Friday, September 28, 2012

മണ്ണിന്‍ മണം


മാനം കറുത്തൊരു പ്രഭാത നാളില്‍
മാവിന്‍ പൂവുകള്‍ ഇതലട്ടു വീണപ്പോള്‍ .
അറിയാതെ വന്നൊരു ഇതളെന്‍ മേലില്‍
തഴുകി ചുംബിച്ചു മണ്ണില്‍ തോലോടവേ .

നിലയ്കാതെ വന്നൊരു ഇടവപാതി കോളും
മെയ്യില്‍ വീണൊരു മാവിന്‍ ഇതളും ,
ആര്‍ത്തു പെയ്യുന്ന മഴയും കാറ്റും
പകരുന്നുവെനില്‍ ഹൃദ്യമായൊരു അനുഭൂതി.

അമ്മതന്‍ ശകാരം കേള്‍കാതെ നിന്നീടവെ  .
കുളിരിന്‍ മഴനീര്‍ തുള്ളികള്‍ മണ്ണില്‍ ലയികവേ
ആദ്യമായെനെ കൊതിപിചീടുനൊരു ഘ്രാണം
ഞാനറിയുന്നു ഉന്മാദ മണ്ണിന്‍ മണം.

കുളിരുളള പുലരിയില്‍ ജാലകം തുറനീടവേ
ഞാനറിയാതെ പോയെന് ബാല്യത്തിന്‍ മഴയില്‍
ഇന്ന് പെയുതീടും മലിനമാം പുക മഴ തുള്ളികള്‍
സംഹരിക്കുന്നു മാവിന്‍ പൂവും മണ്ണിന്‍ മണവും .














ഇടവപാതി  എന്ന് കേള്‍കുമ്പോള്‍ കുളിരുള്ള ഓര്‍മകളാണ് . പണ്ട് സ്കൂള്‍ തുറകുമ്പോള്‍ ആര്‍ത്തു പെയ്യുവാന്‍ തുടങ്ങും പുതിയ ഉടുപ്പും ബാഗുമെല്ലാം നനഞ്ഞാലും ആദ്യത്തെ ഇടവപാതി മഴക് ഒരു മണം ഉണ്ട് .പുതു മണ്ണിന്‍ മണം അത് മൂകില്‍ ഉന്മാദ തിരയോട്ടം നടത്തും  ചിലപ്പോള്‍ തോന്നും എടുത്തു തിന്നുവാന്‍ .പല തവണ ആ മഴ ഞാന്‍ നനഞ്ഞു എന്റെ മാവിന്റെ ചുവട്ടില്‍ നിന്ന് അത് മറ്റൊന്നിനുമല്ല മാവിന്‍ പൂകളും ഈ മഴയോടപ്പം ദേഹത്ത് വീഴും മറ്റൊരു അനുഭൂതിയ്കായി..ഇന്ന് ആ മാവില്ല  പഴയ ഇടവപാതിയുമില്ല , ഇന്ന് നനഞ്ഞാല്‍ ഡെങ്കി പനി പക്ഷി പനി അങ്ങനെ പണിയാവും .എന്റെ ആ പഴയ മണ്ണിന്‍ മണമുള്ള മഴയ്കുവേണ്ടി ഒരു ചെറിയ കാവ്യം..വിമര്‍ശനവും പ്രോത്സാഹനവും ഞാന്‍ പ്രതീക്ഷിക്കുന്നു.......

3 comments:

  1. നല്ല കുളിരുള്ള ഓര്‍മകള്‍.......... ..നന്നയിട്ടുണ്ട്

    ReplyDelete
  2. മഴ എന്നും എന്റെരു വീക്നെസ് ആണ്...മഴപെയ്യുപ്പോള്‍ എല്ലാവരും അകത്തേക്ക് കേറുമ്പോള്‍ ഞാന്‍ പുറത്തേക്കു ഇറങ്ങും....അവനോടു കൊച്ചു വര്‍ത്തമാനം പറയും അവന്റെ കൂടെ കളിക്കും വഴക്ക് കൂടും...അവന്‍ പോകുമ്പോള്‍ വല്ലാത്തൊരു ശൂന്യതയാണെനിക്ക് ....
    ഇഷ്ട്ടപെട്ടു....
    ആശംസകള്‍
    അസൃസ്.

    ReplyDelete
    Replies
    1. asrus ഇരുമ്പുഴി :ഒരായിരം നന്ദി ....

      Delete