Wednesday, October 10, 2012

പ്രണയത്തിന്‍ കാല്‍പാടുകള്‍



കടല്‍ തീരങ്ങള്‍ സാക്ഷിയായ എന്റെ പ്രണയ നാളുകളില്‍ നിന്ന്













അവളോടൊപ്പം ഞാന്‍  കടല്‍   തീരത്തുകൂടി നടന്നു നീങ്ങി , എന്റെ ഓരോ കാല്‍പാടുകളും    അവളുടെ പാദങ്ങള്‍ ചേര്‍ത്ത് നടന്നു .തിരമാലകള്‍ ഓരോ കാല്‍പാടുകളും  കടലിനോട് ചെര്‍കുമ്പോള്‍ ഞാന്‍ അവളോട്  ചോദിച്ചു ?. ഈ പാദങ്ങള്‍ എന്നും എന്റെ കൂടെ  കാണുമോ  എന്ന് !....അവള്‍ ഒന്നും പറഞ്ഞില്ല  കാരണം പാദങ്ങള്‍ അവള്‍ എനികൊപ്പം ചേര്‍ത്ത് നടക്കുമ്പോഴും ആ തിരമാലകള്‍ അത് തുടച്ചു മാറ്റുന്നു ....

പ്രണയവും  അതുപോലൊരു കാല്‍പാടാണ് , ഏതു നിമിഷവും അത് തുടച്ച് മാറ്റും !
അവള്‍ക് അത് അറിയാമായിരുന്നു എന്നിട്ടും അവള്‍ക് എന്റെ കാല്‍പാടുക ചേര്‍ത്ത് നടക്കാന്‍ ഇഷ്ടമായിരുന്നു , കാലങ്ങളും തിരകളും മഴയും തുടച്ചു മാറ്റിയാലും  മായ്കാന്‍ കഴിയാത്ത അനുഭവം ആണ് പ്രണയം .എന്നിട്ടും നമ്മള്‍ ആഗ്രഹിക്കും സ്വപ്നകൂടുകള്‍ മെനയും .....


പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ പറഞ്ഞുകൊണ്ടിരികും , അപ്പുപ്പനും അമ്മുമ്മയും ആകുന്ന വരെ എത്തുന്ന കഥകള്‍ മെനയും . കടലിനോട്  പറഞ്ഞാലും തീരാത്ത തിരമാലകള്‍പോലെ .അവളോടൊപ്പം ഒരുപാട് വട്ടം പറഞ്ഞൊരു വാക്ക്  ഉണ്ട്  "നമ്മള്‍ ജീവിതാവസാനം വരെ ഉണ്ടാകും ".. അത് ശരിയാ ഒരു അര്‍ത്ഥത്തില്‍ പക്ഷെ എനികൊപ്പം അല്ല എന്നുമാത്രം.അവളുടെ കല്യാണ മുഹൂര്‍ത്തം വരെ ഞാന്‍  വിശ്വസിച്ചൊരു വാക്ക്.....

പ്രണയം ഒരു ആത്മാര്‍ത്ഥമായ സംഭവം എന്നൊന്നും ഞാന്‍ പറയുന്നില്ല ,പക്ഷെ അത് നഷ്ടമാകുമ്പോള്‍ മനസിലാകുന്നു അത് ലോകത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ ഒരു ആയുധമാണെന്ന് ,,,,

ആത്മാര്‍ത്ഥ സ്നേഹം അഭിനയിക്കാന്‍ കഴിയില്ല , അത് ഹൃദയത്തിന്‍ നന്മയാണ് .ആരും കുറ്റകാര്‍ അല്ല ഞാന്‍ അവളെയോ എന്നെയോ കുറ്റം പറയുന്നില്ല .ഏതോ ഒരു തിരമാല നമ്മുടെ വലിയ സ്വപ്നകൂട് തുടച്ചു മാറ്റിയ്പോള്‍ എനിക്ക് നഷ്ടമായത്  വില നല്കാന്‍ കഴിയാതെ ഒന്നാണ് ...... നാളെ എനിക്ക് ഇത് പറഞ്ഞു ചിരികാനുള്ള ഒരു നൊമ്പരമാണ്  ,നഷ്ടമായത് നഷ്ടം അത് അവനു അവനു മാത്രം . അവള്‍ ജീവികട്ടെ സന്തോഷമയി എന്നെകാള്‍ സ്നേഹിക്കുന്ന അവളുടെ ഭര്‍ത്താവുമായി ,ഇപ്പോള്‍ എനിക്ക് ഒന്ന് മാത്രമേ ചെയ്യാന്‍ കഴിയൂ.. അവര്‍കുവേണ്ടി പ്രാര്‍ഥിക്കം.

ഞാന്‍ ഇന്ന് ഏകനാണ് എനിക്ക് ഇന്ന് സ്വപ്‌നങ്ങള്‍ ഇല്ല മോഹങ്ങള്‍ ഇല്ല , ഒഴുകുന്ന പുഴയില്‍ കിടക്കുന്ന ഒരു ഇലപോലെ ഒഴുകി കൊണ്ടിരിക്കുന്നു .എവിടെയോ പോയി അവസാനിക്കും .അത് ചിലപ്പോള്‍ എന്റെ മോഹത്തിന്‍ കാല്പാടുകള്‍ തുടച്ചു മാറ്റിയ കടലില്‍ ആകും ,...













ഞാന്‍ ഇപ്പോഴും ആ   കടല്‍ തീരത്ത്  കൂടി നടക്കും എന്റെ കാല്‍പാടുകള്‍ക്ക്  മുകളില്‍ വയ്കാന്‍ അവള്‍ടെ പാദങ്ങള്‍  ഇല്ലാതെ .....ഇപോഴും എന്നെ  തഴുകുന്ന തിരമാലകള്‍ തുടച്ചു നീകുന്നത്  എന്‍ കാല്‍പാടുകള്‍ ആണോ ?... അതോ ?.എന്റെ 'പ്രണയത്തിന്‍ കാല്‍പാടുകള്‍ ' ആണോ !!!


"എനികൊപ്പം നിന്‍ പാദങ്ങള്‍ തുടച്ചു നീകി
ആര്‍ത്തു വന്നൊരു കടലിന്‍ തിരമാല .
പ്രണയത്തിന്‍ കാല്‍പാടുകള്‍ മറഞ്ഞു നീങ്ങി
ഇന്ന് ഞാന്‍ ഏകനാണ് ഈ നഷ്ട തീരത്തില്‍ "














8 comments:

  1. ആത്മാര്‍ത്ഥ സ്നേഹം അഭിനയിക്കാന്‍ കഴിയില്ല , അത് ഹൃദയത്തിന്‍ നന്മയാണ്

    പ്രണയം അതൊരു വല്ലാത്ത വികാരമാണ്

    ReplyDelete
  2. ഇന്ന് ആത്മാര്‍ത്ഥതമായുള്ള പ്രണയം വിരളമാണ്. പോസ്റ്റ്‌ നന്നായിരിക്കുന്നു...

    ReplyDelete
    Replies
    1. റോബിന്‍ : നന്ദി...............

      Delete
  3. പ്രണയം അത് വേദനയാണു.., പലർക്കും പലയനുഭവങ്ങൾ.. പോസ്റ്റ് നന്നായി..തുടരുക..

    ReplyDelete
    Replies
    1. നവാസ് ഇക്ക ; നന്ദി ...പ്രോത്സാഹനം വീണ്ടും പ്രതീക്ഷിക്കുന്നു

      Delete
  4. Replies
    1. സംഗീത് : അളിയോ ........നന്ദി

      Delete