയം മരികുകയും  മറ്റുള്ളവരെ കോല്ലുകയും ചെയ്യുന്ന ഈ പ്രതിഭാസത്തിനു എതിരെ എന്റെ ചെറിയ ഒരു പ്രതിഷേധം . നിങ്ങളുടെ വിമര്‍ശനവും അഭിപ്രായവും പ്രതീക്ഷിക്കുന്നു ......


Friday, September 28, 2012

മണ്ണിന്‍ മണം


മാനം കറുത്തൊരു പ്രഭാത നാളില്‍
മാവിന്‍ പൂവുകള്‍ ഇതലട്ടു വീണപ്പോള്‍ .
അറിയാതെ വന്നൊരു ഇതളെന്‍ മേലില്‍
തഴുകി ചുംബിച്ചു മണ്ണില്‍ തോലോടവേ .

നിലയ്കാതെ വന്നൊരു ഇടവപാതി കോളും
മെയ്യില്‍ വീണൊരു മാവിന്‍ ഇതളും ,
ആര്‍ത്തു പെയ്യുന്ന മഴയും കാറ്റും
പകരുന്നുവെനില്‍ ഹൃദ്യമായൊരു അനുഭൂതി.

അമ്മതന്‍ ശകാരം കേള്‍കാതെ നിന്നീടവെ  .
കുളിരിന്‍ മഴനീര്‍ തുള്ളികള്‍ മണ്ണില്‍ ലയികവേ
ആദ്യമായെനെ കൊതിപിചീടുനൊരു ഘ്രാണം
ഞാനറിയുന്നു ഉന്മാദ മണ്ണിന്‍ മണം.

കുളിരുളള പുലരിയില്‍ ജാലകം തുറനീടവേ
ഞാനറിയാതെ പോയെന് ബാല്യത്തിന്‍ മഴയില്‍
ഇന്ന് പെയുതീടും മലിനമാം പുക മഴ തുള്ളികള്‍
സംഹരിക്കുന്നു മാവിന്‍ പൂവും മണ്ണിന്‍ മണവും .


ഇടവപാതി  എന്ന് കേള്‍കുമ്പോള്‍ കുളിരുള്ള ഓര്‍മകളാണ് . പണ്ട് സ്കൂള്‍ തുറകുമ്പോള്‍ ആര്‍ത്തു പെയ്യുവാന്‍ തുടങ്ങും പുതിയ ഉടുപ്പും ബാഗുമെല്ലാം നനഞ്ഞാലും ആദ്യത്തെ ഇടവപാതി മഴക് ഒരു മണം ഉണ്ട് .പുതു മണ്ണിന്‍ മണം അത് മൂകില്‍ ഉന്മാദ തിരയോട്ടം നടത്തും  ചിലപ്പോള്‍ തോന്നും എടുത്തു തിന്നുവാന്‍ .പല തവണ ആ മഴ ഞാന്‍ നനഞ്ഞു എന്റെ മാവിന്റെ ചുവട്ടില്‍ നിന്ന് അത് മറ്റൊന്നിനുമല്ല മാവിന്‍ പൂകളും ഈ മഴയോടപ്പം ദേഹത്ത് വീഴും മറ്റൊരു അനുഭൂതിയ്കായി..ഇന്ന് ആ മാവില്ല  പഴയ ഇടവപാതിയുമില്ല , ഇന്ന് നനഞ്ഞാല്‍ ഡെങ്കി പനി പക്ഷി പനി അങ്ങനെ പണിയാവും .എന്റെ ആ പഴയ മണ്ണിന്‍ മണമുള്ള മഴയ്കുവേണ്ടി ഒരു ചെറിയ കാവ്യം..വിമര്‍ശനവും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.......

Thursday, September 27, 2012

സ്നേഹം അല്ലെ പോണ്ണന്കഥ തുടങ്ങുനതിനു മുന്പേ ഒരു ചെറിയ കാര്യം ചില സാങ്കേതിക കാരണങ്ങളാല്യഥാര്ത്ഥ പേരുകള്ഉള്പെടുത്താന്സാധികുന്നതല്ല മറ്റൊന്നുംമല്ല എനിക്ക് കുറെ കൂടി ജീവികണമെന്നു ആഗ്രഹം ഉണ്ട് !!....
ഈ കഥയിലെ കഥാപാത്രങ്ങള്‍ നിങ്ങള്ക് എന്തെരെങ്കിലും തരത്തില്‍ അവനോ ഇവനോ ആയിട്ട തോന്നെനെങ്കില്‍ അത്  എന്റെ കുറ്റം അല്ല !...

