Friday, September 13, 2013

കറുത്ത വെള്ളകാരൻ


 

"രാത്രി എനിക്ക് ഇഷ്ടമല്ല കാരണം അതിൽ ഞാൻ മറഞ്ഞു പോകുന്നു "ഈ വാക്കുകളിൽ ആണ് അവന്റെ ഒരു രാത്രി അവസാനികുന്നത് ,ഓ ! ആരാണ് എന്ന് പറഞ്ഞില്ല .  അവന്റെ പേര് പ്രകാശ്‌ .

"കറുപ്പിനെ വെറുത്തു ജീവിക്കുന്ന ഒരു കറുത്ത മുത്ത്‌ "

പ്രകാശിന് പതിനാല് വയസു പ്രായം നന്നേ മെലിഞ്ഞിട്ടാണ് .നിറം ! അത് പറയുന്നില്ല അവനു അത് പറയുന്നതോ കേള്കുന്നതോ ഇഷ്ടമല്ല .പുള്ളി ഭയങ്കര വെള്ളകാരനാണ് അത് മനസ്സിൽ മാത്രമാണ് .യഥാർത്ഥത്തിൽ അവനൊരു കറുത്ത വെള്ളകാരൻ എന്ന് പറയുന്നതാകും ഉത്തമം .

വെളുത്തത് മാത്രമേ ഇഷ്ടമുള്ളു ...എന്ന് പറഞ്ഞാൽ വെളുത്ത അടിവസ്ത്രം മുതൽ വെളുത്ത പേന വരെ ......എന്തിനും ഏതിനും വെളുപ് .....ആളൊരു സുന്ദരൻ എന്ന് അധ്യാപകർ പറഞ്ഞാൽ അവൻ പറയും " മാഷേ !!  ഞാൻ പഠിച്ചു വലുതാകും എന്നിട്ട് ഞാൻ ഈ കറുത്ത തൊലി മാറ്റി വെളുത്തത് വയ്കും മൈകൾ ജാക്ക്സനെപോലെ " ..അവന്റെ കറുപിനോടുള്ള വിരോധം എല്ലപെര്കും അറിയാം വീട്ടുകാര്ക്  കൂട്ടുകാര്ക് അധ്യാപകര്ക് ,,,,.....

അവന്റെ കാഴ്ചപാടിൽ വെളുത്തവർ ആണ് എല്ലാത്തിനും അധിപന്മാർ എല്ലാപേരും ഇഷ്ടപെടുന്നവർ എല്ലപെരിലും അറിയപെടുന്നവാൻ ......

അവന്റെ കൗമാര കാലഘട്ടങ്ങളിൽ ആ കാഴ്ചപ്പാടിൽ അവനു മാറ്റം വന്നില്ല .....കൗമാര ഘട്ടത്തിൽ നിന്ന് അവൻ യൗവനതിലെക് എത്തി.അവന്റെ ജീവിത നിലവാരം ഒരുപാട് ഉയര്ന്നു ഒന്നൊഴികെ " കറുപ്പ് " , അത് മനസിന്റെ അടിത്തട്ടിൽ ഒരു മാലിന്യമായി അടിഞ്ഞു കിടപ്പുണ്ടായിരുന്നു ...

അവൻ നാട് വിട്ട് നഗരത്തിലേക്ക് എത്തിയപ്പോൾ വെളുപ്പ് എന്നൊരു മായാലോകം കുറേകൂടി അടുത്ത് എത്തിയതുപോലെ അവനു തോന്നി ......

ഒരുപക്ഷെ ചായകൂട്ടുകളുടെ നിറംകെട്ട അവസ്ഥയാണ്‌ അതെന്നു അവനു മനസിലാകാൻ കഴിയാത്തതിനാൽ ആവാം .... അവന്റെ മനസു വീണ്ടും സ്വയം കുത്തി നോവിക്കുന്ന ഒരു യന്ത്രത്തിന്റെ പല്ലുകളായി മാറികൊണ്ടിരുന്നു , അവന്റെ ജോലി പിന്നെ വാടക വീട് നഗരം അതൊക്കെ കുറേകൂടി പരിചിതമായി ...വളരെ പെട്ടന് ആയിരുന്നു അവന്റെ വാടക വീട്ടിൽ മറ്റൊരു അതിഥി  കടന്നു വരുന്നത്..

