Wednesday, October 3, 2012

പ്രണയജാലം


മായമീ ലോകത്ത്  ജീവിച്ചു നിനകായ്‌
വര്‍ണം തീര്‍ത്തൊരു മഴവിലിനായി
ഓരോ വര്‍ണങ്ങള്‍ അടര്‍ന്നു പോകവേ
സ്നേഹമീ നിന്‍ വര്‍ണം എനികായി .

സ്നേഹമെന്‍ വര്‍ണം ചുവപ്പിന്‍ പൂവായി
ആദ്യമായൊരു പൂവിന്‍ വര്‍ണം ജീവനില്‍
നെഞ്ചോടു പിടിച്ചു സ്നേഹിച്ചു ലാളിച്ചു
ഹൃദയം ആനന്ദ  വര്‍ണത്തില്‍ മഴവില്ലായി.

പെട്ടന്ന് ആര്‍ത്തു പെയുന്ന മഴയില്‍
പൂവിന്‍ വര്‍ണങ്ങള്‍  അടര്‍ന്നു വീണു
എന്‍ കണ്ണുകള്‍ മഴയില്‍ നനഞ്ഞു
മഴയും കണ്ണുനീരും അറിയാതെ വിതുമ്പി

വര്‍ണമീ ലോകം തീര്‍കും മായജാലം
അതില്‍ മയങ്ങുമെന്‍ ഹൃദയവര്‍ണങ്ങള്‍ .
പിന്നെയും കണ്ടൊരു ചുവപിന്‍ വര്‍ണം
അറിയില്ല പ്രണയമോ മയജാലമോ !.......











പ്രണയം വരും പോകും അല്ലെ അതൊരു മായ ജാലം ആണ് .വര്‍ണങ്ങള്‍ തീര്‍ത്തൊരു മായ ജാലം , ചില നിറങ്ങള്‍ നമ്മളില്‍ നിന്നും തുടച്ചു മാറ്റപെടുമ്പോഴും ആ നോവുകള്‍ ഹൃദയത്തില്‍ മായാതെ മറയാതെ കിടക്കും .പക്ഷെ വീണ്ടും അതെ വര്‍ണം നമ്മളിലേക്ക് വരും അല്ലെ മറ്റൊരു പ്രണയ വര്‍ണമായി. ..പക്ഷെ വര്‍ണം എന്നും മനോഹരമാണ്  അവര്‍ എന്നും  പ്രണയത്തിന്‍ കൂടുകാര്‍ .......

6 comments:

  1. ആദ്യമാണിവിടെ വരാം...എനിയും...

    ReplyDelete
    Replies
    1. പടന്നക്കാരൻ: ഒരായിരം നന്ദി .........

      Delete
  2. എല്ലാത്തിലും + ഉം - ഉം ഉണ്ട്
    ആശംസകൾ

    ReplyDelete
    Replies
    1. ഷാജു അത്താണിക്കല്‍: ::;ഒരായിരം നന്ദി .................-ve താങ്കള്‍ പറഞ്ഞാലോ അത് കുറച്ചു തെളിമയോടെ പറഞ്ഞാല്‍ തെറ്റുകള്‍ ഞാന്‍ തിരുത്താന്‍ ഞാന്‍ ശ്രെമികം...

      Delete
  3. നന്നായി... ആദ്യം തീരുമാനിക്കൂ അത് പ്രണയം തന്നെ ആണോ എന്ന്... ആണെങ്കില്‍ രെക്ഷപെടുക..മായാജാലം ആകാന്‍ ഞാന്‍ പ്രാര്‍ഥിക്കാം

    ReplyDelete
    Replies
    1. ഒരായിരം നന്ദി !!.....

      Delete