Wednesday, October 28, 2015

തുലാം വര്‍ഷ൦.



ഇടവപാതിയും തുലാ വര്‍ഷവും എല്ലാം പ്രകൃതി നല്‍കുന്ന നന്മകള്‍ മാത്രമാണ്.ഓര്‍മ്മകളെ പിന്നിലേക്ക് കൂട്ടുന്ന സംഗീതമാണ് മഴ, എത്ര കാലഘട്ടം കഴിഞ്ഞാലും മണ്ണില്‍ പെയുതിറങ്ങുന്ന സുന്ദര അനുഭൂതിക്ക് മറ്റൊരു പകരം വയ്ക്കല്‍ ഇല്ല .വീണ്ടും പഴയ ഓര്‍മ്മകള്‍ തുള്ളികളായി എവിടുന്നോ കടന്നു വരും പിന്നെ അതെവിടെയോ അലിഞ്ഞു തീരും.കാലത്തിന്‍റെ പരിഹാസങ്ങളും നൊമ്പരങ്ങളും സ്വപ്നങ്ങളും എല്ലാം അലിഞ്ഞു ചേരുന്ന ഈ മാസ്മരികത ഓരോ മാനവ ചിന്തകളെയും ആര്‍ദ്രമാക്കും.വൈകാരിക അനുഭവങ്ങള്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ മനുഷ്യന്‍ എന്നപോലെ  പ്രകൃതിയെയും കണ്ണുനീരില്‍ എത്തിക്കുന്നത് ആവാം .ജല തുള്ളികളുടെ ഇന്ദ്രജാലം വരുത്തുന്ന നിമിഷങ്ങള്‍ ഭൂമിയില്‍ എത്ര ക്ഷണികം ആണ് അത്രതന്നെ നമ്മുടെ വൈകാരിക നിമിഷങ്ങളും എന്ന് തോന്നി പോകുന്നു .കുട്ടികാലം നല്‍കിയൊരു മഴയില്‍ കുളിച്ചൊരു കുസൃതിയും, കൗമാരത്തില്‍ പ്രണയം പൂവിടാന്‍ നനഞ്ഞൊരു മഴയും, യൗവനത്തില്‍ പലതും നഷ്ടപെടുത്തിയത് ഓര്‍ത്തു കരഞ്ഞു തീര്‍ത്തതും ഈ മഴയോടപ്പം മാത്രമാണ്. കാലങ്ങള്‍ മിന്നി മറയുമ്പോഴും രൂപ ഭേദങ്ങള്‍ കടന്നു വരുമ്പോഴും മഴ കാലത്തേ നനയിപ്പിച്ചു കടന്നു പോകുന്നുണ്ട് .ജിവിതം പകുതി പിന്നിടുമ്പോള്‍ മഴ നനയരുത് എന്നൊരു നിബന്ധനയില്‍ കെട്ടിയ ചങ്ങലയാല്‍ കൈകാലുകള്‍. യന്ത്രികതയുടെയും പ്രതിബദ്ധതയുടെയും ഉത്തരവാദിത്തിന്‍റെയും കുടകള്‍ നമുക്ക്മേല്‍ ചുമതലകളായി മാറുമ്പോള്‍ നഷ്ടപെടുന്നത് ഉത്സവമായി ആര്‍ത്തിരമ്പുന്ന ജീവിതം എന്നാ മഴകളെയാണ്.

കലവും കോലവും മാറി മറിയുമ്പോഴും മഴ എന്നും വിസ്മയിപ്പിച്ചു കടന്നു പോകുന്നു.നേര്‍ത്ത സ്ഫടിക തുള്ളികള്‍ വീണു അരുവികള്‍ നിറഞ്ഞു ഒഴുകി തുടിക്കുന്നതും മര ചില്ലകളും ഇലകളും ആടി ഉലഞ്ഞു സന്തോഷിക്കുന്നതും ഈ മഴയില്‍ കാണാം .നമ്മള്‍ മറന്നു പോകുന്ന  പലതും മഴ ഒര്മപെടുത്തുന്നു പണ്ട് എത്രയോ വട്ടം മഴയില്‍ നനഞ്ഞു കുളിച്ചിരിക്കുന്നു ,പക്ഷെ അന്നൊന്നും ഇല്ലാത്ത അദൃശ്യ നിബന്ധനകള്‍ പലതും എന്നെ പിന്നിലേക്ക് വലിക്കുന്നു .കാലം ഇത്രയും സഞ്ചരിച്ചു കഴിഞ്ഞാലും പ്രകൃതി പോലെ നമ്മളും കാത്തിരിക്കുന്നു മഴയുടെ ആര്‍ദ്ര സുന്ദര സംഗീതത്തിനായി. കുളവും തോടും നിറഞ്ഞു കവിയുന്ന മഴയുടെ ഇടവപാതിയും തുലാവര്‍ഷവും പെയുത്കൊണ്ടിരികട്ടെ ഓരോ തലമുറയും നന്മയുടെ മഴയില്‍ പാദങ്ങള്‍ കുതിര്‍ന്നു ഉല്ലസികട്ടെ.  

ഈ കവിതയില്‍ കുതിര്‍ന്നൊരു
നൊമ്പരത്തിന്‍ ഓര്‍മ നേര്‍ത്ത താളമായി
തുള്ളികള്‍ മോട്ടിട്ടൊരു പല്ലവിയിലൂര്‍ന്നു വീണു
ആര്‍ദ്രമാം ചില്ലുകള്‍ ചിതറിയൊരു രാഗമായി

ഈറന്‍ അണിഞ്ഞൊരു രാത്രി മഴ
പൂര്‍വ കാലത്തിന്‍ നനവുകള്‍ പെയുത് ഒഴിയുമ്പോള്‍
ഇലകളില്‍ ചില്ലയില്‍ തെന്നിയ മഴയെ
പുണര്‍ന്നു എന്‍ മിഴികള്‍ ഈ ജാലകത്തിന്‍ മറവില്‍

കുളവും കടവും ആര്‍ത്തുല്ലസിച്ചൊരു മഴയില്‍
ഹൃദയവും കരളും തേങ്ങുന്നു പ്രിയ കാലത്തിന്‍ ആത്മാവിനായി
കുഞ്ഞിന്‍ മിഴിയിണ തഴുകുമൊരു അമ്മയായി
ചോരിയുമീ വര്‍ഷ പാത൦ മണ്ണില്‍ അലിഞ്ഞു ഈ മാത്രയില്‍






Tuesday, October 1, 2013

ഒരു അപ്പുപ്പൻ താടി കഥ



 

 

അച്ഛൻ എന്തിനാ ഈ പിള്ളേരെ കൊഞ്ചിച് വഷളാകുന്നത് .കഥ കേട്ടാൽ  മാത്രമേ ഉറങ്ങു , രാത്രി കഥ കേട്ട് അപ്പുപ്പനെ ചവിട്ടി രാവിലെ കൊഴമ്പു പുരട്ടാൻ മാത്രമേ എനിക്ക് സമയം കാണുകയുള്ളൂ. "നീ ബഹളം വ്യ്കണ്ട "! കുഞ്ഞില്ലേ നീയും ഒരുപാട് കഥ കേട്ടാണ് വളർന്നത്‌ ....എന്റെ കൊച്ചുമക്കളുടെ ചവിട്ട് കൊണ്ട് മരികുവാണേൽ മരിക്കട്ടെ  ...