നമ്മുടെ നാട്ടില്വാര്പ്പ്  എന്ന് വിളി പേരുള്ള ഒരു മഹാ സംഭവം ഉണ്ട് . എന്ത് ആണെന് അല്ലെ പറയാം

പുള്ളി പലിശ കൊടുത്തു ജീവിക്കുന്ന ഒരു പാവപെട്ട  സംബനന്ആണ് !!....ഒരുകാര്‍  കോടികളുടെ ഇടാപാടുകള്‍. , അയ്യോ എന്ന് പറഞ്ഞു അതിന്റെ ഒരു അഹങ്കാരവും പുള്ളിക് ഇല്ല കേട്ടോ.....വിനയം മുഖത്ത് എപ്പോഴും ഇളിച്ചുകൊണ്ടിരിക്കും .....

വാര്പ്  ആണ് നാട്ടിലെ മിക്കവാറും ഒരുപാട് യുവ ജനങളുടെ ഗള്ഫ്എന്നാ സ്വപ്നം സക്ഷത്കരികുന്നത്.....ചുമ്മാതല്ല ഇളുത്  പലിശയും മേടികുനുട് !... ആര്ക് വിസ വേണമെന്ന് പറഞ്ഞാലും പുള്ളി ശേരിയാകും  അതിപ്പോള്വര്കപണി  മുതല്എഞ്ചിനീയര്വരെ ....കുറച്ച നിബന്ധനകള്ഉണ്ട്  , അത്  പുള്ളി  ഒരു പെപെറില്വായിക്കാന്കൊടുക്കും .....നിങ്ങള്ക് കാണാനോ , ശെരി കണ്ടോള്ളൂ

1 .പലിശ ഞാന്തോനിയതുപോലെ പറയും  നിന്റെ വിസപോലെ 
2 .തരുന്ന രൂപക്ക്  സമമായ  ഡോക്യുമെന്റ്  വീട്ടില്വന്നു ഞാന്എടുതുകൊല്ലം നീ ബുദ്ധിമുട്ടണ്ട.

3 .രൂപ  തരുന്നത്  ഏതു ഡേറ്റ് ആണേലും പലിശ എല്ലാ മാസവും 1 നു കിട്ടണം, അലെങ്കില്ഞാന്വീണ്ടും വീട്ടില്വരും അന്ന് വേറെ പലതും എടുത്തുകൊണ്ട് പോകും.

അടുത്താണ്  വളരെ പ്രധാനപെട്ട നിബന്ധനകള്‍ ...!

4 .ഗള്ഫ്‌  എന്റെ അപ്പന്റെ നാട് അല്ല അതുകൊണ്ട് ജോലി കടുപ്പം ഉണ്ടെങ്കില്താമസം ശേരിയയിലെങ്കില്എന്റെ തള്ളക് വിളികരുത്  !!.

5 .ഗള്ഫില്പോകുന്ന ദിവസം ഞാനും വരും നിനോടൊപ്പം സ്നേഹം അല്ലെ പോണ്ണന്‍ (ഇത് സ്നേഹമെന്ന് വിച്ചരികരുത്  പോകുന്ന ആള്ഉപയോഗിച്ച  ഗ്ലാസ്‌, വാച്ച് , മൊഫൈല്ഇതൊക്കെ പറഞ്ഞു വാങ്ങിക്കന്നാണ്  പറ്റുമെങ്കില്അവന്റെ മറ്റു  പലതും വരെ ചോധികും  വാര്പ് ).

6 . വരുമ്പോള്‍   എനിക്ക്  കുറച്ച അത്തര്‍ , പൌഡര്‍ ,സോപ്പ് - പിന്നെ നിനക്ക് ചേട്ടന് തരാന്പറ്റുന്ന എല്ലാം കൊണ്ട് വന്നോ .....സ്നേഹമാണ് പോണ്ണന്നീ  അത് ഓര്ക്കുക.....

