ആദ്യമായി കണ്ണ് തുറന്നു ലോകത്തെ
നോക്കുമ്പോൾ കാണുന്നത് നല്ല ചൂടേറിയ മഞ്ഞ പ്രകാശം ആയിരുന്നു . ആ പ്രകാശം എന്നെ
ഒരുപാട് കൊതിപിച്ചു ഈ ലോകത്തിന്റെ സന്തതിയായി ജീവിക്കാൻ . എന്നെ ഒമാനിച്ചതും കൊഞ്ചിച്ചതും എല്ലാം ആ ചൂടേറിയ പ്രകാശം
മാത്രമായിരുന്നു .അമ്മ അച്ഛൻ സഹോദരങ്ങൾ അതൊന്നും എനിക്ക് അറിയില്ല , അതൊന്നും
എനിക്ക് പരിചിതമല്ല. കാലങ്ങൾ കടന്നു ഞാൻ ആ പ്രകാശത്തെ
മറന്നു നീല ആകാശത്തെ കാണുവാൻ തുടങ്ങി എനിക്ക് ഒരുപാട് സഹോദരങ്ങൾ കിട്ടി . ജീവിതം
സന്തോഷത്തിന്റെ മറ്റൊരു വശവുംകൂടി കാണിച്ചുതന്നു .ആഹാരവും വെള്ളവും കിട്ടാൻ
തുടങ്ങി .. കുഞ്ഞു കാലുകൾ ചലിച്ചു തുടങ്ങി
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക് പക്ഷെ ഞാൻ
സ്വാതന്ത്ര്യത്തിന്റെ ബന്ധനത്തിൽ നിന്നും അകന്നില്ല.ശരിക്കും എനിക്ക് എന്താ ബന്ധനം? സ്വാതന്ത്ര്യം ? അതൊന്നും അപ്പോൾ
അറിയില്ല.
എന്നെ വലുതാക്കിയ ആഹാരവും വെള്ളവും
എപ്പോഴും ദയയോടെ എന്നെ നോക്കിയിരുന്നു .ജീവന്റെ കണ്ണിയായി ഈ ഭൂമിയിൽ ജനിച്ചു
ജീവിക്കാൻ ഭിക്ഷ തേടുന്നതുകൊണ്ടാകും?. അറിയില്ല
കാരണങ്ങൾ ഒന്നിന്റെയും ഉത്തരങ്ങൾ അല്ല .അതൊന്നും എനിക്ക് ഭീതി തന്നിരുന്നില്ല , നന്മാകെട്ട
ക്രൂരതയുടെ മുഖങ്ങൾ ഞാൻ കണ്ടു തുടങ്ങുന്നത് വരെ .എന്റെ സഹോദരങ്ങളെ ഒരു ദയയും
ഇല്ലാതെ കൊണ്ട് പോകുമ്പോൾ ഞാൻ മനസിലാകി എന്റെ ആഹാരത്തിന്റെ സഹതാപം, ദയ ഇവയൊക്കെ
എന്തിനായിരുന്നു എന്ന് ..
ഞാൻ എന്റെ ഊഴവും തേടി കാത്തിരുന്നു അത്
എപ്പോഴാണ് ? അറിയില്ല .ഒന്ന് അറിയാം വിരൂപമായ ക്രൂരതയാകും എന്നോട് പെരുമാറുക .ഈ
ലോകത്ത് ഒന്നും ഒന്നിനെയും നന്മയുടെ കണ്ണിൽ കാണുനില്ല എന്ന് മനസിലായി അങ്ങനെ
ആണെങ്കിൽ എനിക്ക് ഒന്നും നഷ്ടപെടില്ലയിരുന്നു ...
കരുണയുടെ വാതിലുകൾ തുറക്കും എന്ന്
കരുതി പക്ഷെ അതൊരിക്കലും എനിക്ക് വേണ്ടി തുറകില്ല എന്ന് വളരെ പെട്ടന്ന് ഞാൻ
മനസിലാകി. . ഭീകരതയുടെ മുഖങ്ങളെ ഞാൻ കണ്ടു തുടങ്ങി വിശപിനും നിലനില്പിന്നും ഇവയാണ്
കൂട്ട് എന്ന് മനസിലായി .