അച്ഛനോട് തർക്കികാൻ ഞാനില്ല !!!

മക്കൾ വാ അമ്മയ്ക് അസൂയാണ്, കൊച്ചു മക്കളുമായി മുറിയിലേക്ക് അപ്പുപ്പാൻ കയറി ...ഇന്ന് അപ്പുപ്പൻ പറയുന്ന കഥ മക്കൾ സ്ഥിരം കേള്കാത്ത ഒരു കഥ ."എന്നാൽ കേള്ക്കട്ടെ എന്ത് കഥയാണ്‌ അപ്പുപ്പാ ? "? !. പറയാം മക്കളെ "ഒരു അപ്പുപ്പൻ താടിയുടെ കഥ " ...ഹാ അപ്പുപ്പൻ താടിയോ ?...ഈ തടിയാണോ അപ്പുപ്പ ?.  ഹ ഹ ഹ അല്ല മക്കളെ, ഇതുപോലെ വെളുത്തൊരു താടിയുണ്ട് പക്ഷെ അതൊരു പൂവാണ് മരത്തിൽ നിന്ന് അടര്ന്നു കാറ്റിൽ പറന്നു കളിക്കുന്ന അപ്പുപ്പൻ താടി ..... അതിപ്പോൾ ഈ ഫ്ലാറ്റിലോ നഗരത്തിലോ ഒന്നും കാണില്ല പക്ഷെ നിങ്ങള്ക് കാണാം ഗൂഗിളിൽ ഒന്ന് കയറിയാൽ .....പക്ഷെ തൊട്ടു രസിക്കാൻ കഴിയില്ല അതിനോട് ഓടി നടന്നു കളിക്കാൻ കഴിയില്ല ...പണ്ട് അപ്പുപ്പന്റെ കുട്ടികാലം, കുളത്തിലും വരമ്പിലും പാടങ്ങളിലും കളിച്ചും മാമ്പഴവും പേരയ്കയും കഴിച്ചു വിശപ് അകറ്റിയും നടന്നിരുന്ന കാലം .ഇടയ്ക് അപ്പുപ്പാൻ താടി മരം പൂക്കും ആ കായ് പൊട്ടി അപ്പുപ്പാൻ താടി പറന്നു നാട്ടിൽ  മുഴുവൻ ചിതറാൻ തുടങ്ങും . അപ്പുപന്റെ അമ്മ പറയും " അപ്പുപ്പൻ താടി പറന്നു പോകുന്നതിനോട് കൂടി പോകാൻ പാടില്ല അത് കൊണ്ട് പോയി പേടിപിക്കും എന്ന് " ...ആര് കേള്ക്കാൻ ഇന്ന് നിങ്ങൾ കാണിക്കുന്ന പതിന്മ്ടങ്ങയിരുന്നു എന്റെ കുസൃതി അപ്പോൾ ...ഒരു ദിവസം ഞാൻ ഒരു അപ്പുപ്പൻ താടി പറന്നു പോകുന്നതിനോടപ്പം പോയി , എവിടെ പോകുന്നു എന്ന് അറിയണമല്ലോ .....?....അത് പറന്നു അമ്പലവും കുറ്റികാടുകളും തോടുകളും ആൽത്തറയും പിന്നിട്ടു ഒരു വലിയ വീടിന്റെ പുറകു വശത്തേക് പോയി ....!!! അയ്യോ പോകണ്ട അപ്പുപ്പ അവിടെ ഭൂതമാകും ....ഹ ഹ ....ഭൂതമൊ ? പക്ഷെ അപ്പുപ്പാൻ അവിടെ ഭൂതത്തെ കണ്ടില്ല !! .....ഒരു കുഞ്ഞു യക്ഷിയെ കണ്ടു . ആ അപ്പുപ്പാൻ താടി പോയിരുന്നത് അവളുടെ മുഖത്താണ് .

"അപ്പുപ്പ ശരിക്കും യക്ഷിയാണോ ?... "  ...മക്കളെ അതൊരു കുഞ്ഞു സുന്ദരിയാ നിന്നെപോലെ "... അപ്പുപ്പന്റെ  പ്രായത്തിൽ കണ്ട പാവം യക്ഷി കുട്ടി ....പക്ഷെ അവിടെയല്ല പ്രശ്നം അത് എന്നെപോലെ കീഴ്‌ ജാതിക്കാർ കയറാൻ പാടില്ലാത്ത ഒരു ഇല്ലം ആയിരുന്നു . അതിനു ശരിക്കും എനിക്ക് അടി കിട്ടി ....പക്ഷെ ആ അടി എന്നെ വേദനിപിച്ചില്ല ശരിക്കും വേദനിപിച്ചത് ആ യക്ഷികുട്ടി കരഞ്ഞത് കണ്ടായിരുന്നു ..... എന്നിട്ട് എന്തുപറ്റി അപ്പുപ്പാ ?  ...അപ്പുപ്പൻ താടി പോയോ ? ...

അപ്പുപ്പൻ താടി അവളുടെ മുഖത്ത് നിന്ന് ഞാൻ അടി കൊള്ളുനതിനുമുന്പേ എടുത്തില്ലേ ...! .. പക്ഷെ ആത് മുറുകെ പിടിച്ചു അടര്ന്നുപോയി ..."അത് പറഞ്ഞപ്പോൾ അപ്പുപ്പന്റെ കണ്ണുകൾ നിറഞ്ഞിരുന്നു " ....

അയ്യേ  അപ്പുപ്പാ കണ്ണ് നിറയുന്നു , അപ്പുപ്പൻ ചിരിച്ചു പറഞ്ഞു അത് കണ്ണുനീർ അല്ല മക്കളെ , ഒരു അപ്പുപ്പൻ തടിയിലൂടെ കണ്ടെത്തിയ യക്ഷി കുട്ടിയുടെ കണ്ണുനീർ ആണ്  ".കഥ മതിയാകി ......രണ്ടുപെര്കും നല്ല ഉറക്കം വരുന്നുണ്ട് സമയം ഒത്തിരിയായി ...ഞാനും കിടക്കട്ടെ !...

