Friday, September 6, 2013

ഇടതും ഞാനും




കുട്ടികാലം മുതൽ ഞാൻ കേട്ട് വളരുന്നത്‌ തൊഴിലാളികളുടെ രക്ഷകനായ ഇടതുപക്ഷ പാർട്ടിയെകുറിച്ചാണ് മറ്റൊന്നുമ്മല്ല എന്റെ കുടുംബം ഒരു ഇടതുപക്ഷ ചായിവാണ്.

പാവപെട്ടവനും നിസ്സഹായനും വേണ്ടി ശബ്ദം ഉയര്ത്താൻ മറ്റൊരു വിഭാഗം ഉണ്ടെന്നു ഞാൻ മനസിലാകി . ഇടതുപക്ഷ ചിന്തയുള്ളവൻ  എന്ന് അച്ഛൻ അഹങ്കാരത്തോടെ പറയുമ്പോൾ രോമാഞ്ചം തോന്നിയ കാലം . സ്കൂളിൽ നെഞ്ഞും ഉയർത്തി കൂട്ടുകാരോട്  പറഞ്ഞിരുന്നു ഞാനൊരു   കമൂണിസ്റ്റ് ആണെന്ന് അപ്പോൾ മർക്സിസ്റ്റിനെയും ലെനിനേയും എ ക ജിയെയും നമ്ബൂതിരിപടിനെയും ഒന്നും അറിയില്ല ....

ഒന്ന് അറിയാം ഉച്ചത്തിൽ വിളിച്ചു പറയാൻ കഴിവുള്ള ശക്തമായ സങ്കടനയാണ്‌ കമൂണിസ്റ്റ്, ജാതി മതങ്ങൾ സ്ഥാനമാനങ്ങൾ  ഒന്നും അതിനു ഒരു തടസം അല്ല നന്മയാണ് ലക്‌ഷ്യം ,എല്ലാവരും സമന്മാർ ആണ്

കാലം പകര്ത്തി എടുത്ത ഒരുപാട് ചുവപ്പിന്റെ വിപ്ലവങ്ങൾ ഈ സങ്കടനയുടെ വീര്യം എന്നും കൂട്ടിയിരുന്നു ,തൊഴിലാളി വർഗ്ഗത്തിന്റെ വിയര്പിന്റെ ആവശ്യങ്ങൾ എന്നും പരിഹരിച്ചിരുന്ന അധ്വാന വിഭാഗത്തിന്റെ നേരായിരുന്നു കമൂണിസ്റ്റ് .

ഇതൊക്കെയായിരുന്നു എനില്ലെ കുഞ്ഞു കമൂണിസ്റ്റ്നെ വളർത്തിയത്‌ പക്ഷെ കാലങ്ങള്ക് ഇപ്പുറം …..

ഞാനൊരു കമൂണിസ്റ്റ് വിരോധിയായി (ഇന്നും ആ പഴയകാല സങ്കടനയോടും സഖകളോട്  എനിക്ക് ബഹുമാനം മാത്രമാണ്) പക്ഷെ ഇന്നത്തെ നേതാകന്മാർ  (  സഖാവ് എന്ന് വിളിക്കാൻ എനിക്ക് കഴിയില്ല )  കാരണം സഖാവ് എന്തെന്നോ അതിനുള്ള യോഗ്യതയോ അവർ കാണികുന്നില്ല. .

3 വര്ഷങ്ങള്ക് മുൻപേ ഞാൻ എന്റെ നാട്ടിൽ നിന്ന് ജോലി സ്ഥലത്തേക് പോയിരുന്നത് ഒരു ഓട്ടോയിൽ ആണ് . എന്നും ആ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുറച്ചുപേർ ഉണ്ടായിരുന്നു .സമൂഹത്തിന്റെ അവസ്ഥകൾ രാഷ്ട്രീയ മാറ്റങ്ങൾ എല്ലാം ചർച്ചകൾ ആയിരുന്നു .പക്ഷെ ആ സംഭാഷണങ്ങളിൽ കമ്മൂനിസത്തിന്റെ നല്ല വശങ്ങൾ പറഞ്ഞിരുന്ന  ഒരാൾ ഉണ്ടായിരുന്നു ,എന്നെ ഒരുപാട് അസൂയപെടുതിയിരുന്നു അയാളുടെ വീക്ഷണങ്ങൾ .  . ഒരുപക്ഷെ എന്റെ കമൂണിസ്റ്റ് ഇഷ്ടങ്ങളെ അയാൾ ആദ്യ കാലങ്ങളിൽ മൂര്ച്ചപെടുതിയിരുന്നു, പിന്നെ പിന്നെ എന്റെ ചിന്തകള് അയാളുടെ വാകുകളിൽ തട്ടി മാറി പോയിരുന്നു ..

   ഞാൻ അയാളിൽ നിന്ന് കണ്ടെത്തിയ നൂതന കമൂണിസ്റ്റ് ആശയങ്ങൾ

1. മറ്റുള്ളവരെ ഏതു രീതിയില് പരിഹസികം ,  അവർ മുതലാളിമാർ 2.മറ്റുള്ളവരുടെ വിശ്വാസങ്ങൾ ഒന്നും അല്ല ,അവർ  ദൈവ വിശ്വാസികൾ. 

3.മറ്റുള്ളവർ നന്നാകാൻ പാടില്ല , അവർ ബൂർഷ്വാകൾ ...

അയാൾ പറഞ്ഞിരുന്നു കാറും ബൈക്കും മൊബൈലും  കമ്പ്യൂട്ടറും എല്ലാം ബൂർഷ്വകളുടെ ആഡംബരങ്ങൾ മാത്രമാണ് .....

