Wednesday, October 31, 2012

കേരളപ്പിറവി ദിന ആശംസകള്‍















കേരളപ്പിറവി ദിനം ആഘോഷികുകയാണ് ഈ നവംബര്‍ മാസത്തിലെ ആദ്യത്തെ ദിവസം . മഞ്ഞില്‍ തണുത്ത മഴയില് നനഞ്ഞ കുളിരുള്ള മലയാളത്തിന്റെ തുലാ മാസത്തില്‍ .ആ പഴയ ഗ്രാമത്തിന്റെ പച്ചപ്പുകള്‍ കേരളത്തില്‍ നിന്നും  അപ്രതീക്ഷിതമായി തുടങ്ങി എങ്കിലും അറിവിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ ഇന്നും നമ്മുടെ കൊച്ചു കേരളമാണ് മുന്നില്‍ . അറബി കടലിന്റെയും സഹ്യപര്‍വതത്തിനും ഇടയില്‍ നമ്മുടെ ഈ കൊച്ചു കേരളം തല ഉയര്‍ത്തി നില്കുന്നു .


                  പക്ഷെ വിപ്ലവും നല്ല പ്രസ്ഥാനങ്ങളും നമ്മുടെ കേരള രൂപികരണത്തിന് കാരണമായി .ഇന്ന് ആ സത്യാസന്ധത ഒരു നേതൃത്വം വഹിക്കുന്ന പാര്‍ട്ടിക്‌ ഇല്ല .ലഹരിയുടെയും സ്ത്രീ പീഡനത്തിന്റെയും കാര്യത്തില്‍ നമ്മുടെ നാട് ഒട്ടും പുറകില്‍ അല്ല .മതത്തിന്റെയും ജാതിയുടെയും വൃത്തികെട്ട ജീര്‍ണത വിറ്റ് കശാക്കുന്നവരും നമ്മുടെ കേരളത്തില്‍ ജീവിക്കുന്നു .

                    എന്തോകെയായാലും അറിവിന്റെയും ആരോഗ്യത്തിന്റെയും വിനോദ സഞ്ചാര മേഖലയിലും നമ്മുടെ ഈ കൊച്ചു കേരളം മുന്നിലാണ് .പക്ഷെ അതുമാത്രം നേടിയിട്റ്റ് കാര്യമില്ല നശിച്ച കുറെ ജീര്‍ണതകള്‍ നമ്മള്‍ മാറ്റി എടുകണം .

                   ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഓമന പേരില്‍ വിളിക്കുന്ന നമ്മുടെ നാട് അതോകെ തുടച്ചു മാറ്റണം .ഒരുപാട് സംസ്കാരത്തിന്റെ അറിവിന്റെ നേര്കഴ്ചയാണ് നമ്മുടെ കേരളം .ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ വരുമാനം ഉണ്ടാകി തരുന്ന പ്രവാസികള്‍ പോകുന്നതും ഈ കേരളത്തില്‍ നിന്നാണ് അവരെയും നമുക്ക് വിസ്മരികാന്‍ കഴിയില്ല .


                   ഒരുകാലത്ത് നെല്‍പാടങ്ങളുടെയും തെങ്ങിന്‍ തോപ്പുകളുടെയും നീര് ഉറവകളുടെയും നാടായ കേരളം ,ഇന്ന് അതോകെ വികസനത്തിന്റെ പേരില്‍ നശിപികുന്നു .വികസനം നല്ലത് ആണ് പക്ഷെ പ്രകൃതി കനിഞ്ഞു നല്‍കിയ ഈ സൗന്ദര്യം നശിപിച്ചൊരു വികസനം അത് വേണമോ ?. ആലോചികേണ്ടി ഇരിക്കുന്നു .

                        വിദ്യാഭ്യാസത്തിലും മറ്റു പല നല്ലകാര്യങ്ങളിലും നമ്മള്‍ മുന്നില്‍ ആണെങ്കിലും വളര്‍ന്നു വരുന്ന പുതിയ തലമുറക്‌ നമ്മുടെ പൈതൃകവും സംസ്കാരവും മനസിലാകി കൊടുകേണ്ട ആവശ്യം പ്രസക്തമാണ്‌..