    


Friday, September 13, 2013

കറുത്ത വെള്ളകാരൻ


 

"രാത്രി എനിക്ക് ഇഷ്ടമല്ല കാരണം അതിൽ ഞാൻ മറഞ്ഞു പോകുന്നു "ഈ വാക്കുകളിൽ ആണ് അവന്റെ ഒരു രാത്രി അവസാനികുന്നത് ,ഓ ! ആരാണ് എന്ന് പറഞ്ഞില്ല .  അവന്റെ പേര് പ്രകാശ്‌ .

"കറുപ്പിനെ വെറുത്തു ജീവിക്കുന്ന ഒരു കറുത്ത മുത്ത്‌ "

പ്രകാശിന് പതിനാല് വയസു പ്രായം നന്നേ മെലിഞ്ഞിട്ടാണ് .നിറം ! അത് പറയുന്നില്ല അവനു അത് പറയുന്നതോ കേള്കുന്നതോ ഇഷ്ടമല്ല .പുള്ളി ഭയങ്കര വെള്ളകാരനാണ് അത് മനസ്സിൽ മാത്രമാണ് .യഥാർത്ഥത്തിൽ അവനൊരു കറുത്ത വെള്ളകാരൻ എന്ന് പറയുന്നതാകും ഉത്തമം .

വെളുത്തത് മാത്രമേ ഇഷ്ടമുള്ളു ...എന്ന് പറഞ്ഞാൽ വെളുത്ത അടിവസ്ത്രം മുതൽ വെളുത്ത പേന വരെ ......എന്തിനും ഏതിനും വെളുപ് .....ആളൊരു സുന്ദരൻ എന്ന് അധ്യാപകർ പറഞ്ഞാൽ അവൻ പറയും " മാഷേ !!  ഞാൻ പഠിച്ചു വലുതാകും എന്നിട്ട് ഞാൻ ഈ കറുത്ത തൊലി മാറ്റി വെളുത്തത് വയ്കും മൈകൾ ജാക്ക്സനെപോലെ " ..അവന്റെ കറുപിനോടുള്ള വിരോധം എല്ലപെര്കും അറിയാം വീട്ടുകാര്ക്  കൂട്ടുകാര്ക് അധ്യാപകര്ക് ,,,,.....

അവന്റെ കാഴ്ചപാടിൽ വെളുത്തവർ ആണ് എല്ലാത്തിനും അധിപന്മാർ എല്ലാപേരും ഇഷ്ടപെടുന്നവർ എല്ലപെരിലും അറിയപെടുന്നവാൻ ......

അവന്റെ കൗമാര കാലഘട്ടങ്ങളിൽ ആ കാഴ്ചപ്പാടിൽ അവനു മാറ്റം വന്നില്ല .....കൗമാര ഘട്ടത്തിൽ നിന്ന് അവൻ യൗവനതിലെക് എത്തി.അവന്റെ ജീവിത നിലവാരം ഒരുപാട് ഉയര്ന്നു ഒന്നൊഴികെ " കറുപ്പ് " , അത് മനസിന്റെ അടിത്തട്ടിൽ ഒരു മാലിന്യമായി അടിഞ്ഞു കിടപ്പുണ്ടായിരുന്നു ...

അവൻ നാട് വിട്ട് നഗരത്തിലേക്ക് എത്തിയപ്പോൾ വെളുപ്പ് എന്നൊരു മായാലോകം കുറേകൂടി അടുത്ത് എത്തിയതുപോലെ അവനു തോന്നി ......

ഒരുപക്ഷെ ചായകൂട്ടുകളുടെ നിറംകെട്ട അവസ്ഥയാണ്‌ അതെന്നു അവനു മനസിലാകാൻ കഴിയാത്തതിനാൽ ആവാം .... അവന്റെ മനസു വീണ്ടും സ്വയം കുത്തി നോവിക്കുന്ന ഒരു യന്ത്രത്തിന്റെ പല്ലുകളായി മാറികൊണ്ടിരുന്നു , അവന്റെ ജോലി പിന്നെ വാടക വീട് നഗരം അതൊക്കെ കുറേകൂടി പരിചിതമായി ...വളരെ പെട്ടന് ആയിരുന്നു അവന്റെ വാടക വീട്ടിൽ മറ്റൊരു അതിഥി  കടന്നു വരുന്നത്..

അനിൽ കുറുപ്പ് -അയാൾ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയാണ് പ്രകാശിന് അയാളെ ഇഷ്ടപ്പെട്ടു കാരണം അയാൾ വെളുത്തിട്ടാണ്‌ പക്ഷെ അയാളുടെ പേര് ഇഷ്ടമായില്ല അനിൽ കറുപ്പ് അല്ല കുറുപ്പ് .ഈ ഒരു സന്ദേഹം അതാണ് കാര്യം.

അവർ സുഹൃതുകളായി നാളുകൾ കടന്നു നീങ്ങി ...പ്രകാശിന്റെ ഈ നിറത്തോടുള്ള സ്വഭാവ വൈകല്യം അനിൽ മനസിലാകി അത് എത്രമാത്രം അയാളെ  സ്വയം നൊമ്പരപെടുതുന്നു എന്നതും മനസിലാകി അനിൽ ഒരു തീരുമാനം എടുത്തു ...അയാളുടെ മനസിലെ  ആ ഇരുൾ മാറ്റണം ...

 അയാൾ പറഞ്ഞു പ്രകാശ്‌ നമുക്ക് കുറച്ച നാൾ അവധി എടുകണം  ഒരു യാത്ര ഉണ്ട് . പ്രകാശിനും സമ്മതമാണ്  കാരണം ജോലികിടയിൽ ഒരു ആശ്വാസം ആകും ഈ യാത്ര....

അവർ യാത്ര തിരിച്ചു , പ്രകാശിന് ഒന്നും അറിയില്ല അനിലാണ് എല്ലാം ശരിയാകിയത് . ഏതു ചോദ്യത്തിന്റെയും ഉത്തരം കിടകുന്നത് ആ ചോദ്യ “?” ചിഹ്നത്തിന്റെ വളവുകല്കിടയിലാണ് .... ഒരുപക്ഷെ ഉത്തരം സന്കീർണമാകും പക്ഷെ ജീവിതത്തിൽ അത് മറകില്ല.

ആ ഒരു വിശ്വാസം ആണ് അനിലിനെ ഇങ്ങനെ ഒരു  തീരുമാനം എടുക്കാൻ പ്രരിപിച്ചത് . പ്രകാശിന്റെ കണ്ണുകൾ ചികയുന്ന വെളുപ്പ് ആണോ കറുപ്പ് അതോ പ്രകാശിന്റെ മനസ് പറയുന്ന വെളുപ്പ് ആണോ കറുപ്പ്.. അതിന്റെ ഉത്തരം എന്തായാലും അനിലിനു  നല്കാൻ കഴിയും .....