ചെറിയ നിബന്ധനകള്ആണ് വാര്പിന്റെ പെപ്പെറില്‍  കണ്ടിട്ടുള്ളത്   !!!

പിന്നെ പുള്ളി എത്ര അവശ്യം എന്ന് പറഞ്ഞാലും ഉറകം കളഞ്ഞുള്ള ഒരു കളി ഇല്ല  അതുംകൂടി ഓര്ക്കുക കാരണം ആവശ്യം വരും......?

അങ്ങനെ നമ്മുടെ ഒരു സുഹൃത്തും വാര്പിന്റെ സഹായത്താല് നിബന്ധനകള്ഒപ്പിട്ടു കൊടുത്തു ഗള്ഫിലേക് പോയി  .ആദ്യമൊക്കെ അവന്അതിലെ 4 -നിബന്ധന തെറ്റിച്ചു കൊണ്ടിരുന്നു പക്ഷെ അയാള്അറിഞ്ഞില്ല എന്ന് മാത്രം സ്വയം മനസ്സില്‍ ..

കഷ്ടപെട്ടെങ്കിലും പിന്നെ അവന്റെ കഴിവുകൊണ്ട് രെക്ഷപെട്ടു ...അങ്ങനെ ഒരു call വന്നു നാട്ടിലേക്  അവന്വരുന്നു .....ആദ്യം അറിയിച്ചത് നമ്മുടെ വാര്പിനെ (സ്നേഹം അല്ലെ പോണ്ണന്‍ ) .....

വരുന്ന ദിവസം അറിയിച്ചു ഇവിടെ തിരുവനന്തപുരം  എയര്പോര്ട്ടില്‍  2  മണിക് എത്തും ,അവനെ വിളിക്കാന്വേറെ ആരും പോകണ്ട കാരണം അവന്അവിടുന്ന് ടാക്സി പിടിച്ചു വന്നുകൊള്ളമെന്നു പറഞ്ഞു . എന്തായാലും വര്പിനു ഒരു പെട്ടി സാധനം അവന്നേരത്തെ പായ്ക്ക് ചെയുതിരുന്നു , അത് വാര്പിനെ വിളിച്ചും അറിയിച്ചു ...

വാര്പ്  അവനോട് പറഞ്ഞു നീ ആണ്  എന്നോട് സ്നേഹമുള്ളവന്‍ ....അപ്പോള്അവന്വിങ്ങി പറഞ്ഞു വാര്പ് ചേട്ടാ  സ്നേഹം അല്ലെ പോണ്ണന്‍ ....!!!
വാര്പ് പറഞ്ഞു നീ വരുന്ന വഴിക്ക് എന്റെ കൈയില്തന്നിട്ട് പോകണം കാരണം ഞാന്നാളെ കാണില  എനിക്ക് മറ്റൊരു ഇടപാട് ഉണ്ട് ..( എന്ത് ഇടപാട് തെങ്ങകോല ഓസിനു കിട്ടുന്നത് പെട്ടന് വാങ്ങികാനുള്ള അടവ് അത് അവനു അറിയാം ).....

 അവന്പറഞ്ഞു ചേട്ടന്ഒരു 2 .45  ആകുമ്പോള്‍   ജങ്ക്ഷനില്‍  വന്നു നിന്നാല്മതി ( വാര്പ് വന്നു അയാള്ടെ ഏറ്റവും വേണ്ടപെട്ട ഉറകവും കളഞ്ഞു ) .
അവന്പിന്നെ പറഞ്ഞു ഒരു കാര്യംകൂടി ഞാന്ഫ്ലൈറ്റില്കയറാന്പോകുവാന് ഇനി കാള്‍  ഉണ്ടാകില്ല എന്തായാലും ചേട്ടന്വാങ്ങിയിട്ടേ പോകാവു .....