 

സമ്മതിച്ചു അതൊക്കെ ആഡംബരങ്ങൾ ആണ് ....

 

3 വര്ഷത്തിനു ഇപ്പുറം  അവിചാരിതമായി ഞാൻ വീണ്ടും കണ്ടു സാമന്യം ഭേദപെട്ട കാറിൽ പോകുന്ന രണ്ടുംകെട്ട ബൂർഷ്വയെ.. 

അയാളെ ഞാൻ  കുറ്റം പറയുന്നത് അല്ല എല്ലാ മലയാളികളും ആഡംബരത്തിന്റെ പുറകെ പോകുന്നവർ മാത്രമാണ് പക്ഷെ ഞാൻ ഒരു കമൂണിസ്റ്റ് ആണെന്നും അതിനാൽ മറ്റുള്ളവർ ഇതൊക്കെ നേടിയാൽ ബൂർഷ്വാകൾ ആണെന്ന ചിന്തകള്  ആണ് തിരുത്തേണ്ടത്.

ഒരു ലോക്കൽ നേതാവിന്റെ ഇന്നത്തെ പകര്പ്പ് ആണ് ഞാൻ പറഞ്ഞത് മറ്റു നാറിയ പാർടികളെകുറിച് പറയേണ്ടതില്ല കാരണം അവയ്ക്ക് ഒരു പ്രത്യശാസ്ത്രം അന്നും ഇല്ല ഇന്നും ഇല്ല ,ഒരികൽ പാർടിയോടും  അതിന്റെ ആശയങ്ങളോടും കൂടെ നടന്നിരുന്നവർ ഇന്ന് ആ കാൽ പുറകിലേക് മാറ്റുകയാണ് , കൊലപാതകത്തിന്റെ പരിഹാസത്തിന്റെ ജീര്ണിച്ച നൂതന ആശയങ്ങൾ അവരെ മാറ്റി നിർത്തി……..

ഇന്ന് കമൂണിസം ഒരു ചതുപ്പ് നിലമാണ്‌, എവിടെയൊക്കെയോ പലരും അകപെട്ട് പോകുന്നു അവർ മറ്റുള്ളവരെയും അതിലേക് വലിച്ചിടുന്നു ,

കമൂണിസ്റ്റ് ഇന്ന് പൊരുതുന്നത് സ്വന്തം ആദർശങ്ങളോട് മാത്രം ,  

 
 

13 comments:

  1. ലാല്‍ സലാം സഖാവേ ..ലാല്‍ സലാം !
    എനിക്കൊന്നും പറയാനില്ല ! ഞാനൊന്നും കാണുന്നുമില്ല !!
    ഒരു പക്ഷെ ഞാന്‍ അന്ധനായിരിക്കാം...അറിയില്ലല്ലോ ..എനിക്ക് ..നിങ്ങള്‍ക്കും !!

    അസ്രൂസാശംസകള്‍ :)

    ReplyDelete
  2. പൊതുവെയുള്ള മൂല്യച്യുതി ആരെയും ഒഴിവാക്കിവിട്ടിട്ടില്ല!

    ReplyDelete
    Replies
    1. ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി ...

      Delete
  3. ലാല്‍സലാം സഖാവേ......


    ആശംസകള്‍

    ReplyDelete
  4. സഖാവേ എല്ലാം അങ്ങനെ തന്നെ

    ReplyDelete
  5. കമ്മ്യൂണിസമെന്നല്ല, ഒരാശയത്തിനും മരണമില്ല. ആ ആശയം പിൻപറ്റുന്നവർക്കും അങ്ങനെ അവകാശപ്പെടുന്നവർക്കും മൂല്യച്യുതി ഉണ്ടായേക്കാം. ഏതാനും വ്യക്തികളെ വച്ച് ഒരാശയം ഉൾകൊള്ളാൻ ശ്രമിക്കുന്നത് മണ്ടത്തരമാണ്. അത്തരം മണ്ടത്തരങ്ങൾ മനുഷ്യനു പറ്റുന്നതു കൊണ്ടാണ് ഹിറ്റ്ലറും പോൾപോട്ടും എല്ലാം ശരിയായിരുന്നു എന്ന് ചിന്തിക്കുന്ന ആളുകളുണ്ടായത്.

    ReplyDelete
    Replies
    1. ലോകത്ത് എല്ലാ ആശയങ്ങളും വ്യക്തി കേന്ദ്രിക്രിതമാണ്‌ ......അതിനാൽ ആണ് ഇന്ന് മഹാത്മാ ഗാന്ധിയും ചെഗുവേരെയും എ കെ ജിയും ഇ മ് സും എല്ലാം നമ്മുടെ ആരാധന വ്യകിതിത്വങ്ങൾ ആയതു .....അഭിപ്രായത്തിനു നന്ദി സഖാവേ !!

      Delete
  6. ലാൽ സലാം സഖാവേ, പക്ഷെ ഒന്നറിയാം. കമ്മ്യൂണിസം ഒരു വികാരമാണ്. ജീവൻ പോയാലും ശരി ഏതു സമരത്തിനും മുന്നില് നില്ക്കാൻ എന്നും അണികൾ ഉണ്ടാകും. ഒരു കോച്ചിംഗ് ക്ലാസ്സിനും പങ്കെടുതിട്ടല്ല, ഒരു അടി തടയും പഠിച്ചിട്ടുമല്ല.

    ReplyDelete
    Replies
    1. ആ വിശ്വാസം ആണ് ഇന്ന് പലരും ചൂഷണം ചെയുന്നത് ..നന്ദി സഖാവേ !!

      Delete
  7. ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി ...

    ReplyDelete
  8. This comment has been removed by the author.

    ReplyDelete