അവർ എത്തിച്ചേര്ന്നു അനിലിന്റെ വീടിലേക്ക്‌ , പ്രകാശിന് അത്ഭുതമായി .പ്രകാശിന് ഒരു മുറി കാട്ടി കൊടുത്തു.അനിൽ പറയട്ടെ എന്ന് കരുതി .... (."ആ വലിയ വീട്ടിൽ വേറെ ആരും ഇല്ലേ!" എന്നൊരു ചോദ്യം പ്രകാശ്‌ മനസ്സിൽ ഒളിപിച്ചു ......)

അനിലിന്റെ അമ്മ വന്നു , പ്രകാശിന് ഒരിത്തിരി  ആശ്വാസമായി ( നല്ല പേടി ഉണ്ടായിരുന്നു വല്ല പ്രേതാലയം ആണോ എന്നൊരു സംശയം അവനു നേരത്തെ ഉണ്ടായിരുന്നു ". അമ്മയും പ്രകാശും പരിചയത്തിലായി ...നേരം ഇരുട്ടി

പ്രകാശ്‌ അനിലിനോടു ചോദിച്ചു " വേറെ ആരും ഇല്ലേ ഈ വലിയ വീട്ടിൽ " . ?

അനിൽ ഒന്നും മിണ്ടിയില്ല ....!! അവന്റെ മുഖത്ത് ഒരു വേദന ഒളിഞ്ഞിരിപ്പുണ്ടായിരുന്നു അത് പ്രകാശിന് മനസിലായി അതിനാൽ മറ്റൊരു ചോദ്യം ചോദിച്ചില്ല !!

ആ രാത്രി അവർ കുറെ നേരം ഒന്നും മിണ്ടാതെ ദൂരെ നോക്കിയിരുന്നു ..

അനിൽ പ്രകാശിനോട് പറഞ്ഞു ' എന്താ നിനക്ക് കറുപ്പിനോട് വെറുപ്പ് " ?

എന്തോ !! അത് കാണാൻ ഭംഗി ഇല്ല .മറ്റാരും ഇഷ്ടപെടില്ല എല്ലപെര്കും ഒരു വിരക്തിയാണ് ( പ്രകാശ്‌ പറഞ്ഞു )

" പക്ഷെ എനിക്ക് നിന്നോട് ആ വിരക്തി ഇല്ലാലോ പ്രകാശ്‌ ...നീ സുന്ദരനും ആണ് .."

"അത് അനിൽ നീ എന്റെ ഒരു സുഹൃത്ത് അല്ലെ നാളെ നമ്മൾ വേറെ സ്ഥലത്തേക് ജോലി കിട്ടി മാറി പോകും അതിനിടയ്ക്‌ ഈ ഇഷ്ടം ..അതോരുതരതില്ലുള്ള ഒപ്പിക്കൽ ആണ് ....അത് ജീവിത കാലം വരെ മുന്നോട്ട് പോകില്ല അങ്ങനെ ആകുമ്പോൾ പറയാം ...!"

പ്രകാശ്‌ നിനക്ക് ഒരു കാര്യം അറിയുമോ ? ..നീ ഈ പറയുന്ന വെളുപ്പ്‌  അന്ഗീകരികപെടുന്നുണ്ടോ ?... അതിനു ഈ പറയുന്ന ശുദ്ധത ഉണ്ടോ ?

....സത്യത്തിൽ ഈ കറുപ്പും വെളുപ്പും തമ്മിൽ അല്ല വ്യത്യാസം അത് വിലയിരുത്തുന്ന നിന്റെ മനസിനാണ് ....

പ്രകാശ്‌ നീ കല്യാണം കഴികുന്നത് തീര്ച്ചയായും ഒരു വെളുത്ത പെണ്കുട്ടിയാകും ? അതിൽ എനിക്ക് സംശയമില്ല പക്ഷെ നീ അവളെ എത്ര കാലം സ്നേഹിക്കും .....! അലെങ്കിൽ അവൾ നിന്നെ എത്ര കാലം ?

നിറങ്ങളിൽ പറഞ്ഞു തീർത്തു കളയാവുന്ന ഒന്നല്ല ഈ മനുഷ്യ ആയുസ്സ് ..നിന്റെ കഴ്പാടുകൾ ഞാൻ മാറ്റുവാൻ  ശ്രമിച്ചതല്ല പക്ഷെ നീ അറിയാതെ ഇപ്പോഴും കിടക്കുന്ന ഒന്നുണ്ട് നിറങ്ങൾ ഇല്ലാത്തൊരു മറ്റൊരു ലോകം .....അവിടെ ഇരുൾ ആണെങ്കിലും സ്നേഹത്തിന്റെ സൗന്ദര്യം ഉണ്ട് ...

ഞാൻ ഒന്നും പറയുന്നില്ല പ്രകാശിന്റെ മനോഭാവത്തിനു ഞാൻ മാറ്റം വരുത്തുന്നില്ല ....ഞാൻ ഒരു ഫോട്ടോ കാട്ടി തരാം ....

 

പ്രകാശ്‌ " ആരാ ഇത് ? സുന്ദരി ആണാലോ ? കാമുകിയാണോ ?

" പ്രകാശ്‌  ഞാൻ വിവാഹിതനാണ് , 7 വര്ഷത്തെ പ്രണയം എന്റെ ഭാര്യാണ് 2 വര്ഷമായി വിവാഹം കഴിഞ്ഞിട്ട് " (അനിൽ പറഞ്ഞു നിർത്തി )

എന്നോട് അനിൽ പറഞ്ഞിലാലോ? എന്നിട്ട് എവിടെ നിന്റെ പത്നി ?

" പറയാം ! ,,,അവൾ ഈ വീട്ടിലുണ്ട്  "....എന്റെ പ്രണയം ആരംഭിച്ചത് നീ ഇപ്പോൾ പറയുന്ന സുന്ദര വർണ്ണ  ലോകത്താണ് പക്ഷെ !. ഞാൻ ആ വര്ണ സുന്ദര ലോകം ഇപ്പോഴും മുറുകെ പിടിച്ചിരുന്നെങ്കിൽ ഞാനും അവളും രണ്ടു വഴികളിൽ ആകുമായിരുന്നു ..

ജീവിതത്തിൽ എന്തിനെകളും വലുതാണ്‌ എന്കിപ്പോൾ  അവൾ

അത് മറ്റെന്തിനെകളും ,നമുകിടയിൽ ഈ പറയുന്നോ വെളുപ്പോ കറുപ്പോ ഇല്ല . " ( അനിലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു "

 

നിനക്ക് അവളെ കാണണ്ടേ ?.....പ്രകാശിനെ കൂട്ടി അനിൽ അകത്തൊരു മുറിയിലേക്ക് പോയി ....

 

അവിടെ പുസ്തക കൂട്ടങ്ങല്കിടയിൽ  അവൾ ഇരിപുണ്ടായിരുന്നു..അനിൽ അവളെ വിളിച്ചു ....... പ്രകാശ്‌ ആ മുഖം കണ്ട് മുറിയിൽ നിന്ന് വേഗത്തിൽ പുറത്തിറങ്ങി .....