അങ്ങനെ ടൈം 2.45 - 3 - 3.30 - 4- 4.30 -5- 5.30 -6.30 ...........8 വാര്പ് ദേഷ്യം അടകി പിടിച്ചു തിരികെ അവന്റെ വീടിലെക് പോയി , അവിടെയും എത്തിയിട്ടില്ല !!...
അയാള്ദേഷ്യം അടകി വീടിലെക് പോയി കാരണം വലിയൊരു ഉറകം കളഞ്ഞു  അതും ഇങ്ങനെയൊരു പണി .....ധാ വന്നു അവന്റെ കാള്‍  വാര്പിനു എടുത്ത വക്കില്‍  തുടങ്ങുനതിനെ മുന്പേ അവന്അത് അങ്ങ് പറഞ്ഞു .....വാര്പ് അണ്ണാ ?...എന്റെ അറബിയുടെ  ഉപ്പുപ്പ മരിച്ചു പോയി ഇന്നലെ, എന്നെ വലിയ കാര്യമായിരുന്നു ഉപ്പുപ്പാക് .... അങ്ങനെ എനിക്ക്  യാത്ര മാടി വ്യ്കേണ്ടി വന്നു ..വാര്പ് അണ്ണന്പറയുമ്പോലെ "സ്നേഹം അല്ലെ പോണ്ണന്‍ "......

വാര്പ് വാ പൊളിച്ചു തിരിച്ചു പറഞ്ഞു തന്നെ ഡേയ്  എന്റെ ഉറകവും പോണ്ണന്ആയിരുന്നു ....

( യാഥാര്ത്ഥ്യം   അങ്ങനെ  ഒരു ഉപ്പുപ്പ ഇല്ല അവന്ഒരു പണി കൊടുത്തതാണ് )
അതിനുശേഷം വാര്പ് ഓസിനു മേടിക്കാന്കത്ത് നില്കാറില്ല .....കാരണം ഒരു പോണ്ണന്പണി അല്ലെ അവന്കൊടുത്തത്  .........Wednesday, September 26, 2012

പകയുടെ പൈശാചികത .....പ്രേമത്തിന്‍ ലഹരി നുരയുന്ന യാത്രയില്‍ ,
വഴിവിട്ട് പോകുന്ന കൗമാര വീഥിയില്‍ കണ്ടു
അവര്‍ അറിയാതെ ഒരുമിച്ചു  നടന്നു നീങ്ങി .
പ്രേമത്തിന്‍ കായ്പിന്‍ തീണ്ട കനിയും തേടി

കാമുകിയോട് ചൊല്ലിയടുത്തവന്‍ സുഖം തേടി
പാതിവ്യ്ച്ച വാക്കുപോല്‍ അവളിലേക് ,
ഇരുപേര്‍ രതിയുടെ സുഖത്തില്‍ നീരാടി തുടികവേ
അവള്‍ടെ ഗര്‍ഭത്തില്‍ മോട്ടിട്ടൊരു പൊന്‍ ജീവന്‍ .


പ്രേമ കുഴിയില്‍ ചിറകറ്റു വീണൊരു ശലഭംപോള്‍
ചിറകിട്ടടിച്ചു  പറന്നുയര്നീടന്‍ വയ്യാതെ !
പൊന്‍ ജീവനെയും നെഞ്ജിലെടി ഉരുകിയവള്‍ ,
പ്രേമത്തിന്‍ നിലയ്കാതെ രതിയോര്‍ത്തു ചതിയോര്‍ത്തു .

ബന്ധന ചാലുകളില്‍ നിന്ന് അടര്‍ന്നു വീണൊരു ജീവന്‍ ,
ഭ്രാന്തിയെപോലെ അലറിയടുത്തു ആ ചോരയിലേക്ക്‌ .
പെറ്റുനോവും പ്രേമതുരയും കുഴിച്ചിട്ടു ആ മനസ്സില്‍
രക്തം നുകര്‍ന്ന് വലിച്ചെറിഞ്ഞു അമ്മയുടെ പെറ്റുനോവ്‌..,.കഴിഞ്ഞ മാസം  പത്തനംതിട്ടയില്‍ നടന്ന ഒരു യാഥാര്‍ത്ഥ്യം ആണ് ഇ പദ്യം, ജനിച്ചു വീണ ചോര കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു ഒരമ്മ  , ഒരു അമ്മയുടെ പൈശചികതയാണ് .എന്തായാലും പിഴച്ചു പെട്ടതാകും അലെങ്കില്‍ പ്രേമ കുരുകില്‍ വീണു ഉണ്ടായതു. ഏതായാലും ഒരു പെറ്റു നോവിനെകള്‍ വേദന അവര്‍ മനസ്സില്‍ കരുതി കാണും അത് പകയായി .അമ്മക് മട്ടൊരു നിര്‍വചനം നല്കാന്‍ നമുക്ക് ആര്‍കും കഴിയില്ല പക്ഷെ ഒന്നറിയാം സ്നേഹത്തിന്റെ ദൈവ രൂപം ആണ് "അമ്മ"..........