                ഞാന്‍ അഭിമാനിക്കുന്നു ഒരു ഇന്ത്യന്‍ പൗരന്‍ അതിലേറെ ഒരുപാട് വിദ്യാഭ്യാസവും പൈതൃകമുള്ള ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ജനിച്ചതില്‍ . ലഹരി ,സ്ത്രീ പീഡനം,മതവും ,ജാതിയും ഇവയൊക്കെ ഇന്ന്  കേരളത്തെ ഒരുപാട് മുറിവ് എല്പികുന്നു.  ഈ കറകള്‍ മാറ്റി നിര്‍ത്തി നാളെ നല്ലൊരു കേരളം പുതു തലമുറ വാര്‍ത്ത് എടുകട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് എന്‍റെ എല്ലാ മലയാളികള്‍ക്കും കേരളപ്പിറവി ദിന ആശംസകള്‍.
 

3 comments:

  1. കേരള പിറവി ആശംസകള്‍

    ReplyDelete
    Replies
    1. roopz: കേരളപ്പിറവി ദിന ആശംസകള്‍.

      Delete
  2. 2 കുട്ടികളുള്ള എന്റെ ഭർത്താവുമായി 5 വർഷത്തെ ദാമ്പത്യത്തിനുശേഷം, എന്റെ ഭർത്താവ് വിചിത്രമായി പ്രവർത്തിക്കാനും മറ്റ് സ്ത്രീകളുമായി പുറത്തുപോകാനും എനിക്ക് തണുത്ത സ്നേഹം കാണിക്കാനും തുടങ്ങി, മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ ഞാൻ ധൈര്യപ്പെട്ടാൽ എന്നെ വിവാഹമോചനം ചെയ്യുമെന്ന് പല തവണ ഭീഷണിപ്പെടുത്തുന്നു. പ്രണയ മന്ത്രങ്ങളുടെ ശക്തിയാൽ ബന്ധവും വിവാഹപ്രശ്നവുമുള്ള ആളുകളെ സഹായിക്കുന്ന ഡോ. വെൽത്തി എന്ന ഇൻറർനെറ്റിലെ ഒരു സ്പെൽ കാസ്റ്ററിനെക്കുറിച്ച് എന്റെ ഒരു പഴയ സുഹൃത്ത് എന്നോട് പറയുന്നതുവരെ തീർത്തും നാശത്തിലായി, ആശയക്കുഴപ്പത്തിലായിരുന്നു, അത്തരമൊരു കാര്യം എപ്പോഴെങ്കിലും നിലവിലുണ്ടോ എന്ന് ഞാൻ ആദ്യം സംശയിച്ചു, പക്ഷേ തീരുമാനിച്ചു ഒന്ന് ശ്രമിച്ചുനോക്കൂ, ഞാൻ അദ്ദേഹവുമായി ബന്ധപ്പെടുമ്പോൾ, ഒരു പ്രണയ മന്ത്രം എഴുതാൻ അദ്ദേഹം എന്നെ സഹായിച്ചു, 48 മണിക്കൂറിനുള്ളിൽ എന്റെ ഭർത്താവ് എന്റെ അടുത്ത് വന്ന് ക്ഷമ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം മറ്റ് സ്ത്രീകളോടും എന്നോടും പുറത്തേക്ക് പോകുന്നത് നിർത്തി. . നിങ്ങളുടെ ബന്ധം അല്ലെങ്കിൽ വിവാഹ പ്രശ്‌നം ഇന്ന് പരിഹരിക്കുന്നതിനായി ഈ മഹത്തായ ലവ് സ്പെൽ കാസ്റ്ററുമായി ബന്ധപ്പെടുക: wealthylovespell@gmail.com അല്ലെങ്കിൽ നേരിട്ട് വാട്ട്‌സ്ആപ്പ്: +2348105150446.

    ReplyDelete