അനിൽ പെട്ടന് അവന്റെ അടുത്തേക് വന്നു ' എന്തുപറ്റി " ?

പ്രകാശ്‌ വളരെ ഭയന്ന് പരിഭ്രാന്തിയോടെ ചോദിച്ചു ഇത് നിന്റെ ഭാര്യാണോ

അനിൽ - " അതെ എനിക്ക് ഏറ്റവും പ്രിയപെട്ടവൾ , ഒരു വര്ഷത്തിനു മുൻപേ ഗ്യാസ് സ്റ്റൗവു പൊട്ടി തെറിച്ചു അവളുടെ മുഖം പകുതി വികൃതമായിരുന്നു "

പക്ഷെ എനിക്ക് അവളെ ഉപേക്ഷിക്കാൻ കഴിയില്ല കാരണം നമുകിടയിൽ കറുപും ഇല്ല വെളുപ്പും ഇല്ല…..

പ്രകാശ്‌ നീ പറയുന്ന വെളുപ്പ് മുന്പ് അവള്കുണ്ടായിരുന്നു ഇപ്പോൾ അത് കറുപായി ....ഭൗതികതയെ ഇഷ്ടപെട്ടാൽ അത് ഈ ലോകത്ത് സ്ഥിരമല്ല ,

നില നില്കുന്നത് മനസിന്റെ ആഴങ്ങളിൽ നില്കുന്ന

സൗന്ദര്യമാണ് അത് നിറകൂട്ടുകളിൽ അല്ല മറിച്ചു സ്നേഹത്തിന്റെ കൂട്ടുകളിൽആണ് .'

പ്രകാശ്‌ അനിലിനോടു യാത്ര പറഞ്ഞു ആ രാത്രി ഇറങ്ങി ( അനിൽ അവനെ തടഞ്ഞില്ല !! ,...കാരണം അവനുണ്ടായ ആ പരിഭ്രാന്തി മനസിലായി "

 

അവൻ ബസിൽ കയറി .....കുറെ ദൂരം കഴിഞ്ഞു ....ആരോ ഒരാൾ അവന്റെ അടുത്ത് വന്നിരുന്നു ( നന്നേ മുഷിഞ്ഞ കറുത്തൊരു വൃദ്ധൻ) .

അവൻ കണ്ടതും ഞെട്ടി എണീറ്റ് അവിടെ നിന്ന് മാറാൻ പോയതും മനസ്സിൽ അനിൽ പറഞ്ഞ കാര്യങ്ങൾ   വീണ്ടും ഓർത്തു  . പ്രകാശ്‌ അവിടെ ഇരുന്നു ...

വൃദ്ധൻ ആ പരിഭ്രാന്തി കണ്ടു പുഞ്ചിരിച്ചു ......പ്രകാശ്‌ പതിയെ പതിയെ  ഒളിഞ്ഞിരുന്ന പ്രകാശത്തിന്റെ ആ ചിരി പുറത്തെടുത്തു ......

 

" നന്മയും സ്നേഹവുമാണ് ഏറ്റവും വലിയ സൗന്ദര്യ നിറ കൂട്ടുകൾ  .  

നിറങ്ങളുടെ മാന്ത്രിക വൈചിത്ര്യം അല്ല ജീവിതം –

 

Sunday, September 8, 2013

പ്രണയം


തിരയും തീരവുംപോൽ
അറിയാതെ ഇഴുകുന്നു
പൂവും ശലഭവുംപോൽ
അറിയാതെ നുണയുന്നു

 മഞ്ഞും കുളിരുംപോൽ 
അറിയാതെ മൂടുന്നു
മഴയും മേഘവുംപോൽ
അറിയാതെ നനയുന്നു.

നിലാവും രാവുംപോൽ
അറിയാതെ പടരുന്നു  .
നിദ്രയും കിനാവുംപോൽ
അറിയാതെ പുണരുന്നു

പ്രപഞ്ചത്തിൻ മടിത്തട്ടിൽ
കൊഞ്ചുന്നു മീട്ടുന്നു  ,
അറിയാതെ നിന്നിൽ പ്രവഹിക്കും 
അദൃശ്യനുഭവം പ്രണയം...
 


 പ്രണയത്തിനെ ആവഹികുന്നത് പ്രപഞ്ചത്തിലെ സുന്ദരമായ അനുഭവങ്ങൾ ആണ് .പലതും നിർവചികൻ പ്രയാസവും എന്നാൽ അനുഭവികുമ്പോൾ അതിമനോഹരമാണ് .എനിക്ക്  പ്രണയത്തിന്റെ വിരഹമാണ് അത് വേറിട്ട്‌ പോയ   മഴത്തുള്ളികൾ ആണ് മേഘത്തിന്റെ ആര്ത്തിരമ്പൽ ആണ് .......
ഒരികൽ നഷ്ടപെട്ട മഴത്തുള്ളികൾ വീണ്ടും വരും അടുത്തൊരു പെരുമഴകാലതിനയി   ..ഞാൻ കാത്തിരിക്കുന്നു എന്നിലെ പ്രണയത്തിന്റെ തളിരുകൾ പുഷ്പികാനായി .....

എന്റെ കത്ത് കഷമികണം ഗാന്ധിജിയുടെ കത്ത്


ഇന്നത്തെ സംഭവബഹുലമായ സമകാലിക രാഷ്ട്രിയം കണ്ടു സഹിക്കാന്‍ വയ്യാതെ നമ്മുടെ രാഷ്ട്രപിതാവ് പ്രധാനമന്ത്രിക് ഒരു കത്തെഴുതി .

 

പ്രിയപ്പെട്ട മന്‍മോഹന്‍ ജി ,

 

