Sunday, September 8, 2013

പ്രണയം


തിരയും തീരവുംപോൽ
അറിയാതെ ഇഴുകുന്നു
പൂവും ശലഭവുംപോൽ
അറിയാതെ നുണയുന്നു

 മഞ്ഞും കുളിരുംപോൽ 
അറിയാതെ മൂടുന്നു
മഴയും മേഘവുംപോൽ
അറിയാതെ നനയുന്നു.

നിലാവും രാവുംപോൽ
അറിയാതെ പടരുന്നു  .
നിദ്രയും കിനാവുംപോൽ
അറിയാതെ പുണരുന്നു

പ്രപഞ്ചത്തിൻ മടിത്തട്ടിൽ
കൊഞ്ചുന്നു മീട്ടുന്നു  ,
അറിയാതെ നിന്നിൽ പ്രവഹിക്കും 
അദൃശ്യനുഭവം പ്രണയം...
 


 പ്രണയത്തിനെ ആവഹികുന്നത് പ്രപഞ്ചത്തിലെ സുന്ദരമായ അനുഭവങ്ങൾ ആണ് .പലതും നിർവചികൻ പ്രയാസവും എന്നാൽ അനുഭവികുമ്പോൾ അതിമനോഹരമാണ് .എനിക്ക്  പ്രണയത്തിന്റെ വിരഹമാണ് അത് വേറിട്ട്‌ പോയ   മഴത്തുള്ളികൾ ആണ് മേഘത്തിന്റെ ആര്ത്തിരമ്പൽ ആണ് .......
ഒരികൽ നഷ്ടപെട്ട മഴത്തുള്ളികൾ വീണ്ടും വരും അടുത്തൊരു പെരുമഴകാലതിനയി   ..ഞാൻ കാത്തിരിക്കുന്നു എന്നിലെ പ്രണയത്തിന്റെ തളിരുകൾ പുഷ്പികാനായി .....

3 comments:

  1. നന്നായിരിക്കുന്നു....

    അക്ഷരതെറ്റുകള്‍ സൂക്ഷിക്കുക...

    ആശംസകള്‍...

    http://sunaists.blogspot.in/

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ പക്ഷെ എന്റെ മലയാളം ട്രന്സിലെട്ടർ നല്ലതല്ല ...പരമാവധി സൂക്ഷിക്കുന്നു

      Delete
  2. എല്ലാം അറിയാതെയാണല്ലോ നടക്കുന്നത്!

    ReplyDelete