അനിൽ കുറുപ്പ് -അയാൾ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയാണ് പ്രകാശിന് അയാളെ ഇഷ്ടപ്പെട്ടു കാരണം അയാൾ വെളുത്തിട്ടാണ്‌ പക്ഷെ അയാളുടെ പേര് ഇഷ്ടമായില്ല അനിൽ കറുപ്പ് അല്ല കുറുപ്പ് .ഈ ഒരു സന്ദേഹം അതാണ് കാര്യം.

അവർ സുഹൃതുകളായി നാളുകൾ കടന്നു നീങ്ങി ...പ്രകാശിന്റെ ഈ നിറത്തോടുള്ള സ്വഭാവ വൈകല്യം അനിൽ മനസിലാകി അത് എത്രമാത്രം അയാളെ  സ്വയം നൊമ്പരപെടുതുന്നു എന്നതും മനസിലാകി അനിൽ ഒരു തീരുമാനം എടുത്തു ...അയാളുടെ മനസിലെ  ആ ഇരുൾ മാറ്റണം ...

 അയാൾ പറഞ്ഞു പ്രകാശ്‌ നമുക്ക് കുറച്ച നാൾ അവധി എടുകണം  ഒരു യാത്ര ഉണ്ട് . പ്രകാശിനും സമ്മതമാണ്  കാരണം ജോലികിടയിൽ ഒരു ആശ്വാസം ആകും ഈ യാത്ര....

അവർ യാത്ര തിരിച്ചു , പ്രകാശിന് ഒന്നും അറിയില്ല അനിലാണ് എല്ലാം ശരിയാകിയത് . ഏതു ചോദ്യത്തിന്റെയും ഉത്തരം കിടകുന്നത് ആ ചോദ്യ “?” ചിഹ്നത്തിന്റെ വളവുകല്കിടയിലാണ് .... ഒരുപക്ഷെ ഉത്തരം സന്കീർണമാകും പക്ഷെ ജീവിതത്തിൽ അത് മറകില്ല.

ആ ഒരു വിശ്വാസം ആണ് അനിലിനെ ഇങ്ങനെ ഒരു  തീരുമാനം എടുക്കാൻ പ്രരിപിച്ചത് . പ്രകാശിന്റെ കണ്ണുകൾ ചികയുന്ന വെളുപ്പ് ആണോ കറുപ്പ് അതോ പ്രകാശിന്റെ മനസ് പറയുന്ന വെളുപ്പ് ആണോ കറുപ്പ്.. അതിന്റെ ഉത്തരം എന്തായാലും അനിലിനു  നല്കാൻ കഴിയും .....

അവർ എത്തിച്ചേര്ന്നു അനിലിന്റെ വീടിലേക്ക്‌ , പ്രകാശിന് അത്ഭുതമായി .പ്രകാശിന് ഒരു മുറി കാട്ടി കൊടുത്തു.അനിൽ പറയട്ടെ എന്ന് കരുതി .... (."ആ വലിയ വീട്ടിൽ വേറെ ആരും ഇല്ലേ!" എന്നൊരു ചോദ്യം പ്രകാശ്‌ മനസ്സിൽ ഒളിപിച്ചു ......)

അനിലിന്റെ അമ്മ വന്നു , പ്രകാശിന് ഒരിത്തിരി  ആശ്വാസമായി ( നല്ല പേടി ഉണ്ടായിരുന്നു വല്ല പ്രേതാലയം ആണോ എന്നൊരു സംശയം അവനു നേരത്തെ ഉണ്ടായിരുന്നു ". അമ്മയും പ്രകാശും പരിചയത്തിലായി ...നേരം ഇരുട്ടി

പ്രകാശ്‌ അനിലിനോടു ചോദിച്ചു " വേറെ ആരും ഇല്ലേ ഈ വലിയ വീട്ടിൽ " . ?

അനിൽ ഒന്നും മിണ്ടിയില്ല ....!! അവന്റെ മുഖത്ത് ഒരു വേദന ഒളിഞ്ഞിരിപ്പുണ്ടായിരുന്നു അത് പ്രകാശിന് മനസിലായി അതിനാൽ മറ്റൊരു ചോദ്യം ചോദിച്ചില്ല !!

ആ രാത്രി അവർ കുറെ നേരം ഒന്നും മിണ്ടാതെ ദൂരെ നോക്കിയിരുന്നു ..

അനിൽ പ്രകാശിനോട് പറഞ്ഞു ' എന്താ നിനക്ക് കറുപ്പിനോട് വെറുപ്പ് " ?