     ഞാന്‍ മഹാത്മാഗാന്ധി – ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്ത്കൂട്ടിയ പഴയ ഒരു സ്വാതന്ത്ര്യ സമര സേനാനി .
ഇന്ത്യ എന്നാ മഹാരാജ്യത്തിനുവേണ്ടി ആത്മസമർപ്പണം നടത്തിയ ഒരാൾ ,ഇപ്പോഴും മനസിലാകുന്നില എങ്കില്‍ ഞാന്‍ പറഞ്ഞു തരാം , നിങ്ങള്‍ ആദരിക്കുന്ന രാഷ്ട്രപിതാവ്, അഴിമതിയുടെ കറകള്‍ പകരുന്ന രൂപയില്‍ പതിച്ച വൃദ്ധന്‍.കഴിഞ്ഞ കുറെ നാളുകളായി ഞാന്‍ നിങ്ങള്ക് ഒരു കത്ത് എഴുതണം എന്ന് വിചാരിച്ചിട്ട് പക്ഷെ ആദ്യമൊക്കെ വേണ്ട ! എന്ന് കരുതി .എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ഈ മുന്നേറ്റം എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല അതുകൊണ്ട് ഒരു ഓര്‍മപെടുത്തല്‍ നല്കാന്‍ വേണ്ടി മാത്രമാണ് എന്റെ ഈ എളിയ കത്ത് .താങ്കള്‍ നല്ലൊരു ധനകാര്യ ഉപദേഷ്ടാവ് ആണ് പക്ഷെ നല്ലൊരു ജനസേവകന്‍ അല്ല എന്ന് ഇപ്പോഴത്തെ ഇന്ത്യ കാണുമ്പോള്‍ മനസിലാകുന്നു .പണ്ട് വെള്ളകാരുടെ  അടി കൊണ്ടും ജയിലില്‍ കിടന്നും സത്യഗ്രഹങ്ങള്‍ നടത്തിയും നേടിയ സ്വാതന്ത്യം ആയിരം കോടീശ്വരന്‍മാര്‍ ഉണ്ടാകാന്‍ അല്ല അവര്ക് നീതി നിയമങ്ങള്‍ കിട്ടാന്‍ അല്ല , ഒരു ഭാരതീയനും പട്ടിണി കിടകരുത് അവനു അവന്റെ സമ്പത്തിന്റെ പേരില്‍ നിയമത്തിലും നീതിയിലും അസമത്വം ഉണ്ടാകരുത് എന്ന് ആഗ്രഹിച്ചയിരുന്നു .

“ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ ജനത്തെ കണ്ടു നയങ്ങള്‍ നടപ്പില്‍ വരുത്തണം”-അതാണ് ഞാന്‍ സ്വപ്നം കണ്ട നിയമസഭ
പക്ഷെ ഇന്ന് വന്‍കിട വ്യവസായികളെ കണ്ടു നടത്തുന്നു അവര്കുവേണ്ടി ഭൂരിപക്ഷ വിഭാഗത്തെ മാറ്റി നിര്ത്തുന്നു .

താങ്കള്‍ മിതമായി സംസാരിക്കുന്ന ഒരാള്‍ ആണ് പക്ഷെ നല്ലൊരു നാളെക് വേണ്ടി “ശബ്ദം ഇല്ല” എന്ന് നടികരുത് .

അഴിമയിലും സാമ്പത്തിക അസന്തുലനത്തിലും ഇന്ത്യ മുന്നേറുന്നു , എന്റെ സ്വപ്‌നങ്ങള്‍ നിറഞ്ഞു നിന്നിരുന്ന നിങ്ങള്‍ ഭരിക്കുന്ന ഈ രാഷ്ട്രീയ വിഭാഗം ഇങ്ങനെ തരംതാഴുമ്പോള്‍ ലജ്ജിക്കുന്നു മന്മോഹ!

ഒരു ഓര്‍മപെടുത്തല്‍ അവശ്യം ഇല്ല എങ്കിലും പറയുന്നു നിങ്ങള്ക് ഇന്ന് പറയാന്‍ ഇന്നലത്തെ കുറെ രക്തസാക്ഷികളുടെ സഹന കഥകള്‍ എങ്കിലും ഉണ്ട് പക്ഷെ നാളത്തെ തലമുറക് നിങ്ങള്ക് ബാകി വയ്കാന്‍ എന്തുണ്ട് ?!.

കറുത്ത വാഗ്ദാനത്തിന്‍ രാഷ്ട്രീയ ചൂതാട്ടവും

അഴിമതികള്‍ നീരാടും നിയമപോയ്കയും     അല്ലെ ?!!

ഒരുപാട് പറയാന്‍ ആഗ്രഹികുന്നില്ല , നിങ്ങളുടെ ഭരണം നാളെ ഒരു കറുത്ത അദ്ധ്യായം എന്ന് പറയാതെ സംരക്ഷികേണ്ടത്‌ ഒരു കര്‍ത്തവ്യം ആയി എടുകുക .
കറപുരണ്ട  രാഷ്ട്രിയ ചുറ്റുപാടിനും അപ്പുറം കറുത്ത ജീവിതങ്ങൾ ഉണ്ട് .....അവിടെ നിങ്ങളുടെ ഖദറിന്റെ വെണ്മ ഇല്ല  അധികാര മോഹമില്ല  ദാരിദ്ര്യത്തിന്റെ നിറംകെട്ട ചുവരുകൾ മാത്രം    ,...

ചരിത്ര പുസ്തകങ്ങളിലോ  രാഷ്ട്രിയ പ്രബന്ധങ്ങളിലോ   ഭരണഘടനയിലോ  ഒതുങ്ങുന്നില്ല അവരുടെ നിലനില്പിന് വേണ്ടിയുള്ള സംരക്ഷണ നിരീക്ഷണങ്ങൾ ...  .. 
കീശകള്‍ വീര്പികാതെ പാവങ്ങളായ ജനങ്ങളുടെ വയര്‍ നിറയ്കുവാൻ ശ്രമികുക  

 

എന്ന് ഗാന്ധിജി ...........

സാങ്കല്പികം ആണ് കത്തിന്റെ ഉള്ളടക്കം പക്ഷെ ഗാന്ധിജി ഉണ്ടായിരുന്നെങ്കിൽ ഈ കത്ത് എഴുതില്ല പകരം ആ വടി കൊണ്ട് തീര്കും എല്ലാം !!!  

 

 

 

 

 

 

Friday, September 6, 2013

ഇടതും ഞാനും




കുട്ടികാലം മുതൽ ഞാൻ കേട്ട് വളരുന്നത്‌ തൊഴിലാളികളുടെ രക്ഷകനായ ഇടതുപക്ഷ പാർട്ടിയെകുറിച്ചാണ് മറ്റൊന്നുമ്മല്ല എന്റെ കുടുംബം ഒരു ഇടതുപക്ഷ ചായിവാണ്.

പാവപെട്ടവനും നിസ്സഹായനും വേണ്ടി ശബ്ദം ഉയര്ത്താൻ മറ്റൊരു വിഭാഗം ഉണ്ടെന്നു ഞാൻ മനസിലാകി . ഇടതുപക്ഷ ചിന്തയുള്ളവൻ  എന്ന് അച്ഛൻ അഹങ്കാരത്തോടെ പറയുമ്പോൾ രോമാഞ്ചം തോന്നിയ കാലം . സ്കൂളിൽ നെഞ്ഞും ഉയർത്തി കൂട്ടുകാരോട്  പറഞ്ഞിരുന്നു ഞാനൊരു   കമൂണിസ്റ്റ് ആണെന്ന് അപ്പോൾ മർക്സിസ്റ്റിനെയും ലെനിനേയും എ ക ജിയെയും നമ്ബൂതിരിപടിനെയും ഒന്നും അറിയില്ല ....

