Thursday, September 20, 2012

ഇഷ്ടം ഒരു നഷ്ടം പിന്നെ കഷ്ടം !!!



                         ഇഷ്ടങ്ങളെ  കൂട്ട് വയ്കുന്നത് മനുഷ്യ ജന്മങ്ങളുടെ ഒരു ദൗര്‍ബല്യമാണ്  ...ഈ ദൗര്‍ബല്യം ഇഷ്ടങ്ങളുടെ വരവുകളെ അമിതമായി സ്വാഗതം ചെയ്യുന്നു.ഒരു കുഞ്ഞു മിടായി   തുടങ്ങി പ്രണയം എന്ന് വിളിച്ചു താലോലിക്കുന്ന എത്ര എത്ര ഇഷ്ടങ്ങള്‍ .ജീവിതത്തില്‍ ഇഷ്ടങ്ങള്‍ നമ്മളില്‍ വന്നു ചെകറുമ്പോള്‍ നമ്മള്‍ അറിയാതെ അതൊക്കെ മനസിനെ കീഴ്പെടുത്തുന്നു .

  ഈ  ഇഷ്ടങ്ങള്‍ ഓരോന്നുമാകും  നമുടെ ജീവിതത്തിന്‍റെ സ്വപ്നങ്ങള്‍ക് മിഴിവ് പകരുന്നത്,എവിടെയൊക്കെ ഇഷ്ടങ്ങള്‍ കടന്നു വരുമ്പോഴും നമുക്ക് അതിലേക് എത്തി ചേരാനുള്ള ധൃതി കൂടും ....

ഇഷ്ടങ്ങള്‍  കിട്ടുകയും നഷ്ടമാകുകയും ചെയ്യും ,അങ്ങനെ ഇഷ്ടം നഷ്ടം ആകുമ്പോള്‍ നമ്മള്‍ ഷ്ട ആയി ഇരിക്കും....എന്നിട്ടോ സാരമില്ല എന്നാ മട്ടില്‍ അടുത്തൊരു  ഇഷ്ടത്തെ കൂട്ട്  പിടികാനും പോകും.....പക്ഷെ കുറച്ച്പേര്‍ താന്‍ സ്നേഹിച്ച തന്‍റെ ഇഷ്ടത്തെ നഷ്ടപെടുത്തിയാലും അതില്‍ നിന്ന് അകന്നു പോകുകയില്ല....

അങ്ങനെ ആ ഇഷ്ടം ഒരു നഷ്ടം ആകുമ്പോഴും പിന്നെയും കുറെ കാലം അത് നമ്മുടെ മനസിനെ വേധനിപിച്ചു കൊണ്ടിരിക്കും !......

എന്ത് കഷ്ടം അല്ലെ ?......ഇഷ്ടം നഷ്ടം പിന്നെ കഷ്ടം........ഒരുപാട് ഇഷ്ടങ്ങളെ കൂട്ട് പിടികാതെ നമ്മുടെ ജീവിതങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ , അതൊരു കഷ്ടം  ആകില്ല....


പണ്ട് ഞാന്‍ ഇഷ്ടപെട്ട എന്‍റെ സുഹൃത്തുകളില്‍ പലരും ഇന്ന് എനോടൊപ്പം ഇല്ല....വലിയ നഷ്ടമെന്നു അറിയാം പക്ഷെ എന്നാലും ഇന്നും ഓരോ സുഹൃത്കള്‍ നമ്മുടെ ഇഷ്ടങ്ങള്‍ ആകുമ്പോള്‍ , നാളെ ഒരു വലിയ നഷ്ടമാകരുതെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു....

ഇഷ്ടം ഒരു നഷ്ടം പിന്നെ അതൊരു കഷ്ടം......




No comments:

Post a Comment