Sunday, September 8, 2013

എന്റെ കത്ത് കഷമികണം ഗാന്ധിജിയുടെ കത്ത്


ഇന്നത്തെ സംഭവബഹുലമായ സമകാലിക രാഷ്ട്രിയം കണ്ടു സഹിക്കാന്‍ വയ്യാതെ നമ്മുടെ രാഷ്ട്രപിതാവ് പ്രധാനമന്ത്രിക് ഒരു കത്തെഴുതി .

 

പ്രിയപ്പെട്ട മന്‍മോഹന്‍ ജി ,

 

     ഞാന്‍ മഹാത്മാഗാന്ധി – ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്ത്കൂട്ടിയ പഴയ ഒരു സ്വാതന്ത്ര്യ സമര സേനാനി .
ഇന്ത്യ എന്നാ മഹാരാജ്യത്തിനുവേണ്ടി ആത്മസമർപ്പണം നടത്തിയ ഒരാൾ ,ഇപ്പോഴും മനസിലാകുന്നില എങ്കില്‍ ഞാന്‍ പറഞ്ഞു തരാം , നിങ്ങള്‍ ആദരിക്കുന്ന രാഷ്ട്രപിതാവ്, അഴിമതിയുടെ കറകള്‍ പകരുന്ന രൂപയില്‍ പതിച്ച വൃദ്ധന്‍.കഴിഞ്ഞ കുറെ നാളുകളായി ഞാന്‍ നിങ്ങള്ക് ഒരു കത്ത് എഴുതണം എന്ന് വിചാരിച്ചിട്ട് പക്ഷെ ആദ്യമൊക്കെ വേണ്ട ! എന്ന് കരുതി .എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഈ മുന്നേറ്റം എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല അതുകൊണ്ട് ഒരു ഓര്‍മപെടുത്തല്‍ നല്കാന്‍ വേണ്ടി മാത്രമാണ് എന്റെ ഈ എളിയ കത്ത് .താങ്കള്‍ നല്ലൊരു ധനകാര്യ ഉപദേഷ്ടാവ് ആണ് പക്ഷെ നല്ലൊരു ജനസേവകന്‍ അല്ല എന്ന് ഇപ്പോഴത്തെ ഇന്ത്യ കാണുമ്പോള്‍ മനസിലാകുന്നു .പണ്ട് വെള്ളകാരുടെ  അടി കൊണ്ടും ജയിലില്‍ കിടന്നും സത്യഗ്രഹങ്ങള്‍ നടത്തിയും നേടിയ സ്വാതന്ത്യം ആയിരം കോടീശ്വരന്‍മാര്‍ ഉണ്ടാകാന്‍ അല്ല അവര്ക് നീതി നിയമങ്ങള്‍ കിട്ടാന്‍ അല്ല , ഒരു ഭാരതീയനും പട്ടിണി കിടകരുത് അവനു അവന്റെ സമ്പത്തിന്റെ പേരില്‍ നിയമത്തിലും നീതിയിലും അസമത്വം ഉണ്ടാകരുത് എന്ന് ആഗ്രഹിച്ചയിരുന്നു .

“ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ ജനത്തെ കണ്ടു നയങ്ങള്‍ നടപ്പില്‍ വരുത്തണം”-അതാണ് ഞാന്‍ സ്വപ്നം കണ്ട നിയമസഭ
പക്ഷെ ഇന്ന് വന്‍കിട വ്യവസായികളെ കണ്ടു നടത്തുന്നു അവര്കുവേണ്ടി ഭൂരിപക്ഷ വിഭാഗത്തെ മാറ്റി നിര്ത്തുന്നു .

താങ്കള്‍ മിതമായി സംസാരിക്കുന്ന ഒരാള്‍ ആണ് പക്ഷെ നല്ലൊരു നാളെക് വേണ്ടി “ശബ്ദം ഇല്ല” എന്ന് നടികരുത് .