ഒന്ന് അറിയാം ഉച്ചത്തിൽ വിളിച്ചു പറയാൻ കഴിവുള്ള ശക്തമായ സങ്കടനയാണ്‌ കമൂണിസ്റ്റ്, ജാതി മതങ്ങൾ സ്ഥാനമാനങ്ങൾ  ഒന്നും അതിനു ഒരു തടസം അല്ല നന്മയാണ് ലക്‌ഷ്യം ,എല്ലാവരും സമന്മാർ ആണ്

കാലം പകര്ത്തി എടുത്ത ഒരുപാട് ചുവപ്പിന്റെ വിപ്ലവങ്ങൾ ഈ സങ്കടനയുടെ വീര്യം എന്നും കൂട്ടിയിരുന്നു ,തൊഴിലാളി വർഗ്ഗത്തിന്റെ വിയര്പിന്റെ ആവശ്യങ്ങൾ എന്നും പരിഹരിച്ചിരുന്ന അധ്വാന വിഭാഗത്തിന്റെ നേരായിരുന്നു കമൂണിസ്റ്റ് .

ഇതൊക്കെയായിരുന്നു എനില്ലെ കുഞ്ഞു കമൂണിസ്റ്റ്നെ വളർത്തിയത്‌ പക്ഷെ കാലങ്ങള്ക് ഇപ്പുറം …..

ഞാനൊരു കമൂണിസ്റ്റ് വിരോധിയായി (ഇന്നും ആ പഴയകാല സങ്കടനയോടും സഖകളോട്  എനിക്ക് ബഹുമാനം മാത്രമാണ്) പക്ഷെ ഇന്നത്തെ നേതാകന്മാർ  (  സഖാവ് എന്ന് വിളിക്കാൻ എനിക്ക് കഴിയില്ല )  കാരണം സഖാവ് എന്തെന്നോ അതിനുള്ള യോഗ്യതയോ അവർ കാണികുന്നില്ല. .

3 വര്ഷങ്ങള്ക് മുൻപേ ഞാൻ എന്റെ നാട്ടിൽ നിന്ന് ജോലി സ്ഥലത്തേക് പോയിരുന്നത് ഒരു ഓട്ടോയിൽ ആണ് . എന്നും ആ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുറച്ചുപേർ ഉണ്ടായിരുന്നു .സമൂഹത്തിന്റെ അവസ്ഥകൾ രാഷ്ട്രീയ മാറ്റങ്ങൾ എല്ലാം ചർച്ചകൾ ആയിരുന്നു .പക്ഷെ ആ സംഭാഷണങ്ങളിൽ കമ്മൂനിസത്തിന്റെ നല്ല വശങ്ങൾ പറഞ്ഞിരുന്ന  ഒരാൾ ഉണ്ടായിരുന്നു ,എന്നെ ഒരുപാട് അസൂയപെടുതിയിരുന്നു അയാളുടെ വീക്ഷണങ്ങൾ .  . ഒരുപക്ഷെ എന്റെ കമൂണിസ്റ്റ് ഇഷ്ടങ്ങളെ അയാൾ ആദ്യ കാലങ്ങളിൽ മൂര്ച്ചപെടുതിയിരുന്നു, പിന്നെ പിന്നെ എന്റെ ചിന്തകള് അയാളുടെ വാകുകളിൽ തട്ടി മാറി പോയിരുന്നു ..

   ഞാൻ അയാളിൽ നിന്ന് കണ്ടെത്തിയ നൂതന കമൂണിസ്റ്റ് ആശയങ്ങൾ

1. മറ്റുള്ളവരെ ഏതു രീതിയില് പരിഹസികം ,  അവർ മുതലാളിമാർ 2.മറ്റുള്ളവരുടെ വിശ്വാസങ്ങൾ ഒന്നും അല്ല ,അവർ  ദൈവ വിശ്വാസികൾ. 

3.മറ്റുള്ളവർ നന്നാകാൻ പാടില്ല , അവർ ബൂർഷ്വാകൾ ...

അയാൾ പറഞ്ഞിരുന്നു കാറും ബൈക്കും മൊബൈലും  കമ്പ്യൂട്ടറും എല്ലാം ബൂർഷ്വകളുടെ ആഡംബരങ്ങൾ മാത്രമാണ് .....

 

സമ്മതിച്ചു അതൊക്കെ ആഡംബരങ്ങൾ ആണ് ....

 

3 വര്ഷത്തിനു ഇപ്പുറം  അവിചാരിതമായി ഞാൻ വീണ്ടും കണ്ടു സാമന്യം ഭേദപെട്ട കാറിൽ പോകുന്ന രണ്ടുംകെട്ട ബൂർഷ്വയെ.. 

അയാളെ ഞാൻ  കുറ്റം പറയുന്നത് അല്ല എല്ലാ മലയാളികളും ആഡംബരത്തിന്റെ പുറകെ പോകുന്നവർ മാത്രമാണ് പക്ഷെ ഞാൻ ഒരു കമൂണിസ്റ്റ് ആണെന്നും അതിനാൽ മറ്റുള്ളവർ ഇതൊക്കെ നേടിയാൽ ബൂർഷ്വാകൾ ആണെന്ന ചിന്തകള്  ആണ് തിരുത്തേണ്ടത്.

ഒരു ലോക്കൽ നേതാവിന്റെ ഇന്നത്തെ പകര്പ്പ് ആണ് ഞാൻ പറഞ്ഞത് മറ്റു നാറിയ പാർടികളെകുറിച് പറയേണ്ടതില്ല കാരണം അവയ്ക്ക് ഒരു പ്രത്യശാസ്ത്രം അന്നും ഇല്ല ഇന്നും ഇല്ല ,ഒരികൽ പാർടിയോടും  അതിന്റെ ആശയങ്ങളോടും കൂടെ നടന്നിരുന്നവർ ഇന്ന് ആ കാൽ പുറകിലേക് മാറ്റുകയാണ് , കൊലപാതകത്തിന്റെ പരിഹാസത്തിന്റെ ജീര്ണിച്ച നൂതന ആശയങ്ങൾ അവരെ മാറ്റി നിർത്തി……..

ഇന്ന് കമൂണിസം ഒരു ചതുപ്പ് നിലമാണ്‌, എവിടെയൊക്കെയോ പലരും അകപെട്ട് പോകുന്നു അവർ മറ്റുള്ളവരെയും അതിലേക് വലിച്ചിടുന്നു ,

കമൂണിസ്റ്റ് ഇന്ന് പൊരുതുന്നത് സ്വന്തം ആദർശങ്ങളോട് മാത്രം ,  

 
 

Thursday, September 5, 2013

അല്ലെയോ ദൈവമേ !!



