Monday, August 6, 2012

ദൈവം എവിടെയാണ് ?


ജീവിതം ഒരുപാട് വേഗത്തിലാണ് കൂടെ മലയാളികളും , കണ്ണുകള്‍ എതിപെടാത്ത എന്നാല്‍ കരളയിപികുന്ന ജീവിതങ്ങളും നമ്മുക്ക് ചുറ്റുപാടും ഉണ്ട് .ചിലര്‍ അവരെ നോക്കി സഹതപിക്കുന്നു ,വേറെ ചിലര്‍ കണ്ടില്ലന്നും നടിക്കുന്നു ........
ഓരോ നഗരത്തിലും ഗ്രാമത്തിലും അങ്ങനെയുള്ളവരെ കാണാം ?....അവരില്‍ പലര്‍ക്കുംആഹാരം എന്നും കിട്ടണേ എന്ന് മാത്രമേയുള്ളൂ !...ഒരുപാട് സഹായ ഹസ്തങ്ങള്‍ ഉണ്ടാക്കുന്നുണ്ട് ...സത്യത്തില്‍ ഇ പറയുന്ന സഹായങ്ങള്‍ ഇല്ലാതെ കഴിയുന്നവര്‍ക്ക് ദൈവം ശെരിക്കും എന്താണ് ?...ഒരുപാട് കാശ് കിട്ടുന്ന ദൈവങ്ങള്‍ക് ശേരികും ഇവരെ കാണാന്‍ കഴിയുന്നില്ലേ? ....

തിരുവനന്തപുരം നഗരത്തില്‍  ഞാന്‍ ഒരു സുഹൃത്തിനെ കാത്തു നില്‍ക്കുവായിരുന്നു? ...മുഷിഞ്ഞ വസ്ത്രത്തില്‍ ഒരാള്‍ പുറകില്‍ നിന്നൊരു വിളി ..."മോനെ ?" ...എന്തോ ഭയം അയാള്‍ക് ഉണ്ടെന്നു തോന്നിപോയി ?......എന്നോട് അയാള്‍ കാശ് ചോദിക്കുമെന്ന് കരുതി  ഞാന്‍ കാശ് എടുത്തു ......അയാള്‍ പറഞ്ഞു വേണ്ട മോനെ ....ആ കടയില്‍ നിന്ന് എന്തേലും കഴിക്കാന്‍ വാങ്ങി തരുമോ എന്ന് ?...ഞാന്‍ കാശ് കൊടുത്തിട്ട് പറഞ്ഞു അപ്പുപ്പന്‍ വാങ്ങിക് എന്ന് ....പക്ഷെ അയാള്‍ പറഞ്ഞു " നേരത്തെ ഞാന്‍ ചോദിച്ചു , ആ കടകാരന്‍ പോകാന്‍ പറഞ്ഞു , പലവട്ടം കാശ് (നാണയങ്ങള്‍ അയാള്‍ കാണിച്ചു തന്നു ) കൊടുക്കാമെന്നു പറഞ്ഞിട്ടും ...എ കടകാരന്‍ കൊടുത്തില്ല ....[.അയാള്‍ ഒരു മിനിറ്റ് ആ കടയുടെ മുന്നില്‍ നിന്നുപോയാല്‍ ചിലപ്പോള്‍ അയാള്‍ക് കച്ചവടം കുറയും എന്നത് ആകാം കാരണം (അത് ഞാന്‍ കരുതിയതാണ് )..]
അയാള്‍ കണ്ണ് നിറഞ്ഞു പറഞ്ഞു മോനെ വിശപ്കൊണ്ടാണ് .....ഞാന്‍ പോയി വാങ്ങി കൊടുത്തു ആരുടേയും കണ്ണ് നിറയും ആ മനുഷ്യന്‍  തൊഴുതു എന്നെ ?....എന്നിട്ട് എന്തോ ആകാശത്തേക് നോകി നോക്കി പറഞ്ഞു പറഞ്ഞു അയാള്‍ പോയി .........സത്യത്തില്‍ ആ മനുഷ്യന്‍ തോഴുത്തത് അയാള്‍ടെ കൊച്ചു മോന്‍റെ പ്രായം മാത്രമുള്ള എന്നെയാണ് ......


സത്യത്തില്‍ ഞാന്‍ ചെയ്തത് നിങ്ങളില്‍ പലരും പലരോടും ചെയുതു കാണും ....സമൂഹത്തില്‍ ഒരുപാട് വലിയ നിലയില്‍ നില്കുന്നവരെയും ദൈവത്തെയുമൊക്കെ  നമ്മള്‍ കൈ തോഴുമ്പോള്‍......,...ഒരു നേരത്തെ വിശപ്പിനു     വേണ്ടി കൈ എടുത്തു തൊഴുന്ന  ഇവരെയും ഓര്‍ക്കുക ,


കാരണം ദൈവം അവര്ക് മുന്നില്‍ എത്തുന്നത്‌ , നിങ്ങള്‍ സഹായിക്കുന്ന  ആ വലിയ മനസ് വഴിയാണ് .......അവിടെയൊക്കെയാണ് അവരുടെ ദൈവങ്ങള്‍ ........

അപേക്ഷ:എന്റെ ചെറിയ അനുഭവങ്ങള്‍ ആണ് ബ്ലോഗ്‌ ചെയ്യുന്നത് , ഭാഷ ശുദ്ധി ഇല്ലെങ്കില്‍ ക്ഷമികുക സഹികുക

4 comments:

  1. "വിശപ്പിനു മതത്തെ അറിയില്ല, രാഷ്ട്രീയത്തെ അറിയില്ല, രാജ്യാതിര്‍ത്തികളെ അറിയില്ല .. അതിനു ഭക്ഷണം നല്‍കുന്നവരെ മാത്രമേ അറിയൂ ..."

    ReplyDelete
    Replies
    1. നിസാരന്‍ : ഒരായിരം നന്ദി !!

      Delete
  2. വിശപ്പിന് വലിപ്പ ചെറുപ്പമില്ല... അതറിഞ്ഞവര്‍ക്കേ ഭക്ഷണത്തിന്‍റെ വില അറിയൂ.

    ReplyDelete
    Replies
    1. Mubi: ഒരായിരം നന്ദി !!

      Delete