അഴിമയിലും സാമ്പത്തിക അസന്തുലനത്തിലും ഇന്ത്യ മുന്നേറുന്നു , എന്റെ സ്വപ്‌നങ്ങള്‍ നിറഞ്ഞു നിന്നിരുന്ന നിങ്ങള്‍ ഭരിക്കുന്ന ഈ രാഷ്ട്രീയ വിഭാഗം ഇങ്ങനെ തരംതാഴുമ്പോള്‍ ലജ്ജിക്കുന്നു മന്മോഹ!

ഒരു ഓര്‍മപെടുത്തല്‍ അവശ്യം ഇല്ല എങ്കിലും പറയുന്നു നിങ്ങള്ക് ഇന്ന് പറയാന്‍ ഇന്നലത്തെ കുറെ രക്തസാക്ഷികളുടെ സഹന കഥകള്‍ എങ്കിലും ഉണ്ട് പക്ഷെ നാളത്തെ തലമുറക് നിങ്ങള്ക് ബാകി വയ്കാന്‍ എന്തുണ്ട് ?!.

കറുത്ത വാഗ്ദാനത്തിന്‍ രാഷ്ട്രീയ ചൂതാട്ടവും

അഴിമതികള്‍ നീരാടും നിയമപോയ്കയും     അല്ലെ ?!!

ഒരുപാട് പറയാന്‍ ആഗ്രഹികുന്നില്ല , നിങ്ങളുടെ ഭരണം നാളെ ഒരു കറുത്ത അദ്ധ്യായം എന്ന് പറയാതെ സംരക്ഷികേണ്ടത്‌ ഒരു കര്‍ത്തവ്യം ആയി എടുകുക .
കറപുരണ്ട  രാഷ്ട്രിയ ചുറ്റുപാടിനും അപ്പുറം കറുത്ത ജീവിതങ്ങൾ ഉണ്ട് .....അവിടെ നിങ്ങളുടെ ഖദറിന്റെ വെണ്മ ഇല്ല  അധികാര മോഹമില്ല  ദാരിദ്ര്യത്തിന്റെ നിറംകെട്ട ചുവരുകൾ മാത്രം    ,...

ചരിത്ര പുസ്തകങ്ങളിലോ  രാഷ്ട്രിയ പ്രബന്ധങ്ങളിലോ   ഭരണഘടനയിലോ  ഒതുങ്ങുന്നില്ല അവരുടെ നിലനില്പിന് വേണ്ടിയുള്ള സംരക്ഷണ നിരീക്ഷണങ്ങൾ ...  .. 
കീശകള്‍ വീര്പികാതെ പാവങ്ങളായ ജനങ്ങളുടെ വയര്‍ നിറയ്കുവാൻ ശ്രമികുക  

 

എന്ന് ഗാന്ധിജി ...........

സാങ്കല്പികം ആണ് കത്തിന്റെ ഉള്ളടക്കം പക്ഷെ ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ ഈ കത്ത് എഴുതില്ല പകരം ആ വടി കൊണ്ട് തീര്കും എല്ലാം !!!  

 

 

 

 

 

 

3 comments:

 1. മഹാത്മഗാന്ധിയോ?

  ഈ മഹാത്മഗാന്ധീന്ന് പറയണത് രാഹുല്‍ ഗാന്ധീടെ ആരായിട്ട് വരും?

  ReplyDelete
 2. അജിത്തെട്ട!! ഇങ്ങൾ ഇമ്മാതിരി ചോദ്യം ചോദിച്ചാൽ ...
  ഞാൻ പറഞ്ഞില്ലേ സങ്കല്പ്പികം എന്ന് ....എന്നാലും ഇങ്ങൾ ചോദിച്ച സ്ഥിതിക് പറയാം വകയിൽ രാഹുൽ ...?!
  ഗാന്ധിജിയുടെ പേര് കളയുന്ന ഒരു മതാമയുടെ മ്യോൻ എന്ന് പറയാം ...

  ReplyDelete
 3. ആ വടിയെങ്കിലും ഒന്ന് കയ്യിൽ കിട്ടിയിരുന്നെങ്കിൽ

  ReplyDelete