Thursday, September 20, 2012

ഇഷ്ടം ഒരു നഷ്ടം പിന്നെ കഷ്ടം !!!                         ഇഷ്ടങ്ങളെ  കൂട്ട് വയ്കുന്നത് മനുഷ്യ ജന്മങ്ങളുടെ ഒരു ദൗര്‍ബല്യമാണ്  ...ഈ ദൗര്‍ബല്യം ഇഷ്ടങ്ങളുടെ വരവുകളെ അമിതമായി സ്വാഗതം ചെയ്യുന്നു.ഒരു കുഞ്ഞു മിടായി   തുടങ്ങി പ്രണയം എന്ന് വിളിച്ചു താലോലിക്കുന്ന എത്ര എത്ര ഇഷ്ടങ്ങള്‍ .ജീവിതത്തില്‍ ഇഷ്ടങ്ങള്‍ നമ്മളില്‍ വന്നു ചെകറുമ്പോള്‍ നമ്മള്‍ അറിയാതെ അതൊക്കെ മനസിനെ കീഴ്പെടുത്തുന്നു .

  ഈ  ഇഷ്ടങ്ങള്‍ ഓരോന്നുമാകും  നമുടെ ജീവിതത്തിന്‍റെ സ്വപ്നങ്ങള്‍ക് മിഴിവ് പകരുന്നത്,എവിടെയൊക്കെ ഇഷ്ടങ്ങള്‍ കടന്നു വരുമ്പോഴും നമുക്ക് അതിലേക് എത്തി ചേരാനുള്ള ധൃതി കൂടും ....

ഇഷ്ടങ്ങള്‍  കിട്ടുകയും നഷ്ടമാകുകയും ചെയ്യും ,അങ്ങനെ ഇഷ്ടം നഷ്ടം ആകുമ്പോള്‍ നമ്മള്‍ ഷ്ട ആയി ഇരിക്കും....എന്നിട്ടോ സാരമില്ല എന്നാ മട്ടില്‍ അടുത്തൊരു  ഇഷ്ടത്തെ കൂട്ട്  പിടികാനും പോകും.....പക്ഷെ കുറച്ച്പേര്‍ താന്‍ സ്നേഹിച്ച തന്‍റെ ഇഷ്ടത്തെ നഷ്ടപെടുത്തിയാലും അതില്‍ നിന്ന് അകന്നു പോകുകയില്ല....

അങ്ങനെ ആ ഇഷ്ടം ഒരു നഷ്ടം ആകുമ്പോഴും പിന്നെയും കുറെ കാലം അത് നമ്മുടെ മനസിനെ വേധനിപിച്ചു കൊണ്ടിരിക്കും !......

എന്ത് കഷ്ടം അല്ലെ ?......ഇഷ്ടം നഷ്ടം പിന്നെ കഷ്ടം........ഒരുപാട് ഇഷ്ടങ്ങളെ കൂട്ട് പിടികാതെ നമ്മുടെ ജീവിതങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ , അതൊരു കഷ്ടം  ആകില്ല....


പണ്ട് ഞാന്‍ ഇഷ്ടപെട്ട എന്‍റെ സുഹൃത്തുകളില്‍ പലരും ഇന്ന് എനോടൊപ്പം ഇല്ല....വലിയ നഷ്ടമെന്നു അറിയാം പക്ഷെ എന്നാലും ഇന്നും ഓരോ സുഹൃത്കള്‍ നമ്മുടെ ഇഷ്ടങ്ങള്‍ ആകുമ്പോള്‍ , നാളെ ഒരു വലിയ നഷ്ടമാകരുതെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു....

ഇഷ്ടം ഒരു നഷ്ടം പിന്നെ അതൊരു കഷ്ടം......