എന്തോ !! അത് കാണാൻ ഭംഗി ഇല്ല .മറ്റാരും ഇഷ്ടപെടില്ല എല്ലപെര്കും ഒരു വിരക്തിയാണ് ( പ്രകാശ്‌ പറഞ്ഞു )

" പക്ഷെ എനിക്ക് നിന്നോട് ആ വിരക്തി ഇല്ലാലോ പ്രകാശ്‌ ...നീ സുന്ദരനും ആണ് .."

"അത് അനിൽ നീ എന്റെ ഒരു സുഹൃത്ത് അല്ലെ നാളെ നമ്മൾ വേറെ സ്ഥലത്തേക് ജോലി കിട്ടി മാറി പോകും അതിനിടയ്ക്‌ ഈ ഇഷ്ടം ..അതോരുതരതില്ലുള്ള ഒപ്പിക്കൽ ആണ് ....അത് ജീവിത കാലം വരെ മുന്നോട്ട് പോകില്ല അങ്ങനെ ആകുമ്പോൾ പറയാം ...!"

പ്രകാശ്‌ നിനക്ക് ഒരു കാര്യം അറിയുമോ ? ..നീ ഈ പറയുന്ന വെളുപ്പ്‌  അന്ഗീകരികപെടുന്നുണ്ടോ ?... അതിനു ഈ പറയുന്ന ശുദ്ധത ഉണ്ടോ ?

....സത്യത്തിൽ ഈ കറുപ്പും വെളുപ്പും തമ്മിൽ അല്ല വ്യത്യാസം അത് വിലയിരുത്തുന്ന നിന്റെ മനസിനാണ് ....

പ്രകാശ്‌ നീ കല്യാണം കഴികുന്നത് തീര്ച്ചയായും ഒരു വെളുത്ത പെണ്കുട്ടിയാകും ? അതിൽ എനിക്ക് സംശയമില്ല പക്ഷെ നീ അവളെ എത്ര കാലം സ്നേഹിക്കും .....! അലെങ്കിൽ അവൾ നിന്നെ എത്ര കാലം ?

നിറങ്ങളിൽ പറഞ്ഞു തീർത്തു കളയാവുന്ന ഒന്നല്ല ഈ മനുഷ്യ ആയുസ്സ് ..നിന്റെ കഴ്പാടുകൾ ഞാൻ മാറ്റുവാൻ  ശ്രമിച്ചതല്ല പക്ഷെ നീ അറിയാതെ ഇപ്പോഴും കിടക്കുന്ന ഒന്നുണ്ട് നിറങ്ങൾ ഇല്ലാത്തൊരു മറ്റൊരു ലോകം .....അവിടെ ഇരുൾ ആണെങ്കിലും സ്നേഹത്തിന്റെ സൗന്ദര്യം ഉണ്ട് ...

ഞാൻ ഒന്നും പറയുന്നില്ല പ്രകാശിന്റെ മനോഭാവത്തിനു ഞാൻ മാറ്റം വരുത്തുന്നില്ല ....ഞാൻ ഒരു ഫോട്ടോ കാട്ടി തരാം ....

 

പ്രകാശ്‌ " ആരാ ഇത് ? സുന്ദരി ആണാലോ ? കാമുകിയാണോ ?

" പ്രകാശ്‌  ഞാൻ വിവാഹിതനാണ് , 7 വര്ഷത്തെ പ്രണയം എന്റെ ഭാര്യാണ് 2 വര്ഷമായി വിവാഹം കഴിഞ്ഞിട്ട് " (അനിൽ പറഞ്ഞു നിർത്തി )

എന്നോട് അനിൽ പറഞ്ഞിലാലോ? എന്നിട്ട് എവിടെ നിന്റെ പത്നി ?

" പറയാം ! ,,,അവൾ ഈ വീട്ടിലുണ്ട്  "....എന്റെ പ്രണയം ആരംഭിച്ചത് നീ ഇപ്പോൾ പറയുന്ന സുന്ദര വർണ്ണ  ലോകത്താണ് പക്ഷെ !. ഞാൻ ആ വര്ണ സുന്ദര ലോകം ഇപ്പോഴും മുറുകെ പിടിച്ചിരുന്നെങ്കിൽ ഞാനും അവളും രണ്ടു വഴികളിൽ ആകുമായിരുന്നു ..