ആ ദിവസം എന്നെ തേടി എത്തി
..........ബലിഷ്ടമായ കൈകൾ എന്റെ ചിറകുകളെ
മുറുകി പിടിച്ചു വലിച്ചു ഇഴച്ചു എവിടേയോ കൊണ്ട് പോകുവാൻ തുടങ്ങി .എനികൊപ്പം
വേറെയും കൂട്ടുകാർ നിലത്തു ഇഴയുന്നുണ്ടായിരുന്നു ... . മനുഷ്യരാണ് ഇവർ എന്നും അവരുടെ ആഹാരത്തിനു വേണ്ടി ജീവൻ നല്കിയ ഒരുപിടി
മംസപിണ്ടങ്ങൾ മാത്രമാണ് ഞങ്ങൾ എന്നും എനിക്ക് മനസിലായി ..
എന്നെയും എന്റെ സഹോദരങ്ങളെയും അവർ തല
കീഴായി അവരുടെ വാഹനത്തിൽ കെട്ടിയിട്ടു ....മംസപിണ്ടങ്ങൾ അല്ലെ അതുകൊണ്ട് അവർ
അറിയുനില്ല അലെങ്കിൽ മനപൂർവം ചെയ്യുന്നു ....കണ്ണുനീർ ഇല്ലാതെ കരഞ്ഞു നിലവിളിച്ചു ഞങ്ങളെ എങ്ങോ കൊണ്ടുപോയി
.....
അവസാനം അതൊരു കശാപ് ശാല ആണെന്ന്
മനസിലായി .....ഭാര കുറച്ചിലുകൾ അനുസരിച്ച് ഞങ്ങളെ അവർ കൊല്ലാൻ എടുത്തു ...
ഭാഗ്യം !! ഒരു തുള്ളി വെള്ളം എനിക്ക്
കിട്ടി കഴുത്ത് ഒടിച്ചു കൊല്ലാൻ പോകുവാണ് എന്ന് അറിഞ്ഞു .....ഒന്ന് മാത്രം മനസ്സിൽ
ഓർത്തു
അല്ലെയോ ദൈവമേ !!! ഇതും നിൻ ജീവ തുടിപ്പുകൾ .....
രാവിലെ ഹൈവേ റോഡുകളിൽ കാണപെടുന്ന കാഴ്ചകൾ
ആണ് ... ഒര്പാട് ഇറച്ചി കോഴികളെ തല കീഴായി
കെട്ടി കൊണ്ട് പോകുന്നു ..ഇറച്ചി കോഴികൾ ആയാലും അവയും ജീവനുകളാണ് അതിനെ കൊല്ലാനാണ്
കൊണ്ടുപോകുന്നത് പക്ഷെ അവയും അർഹിക്കുന്നു ഒരിറ്റ് ദയ .....
വളരെ വേദനിപികുന്ന ആ നിലവിളികളാണ്
എന്നെ ഇത് എഴുതാൻ പ്രേരിപിച്ചത്
രാവിലെ ഹൈവേ റോഡുകളിൽ കാണപെടുന്ന കാഴ്ചകൾ ആണ് ... ഒര്പാട് ഇറച്ചി കോഴികളെ തല കീഴായി കെട്ടി കൊണ്ട് പോകുന്നു ..ഇറച്ചി കോഴികൾ ആയാലും അവയും ജീവനുകളാണ് അതിനെ കൊല്ലാനാണ് കൊണ്ടുപോകുന്നത് പക്ഷെ അവയും അർഹിക്കുന്നു ഒരിറ്റ് ദയ .....
ReplyDeleteഇടവേളകള്‍ അവസാനിച്ഛല്ലോ; നല്ല നല്ല പോസ്റ്റുകള്‍ വീണ്ടും വരട്ടെ..!
ReplyDeleteനന്നായി. ആശംസകള്‍ !!
ജീവന്‍ എല്ലാ ജീവികള്‍ക്കും വിലപ്പെട്ടതാണല്ലോ.
ReplyDelete