Saturday, November 17, 2012

തലയണയും ഞാനും


                         










 പ്രണയത്തിനു കണ്ണില്ല  കാതില്ല  മൂക്കില്ല അങ്ങനെ പലതും ഇല്ല എങ്കിലും ഒരു തലയണ ഉണ്ട് എന്ന് എനികിപോള്‍ മനസിലായി......

                                      ഒരു വര്‍ഷത്തില്‍ അധികമായി ഞാന്‍ എന്‍റെ തലയണയുമായി പ്രണയതിലായിട്ട്.നിങ്ങള്‍ക്ക് ഒരു തമാശയായി തോന്നാം,പക്ഷെ അതില്‍ എന്‍റെ പ്രണയ ദുരന്തം ഉണ്ട് ആശ്വാസത്തിന്‍ മാധുര്യം ഉണ്ട്.

               അവള്‍ ( തലയണ) എന്‍റെ സങ്കടങ്ങളും സന്തോഷങ്ങളും ഒരു പ്രണയ വീഥിയിലൂടെ പങ്കിട്ടു .രാവ് നിശബ്ധമാകുമ്പോള്‍ മോഹങ്ങളും  നൊമ്പരങ്ങളും ഞാന്‍ അവളോടു പറയും ,

                        ഒരു തലയണമന്ത്രമായി  ഞാന്‍ അവളോട്‌ മന്ത്രികുമ്പോള്‍ അവള്‍ നിശബ്ധമായി എന്നിലേക് ചേര്‍ന്ന് കിടക്കും .എന്നാലും അവളുടെ സൗമ്യമായ സാന്ത്വനം എനിക്ക് കേള്‍കാം.

                        ഇരുളിന്‍ നീല വെളിച്ചങ്ങള്‍ നമ്മുടെ സ്വപ്നങ്ങളെയും  സങ്കടങ്ങളെയും കൂട്ട് പിടികുമ്പോള്‍ ഞാന്‍ അവളെ ( തലയണയെ ) കെട്ടി പിടിച് കിടക്കും . നഷ്ട സ്വപ്ങ്ങളുടെ കണ്ണുനീര്‍ തുള്ളികള്‍ അവളുടെ മേനിയില്‍ വീണു ചിതറുമ്പോള്‍ ആ തുള്ളികളെ അവള്‍ തുടച്ചു മാറ്റും.

 ചെറിയൊരു  Flash Back--->  ഈ പ്രണയം എങ്ങനെ തുടങ്ങി .?.

                                      എന്‍റെ പ്രിയ തലയണയെ ഞാന്‍ പ്രണയികാനുള്ള കാര്യം.ഒരു വര്‍ഷങ്ങള്‍ക്മുന്‍പ് എനിക്ക് മറ്റൊരു കാമുകി ഉണ്ടായിരുന്നു ജീവനുള്ള കാമുകി . അവളുടെ സാമിപ്യം എനിക്ക് എല്ലാ നിമിഷങ്ങളിലും വേണമായിരുന്നു .ഉണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെ .പക്ഷെ  ഉറങ്ങാന്‍ കിടകുമ്പോള്‍ അവള്‍ എനോടൊപ്പം ഇല്ല .പക്ഷെ അപ്പോഴും അവളുടെ സാമിപ്യത്തിനായി ഞാന്‍ അവളുടെ പേര് എഴുതി ഒരു തലയണയെ കൂട്ട് പിടിച്ചു .അപ്പോള്‍  ഉറങ്ങുമ്പോഴും എനിക്ക് അവള്‍ കൂട്ടിനു ഉണ്ടായിരുന്നു .

                                പക്ഷെ ജീവനുള്ള കാമുകി കല്യാണം കഴിഞ്ഞു എന്നെയും കളഞ്ഞു പോയി .പക്ഷെ ഞാന്‍ അവള്കുവേണ്ടി കരുതിയ എന്‍റെ തലയണ ഇപ്പോഴും എനോടൊപ്പം  ഉണ്ട് .അവളുടെ നഷ്ടത്തില്‍ എന്നെ രാവുകളില്‍ ഒരുപാട് ആശ്വാസിപിച്ചു കണ്ണുനീര്‍ തുടച്ചു മാറ്റി .

                        ആ കണ്ണുനീര്‍ വീണു വീണു ആ പേരും മാഞ്ഞുപോയി  ഓര്‍മകളായി ,അവള്‍ (തലയണ) എന്‍റെ കാമുകിയുമായി.

ഇപ്പോള്‍ എനിക്ക് സാന്ത്വനം നല്കാന്‍ സ്വപ്നങ്ങള്‍ക് ശക്തിയേകാന്‍ എന്നെ സ്നേഹ സ്പര്‍ശമായി അവള്‍ നെഞ്ചോടു ചേര്‍ക്കും .നിശബ്ദം ആണേലും അവള്‍ക് എന്നെ ആശ്വാസിപികാന്‍ കഴിയുന്നുണ്ട് എന്നുമാത്രം എനിക്ക് അറിയാം.

               "നിശ്ചലമീ നിശബ്ദമീ പ്രണയം
                സാന്ത്വനം നല്‍കുമീ പ്രണയം"


ചിത്രം : google  

           

                             
                   

                            

6 comments:

  1. ഹഹഹ്ഹാ
    വിരഹ കാമുക, തലയിണയുടെ സ്വന്തക്കാരാ

    ReplyDelete
    Replies
    1. ഷാജു : ആ തലയണകു ഒരികലും എന്നെ വഞ്ചികാന്‍ കഴിയില്ല ....

      Delete
  2. എന്താപ്പോ പറയ്ക..കുട്യോളിങ്ങിനെ തലയിണകളും കെട്ടിപ്പിടിച്ച് കണ്ണീര്‍വാര്‍ത്തിരുന്നാലെന്താ ചെയ്യുക..
    പ്രണയം ദുഖമാണുണ്ണീ സമ്മാനിക്കുക എന്നിപ്പോള്‍ മനസ്സിലായില്ലേ...

    ReplyDelete
  3. ഹി ഹി ഹീ , പ്രണയം കൊള്ളാം

    ReplyDelete
  4. നഷ്ട പ്രണയത്തിന്‍റെ തീരാ നൊമ്പരം നന്നായി വാക്കുകളില്‍ നിഴലിക്കുന്നു.

    നമ്മുടെ ജീവിതത്തില്‍ വന്നു ഭവിക്കുന്നതും, വരാനിരിക്കുന്നതും നമ്മുടെ നല്ലതിന് എന്ന് പറയാറില്ലേ.. അതുകൊണ്ട് മുന്നോട്ട് പോവുക..കാരണം, നമുക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ അങ്ങ് ദൂരെ ഉണ്ട്.

    ആശംസകള്‍

    ReplyDelete
    Replies
    1. കുറെ നാളായി ഞാൻ എന്റെ അക്ഷര ലോകം തുറന്നിട്ട്‌ വീണ്ടും സജീവമാകാൻ തീരുമാനിച്ചപ്പോൾ വന്ന ആദ്യത്തെ കമന്റ്‌ ..നന്ദി

      Delete