ജീവിതത്തിൽ എന്തിനെകളും വലുതാണ്‌ എന്കിപ്പോൾ  അവൾ

അത് മറ്റെന്തിനെകളും ,നമുകിടയിൽ ഈ പറയുന്നോ വെളുപ്പോ കറുപ്പോ ഇല്ല . " ( അനിലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു "

 

നിനക്ക് അവളെ കാണണ്ടേ ?.....പ്രകാശിനെ കൂട്ടി അനിൽ അകത്തൊരു മുറിയിലേക്ക് പോയി ....

 

അവിടെ പുസ്തക കൂട്ടങ്ങല്കിടയിൽ  അവൾ ഇരിപുണ്ടായിരുന്നു..അനിൽ അവളെ വിളിച്ചു ....... പ്രകാശ്‌ ആ മുഖം കണ്ട് മുറിയിൽ നിന്ന് വേഗത്തിൽ പുറത്തിറങ്ങി .....

അനിൽ പെട്ടന് അവന്റെ അടുത്തേക് വന്നു ' എന്തുപറ്റി " ?

പ്രകാശ്‌ വളരെ ഭയന്ന് പരിഭ്രാന്തിയോടെ ചോദിച്ചു ഇത് നിന്റെ ഭാര്യാണോ

അനിൽ - " അതെ എനിക്ക് ഏറ്റവും പ്രിയപെട്ടവൾ , ഒരു വര്ഷത്തിനു മുൻപേ ഗ്യാസ് സ്റ്റൗവു പൊട്ടി തെറിച്ചു അവളുടെ മുഖം പകുതി വികൃതമായിരുന്നു "

പക്ഷെ എനിക്ക് അവളെ ഉപേക്ഷിക്കാൻ കഴിയില്ല കാരണം നമുകിടയിൽ കറുപും ഇല്ല വെളുപ്പും ഇല്ല…..

പ്രകാശ്‌ നീ പറയുന്ന വെളുപ്പ് മുന്പ് അവള്കുണ്ടായിരുന്നു ഇപ്പോൾ അത് കറുപായി ....ഭൗതികതയെ ഇഷ്ടപെട്ടാൽ അത് ഈ ലോകത്ത് സ്ഥിരമല്ല ,

നില നില്കുന്നത് മനസിന്റെ ആഴങ്ങളിൽ നില്കുന്ന

സൗന്ദര്യമാണ് അത് നിറകൂട്ടുകളിൽ അല്ല മറിച്ചു സ്നേഹത്തിന്റെ കൂട്ടുകളിൽആണ് .'

പ്രകാശ്‌ അനിലിനോടു യാത്ര പറഞ്ഞു ആ രാത്രി ഇറങ്ങി ( അനിൽ അവനെ തടഞ്ഞില്ല !! ,...കാരണം അവനുണ്ടായ ആ പരിഭ്രാന്തി മനസിലായി "

 

അവൻ ബസിൽ കയറി .....കുറെ ദൂരം കഴിഞ്ഞു ....ആരോ ഒരാൾ അവന്റെ അടുത്ത് വന്നിരുന്നു ( നന്നേ മുഷിഞ്ഞ കറുത്തൊരു വൃദ്ധൻ) .

അവൻ കണ്ടതും ഞെട്ടി എണീറ്റ് അവിടെ നിന്ന് മാറാൻ പോയതും മനസ്സിൽ അനിൽ പറഞ്ഞ കാര്യങ്ങൾ   വീണ്ടും ഓർത്തു  . പ്രകാശ്‌ അവിടെ ഇരുന്നു ...

വൃദ്ധൻ ആ പരിഭ്രാന്തി കണ്ടു പുഞ്ചിരിച്ചു ......പ്രകാശ്‌ പതിയെ പതിയെ  ഒളിഞ്ഞിരുന്ന പ്രകാശത്തിന്റെ ആ ചിരി പുറത്തെടുത്തു ......

 

" നന്മയും സ്നേഹവുമാണ് ഏറ്റവും വലിയ സൗന്ദര്യ നിറ കൂട്ടുകൾ  .  

നിറങ്ങളുടെ മാന്ത്രിക വൈചിത്ര്യം അല്ല ജീവിതം –

 

1 comment:

  1. കറുപ്പിന്റെ അപകര്‍ഷതാബോധം ചിലപ്പോള്‍ വളരെ വലുതാണ്.
    അത് മാറ്റിയെടുക്കാന്‍ അനിലിനെപ്പോലുള്ളവര്‍ വേണം!

    ReplyDelete