 ആദ്യമായി കണ്ണ് തുറന്നു ലോകത്തെ നോക്കുമ്പോൾ കാണുന്നത് നല്ല ചൂടേറിയ മഞ്ഞ പ്രകാശം ആയിരുന്നു . ആ പ്രകാശം എന്നെ ഒരുപാട് കൊതിപിച്ചു ഈ ലോകത്തിന്റെ സന്തതിയായി ജീവിക്കാൻ . എന്നെ ഒമാനിച്ചതും കൊഞ്ചിച്ചതും എല്ലാം ആ ചൂടേറിയ പ്രകാശം മാത്രമായിരുന്നു .അമ്മ അച്ഛൻ സഹോദരങ്ങൾ അതൊന്നും എനിക്ക് അറിയില്ല , അതൊന്നും എനിക്ക് പരിചിതമല്ല. കാലങ്ങൾ കടന്നു ഞാൻ ആ പ്രകാശത്തെ മറന്നു നീല ആകാശത്തെ കാണുവാൻ തുടങ്ങി എനിക്ക് ഒരുപാട് സഹോദരങ്ങൾ കിട്ടി . ജീവിതം സന്തോഷത്തിന്റെ മറ്റൊരു വശവുംകൂടി കാണിച്ചുതന്നു .ആഹാരവും വെള്ളവും കിട്ടാൻ തുടങ്ങി .. കുഞ്ഞു കാലുകൾ ചലിച്ചു തുടങ്ങി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്  പക്ഷെ ഞാൻ സ്വാതന്ത്ര്യത്തിന്റെ ബന്ധനത്തിൽ നിന്നും അകന്നില്ല.ശരിക്കും എനിക്ക് എന്താ ബന്ധനം? സ്വാതന്ത്ര്യം ? അതൊന്നും അപ്പോൾ അറിയില്ല.

 

എന്നെ വലുതാക്കിയ ആഹാരവും വെള്ളവും എപ്പോഴും ദയയോടെ എന്നെ നോക്കിയിരുന്നു .ജീവന്റെ കണ്ണിയായി ഈ ഭൂമിയിൽ ജനിച്ചു ജീവിക്കാൻ ഭിക്ഷ തേടുന്നതുകൊണ്ടാകും?. അറിയില്ല കാരണങ്ങൾ ഒന്നിന്റെയും ഉത്തരങ്ങൾ അല്ല .അതൊന്നും എനിക്ക് ഭീതി തന്നിരുന്നില്ല , നന്മാകെട്ട ക്രൂരതയുടെ മുഖങ്ങൾ ഞാൻ കണ്ടു തുടങ്ങുന്നത് വരെ .എന്റെ സഹോദരങ്ങളെ ഒരു ദയയും ഇല്ലാതെ കൊണ്ട് പോകുമ്പോൾ ഞാൻ മനസിലാകി എന്റെ ആഹാരത്തിന്റെ സഹതാപം, ദയ ഇവയൊക്കെ എന്തിനായിരുന്നു എന്ന് ..

ഞാൻ എന്റെ ഊഴവും തേടി കാത്തിരുന്നു അത് എപ്പോഴാണ് ? അറിയില്ല .ഒന്ന് അറിയാം വിരൂപമായ ക്രൂരതയാകും എന്നോട് പെരുമാറുക .ഈ ലോകത്ത് ഒന്നും ഒന്നിനെയും നന്മയുടെ കണ്ണിൽ കാണുനില്ല എന്ന് മനസിലായി അങ്ങനെ ആണെങ്കിൽ എനിക്ക് ഒന്നും നഷ്ടപെടില്ലയിരുന്നു ...

കരുണയുടെ വാതിലുകൾ തുറക്കും എന്ന് കരുതി പക്ഷെ അതൊരിക്കലും എനിക്ക് വേണ്ടി തുറകില്ല എന്ന് വളരെ പെട്ടന്ന് ഞാൻ മനസിലാകി.  . ഭീകരതയുടെ മുഖങ്ങളെ ഞാൻ കണ്ടു തുടങ്ങി വിശപിനും നിലനില്പിന്നും ഇവയാണ് കൂട്ട് എന്ന് മനസിലായി .

ആ ദിവസം എന്നെ തേടി എത്തി ..........ബലിഷ്ടമായ കൈകൾ എന്റെ ചിറകുകളെ  മുറുകി പിടിച്ചു വലിച്ചു ഇഴച്ചു എവിടേയോ കൊണ്ട് പോകുവാൻ തുടങ്ങി .എനികൊപ്പം വേറെയും കൂട്ടുകാർ നിലത്തു ഇഴയുന്നുണ്ടായിരുന്നു ... . മനുഷ്യരാണ് ഇവർ എന്നും അവരുടെ ആഹാരത്തിനു വേണ്ടി ജീവൻ നല്കിയ ഒരുപിടി മംസപിണ്ടങ്ങൾ മാത്രമാണ് ഞങ്ങൾ എന്നും എനിക്ക് മനസിലായി ..

എന്നെയും എന്റെ സഹോദരങ്ങളെയും അവർ തല കീഴായി അവരുടെ വാഹനത്തിൽ കെട്ടിയിട്ടു ....മംസപിണ്ടങ്ങൾ അല്ലെ അതുകൊണ്ട് അവർ അറിയുനില്ല അലെങ്കിൽ മനപൂർവം ചെയ്യുന്നു ....കണ്ണുനീർ ഇല്ലാതെ  കരഞ്ഞു നിലവിളിച്ചു ഞങ്ങളെ എങ്ങോ കൊണ്ടുപോയി .....
 

 

അവസാനം അതൊരു കശാപ് ശാല ആണെന്ന് മനസിലായി .....ഭാര കുറച്ചിലുകൾ അനുസരിച്ച് ഞങ്ങളെ അവർ കൊല്ലാൻ എടുത്തു ...               

ഭാഗ്യം !! ഒരു തുള്ളി വെള്ളം എനിക്ക് കിട്ടി കഴുത്ത് ഒടിച്ചു കൊല്ലാൻ പോകുവാണ് എന്ന് അറിഞ്ഞു .....ഒന്ന് മാത്രം മനസ്സിൽ ഓർത്തു

 

അല്ലെയോ ദൈവമേ !!!  ഇതും നിൻ ജീവ തുടിപ്പുകൾ .....

 

രാവിലെ ഹൈവേ റോഡുകളിൽ കാണപെടുന്ന കാഴ്ചകൾ ആണ് ... ഒര്പാട് ഇറച്ചി കോഴികളെ തല കീഴായി കെട്ടി കൊണ്ട് പോകുന്നു ..ഇറച്ചി കോഴികൾ ആയാലും അവയും ജീവനുകളാണ് അതിനെ കൊല്ലാനാണ് കൊണ്ടുപോകുന്നത് പക്ഷെ അവയും അർഹിക്കുന്നു ഒരിറ്റ് ദയ .....

വളരെ വേദനിപികുന്ന ആ നിലവിളികളാണ് എന്നെ ഇത് എഴുതാൻ പ്രേരിപിച്ചത്‌