അച്ഛൻ എന്തിനാ ഈ പിള്ളേരെ കൊഞ്ചിച്
വഷളാകുന്നത് .കഥ കേട്ടാൽ മാത്രമേ ഉറങ്ങു ,
രാത്രി കഥ കേട്ട് അപ്പുപ്പനെ ചവിട്ടി രാവിലെ കൊഴമ്പു പുരട്ടാൻ
മാത്രമേ എനിക്ക് സമയം കാണുകയുള്ളൂ. "നീ ബഹളം വ്യ്കണ്ട "! കുഞ്ഞില്ലേ നീയും ഒരുപാട് കഥ കേട്ടാണ് വളർന്നത്
....എന്റെ കൊച്ചുമക്കളുടെ ചവിട്ട് കൊണ്ട് മരികുവാണേൽ മരിക്കട്ടെ ...
അച്ഛനോട് തർക്കികാൻ ഞാനില്ല !!!
മക്കൾ വാ അമ്മയ്ക് അസൂയാണ്, കൊച്ചു
മക്കളുമായി മുറിയിലേക്ക് അപ്പുപ്പാൻ കയറി ...ഇന്ന് അപ്പുപ്പൻ പറയുന്ന കഥ മക്കൾ
സ്ഥിരം കേള്കാത്ത ഒരു കഥ ."എന്നാൽ കേള്ക്കട്ടെ എന്ത് കഥയാണ് അപ്പുപ്പാ
? "? !. പറയാം
മക്കളെ "ഒരു അപ്പുപ്പൻ താടിയുടെ കഥ " ...ഹാ അപ്പുപ്പൻ താടിയോ ?...ഈ തടിയാണോ
അപ്പുപ്പ ?. ഹ ഹ ഹ അല്ല മക്കളെ, ഇതുപോലെ
വെളുത്തൊരു താടിയുണ്ട് പക്ഷെ അതൊരു പൂവാണ് മരത്തിൽ നിന്ന് അടര്ന്നു കാറ്റിൽ പറന്നു
കളിക്കുന്ന അപ്പുപ്പൻ താടി ..... അതിപ്പോൾ ഈ ഫ്ലാറ്റിലോ നഗരത്തിലോ
ഒന്നും കാണില്ല പക്ഷെ നിങ്ങള്ക് കാണാം ഗൂഗിളിൽ ഒന്ന് കയറിയാൽ .....പക്ഷെ തൊട്ടു
രസിക്കാൻ കഴിയില്ല അതിനോട് ഓടി നടന്നു കളിക്കാൻ കഴിയില്ല ...പണ്ട് അപ്പുപ്പന്റെ
കുട്ടികാലം, കുളത്തിലും വരമ്പിലും പാടങ്ങളിലും കളിച്ചും മാമ്പഴവും പേരയ്കയും
കഴിച്ചു വിശപ് അകറ്റിയും നടന്നിരുന്ന കാലം .ഇടയ്ക് അപ്പുപ്പാൻ താടി മരം പൂക്കും ആ
കായ് പൊട്ടി അപ്പുപ്പാൻ താടി പറന്നു നാട്ടിൽ
മുഴുവൻ ചിതറാൻ തുടങ്ങും . അപ്പുപന്റെ അമ്മ പറയും "
അപ്പുപ്പൻ താടി പറന്നു പോകുന്നതിനോട് കൂടി പോകാൻ പാടില്ല അത് കൊണ്ട് പോയി പേടിപിക്കും
എന്ന് " ...ആര് കേള്ക്കാൻ ഇന്ന് നിങ്ങൾ കാണിക്കുന്ന പതിന്മ്ടങ്ങയിരുന്നു
എന്റെ കുസൃതി അപ്പോൾ ...ഒരു ദിവസം ഞാൻ ഒരു അപ്പുപ്പൻ താടി പറന്നു പോകുന്നതിനോടപ്പം
പോയി , എവിടെ
പോകുന്നു എന്ന് അറിയണമല്ലോ .....?....അത് പറന്നു അമ്പലവും കുറ്റികാടുകളും തോടുകളും ആൽത്തറയും പിന്നിട്ടു
ഒരു വലിയ വീടിന്റെ പുറകു വശത്തേക് പോയി ....!!! അയ്യോ പോകണ്ട അപ്പുപ്പ അവിടെ ഭൂതമാകും ....ഹ ഹ ....ഭൂതമൊ ? പക്ഷെ
അപ്പുപ്പാൻ അവിടെ ഭൂതത്തെ കണ്ടില്ല !! .....ഒരു കുഞ്ഞു യക്ഷിയെ കണ്ടു . ആ
അപ്പുപ്പാൻ താടി പോയിരുന്നത് അവളുടെ മുഖത്താണ് .
"അപ്പുപ്പ ശരിക്കും യക്ഷിയാണോ ?... " ...മക്കളെ അതൊരു
കുഞ്ഞു സുന്ദരിയാ നിന്നെപോലെ "... അപ്പുപ്പന്റെ പ്രായത്തിൽ കണ്ട പാവം യക്ഷി കുട്ടി ....പക്ഷെ
അവിടെയല്ല പ്രശ്നം അത് എന്നെപോലെ കീഴ് ജാതിക്കാർ കയറാൻ പാടില്ലാത്ത ഒരു ഇല്ലം
ആയിരുന്നു . അതിനു ശരിക്കും എനിക്ക് അടി കിട്ടി ....പക്ഷെ ആ അടി എന്നെ
വേദനിപിച്ചില്ല ശരിക്കും വേദനിപിച്ചത് ആ യക്ഷികുട്ടി കരഞ്ഞത് കണ്ടായിരുന്നു ..... എന്നിട്ട് എന്തുപറ്റി അപ്പുപ്പാ ? ...അപ്പുപ്പൻ
താടി പോയോ ? ...
അപ്പുപ്പൻ താടി അവളുടെ മുഖത്ത് നിന്ന്
ഞാൻ അടി കൊള്ളുനതിനുമുന്പേ എടുത്തില്ലേ ...! .. പക്ഷെ ആത് മുറുകെ പിടിച്ചു
അടര്ന്നുപോയി ..."അത് പറഞ്ഞപ്പോൾ അപ്പുപ്പന്റെ കണ്ണുകൾ നിറഞ്ഞിരുന്നു "
....
അയ്യേ
അപ്പുപ്പാ കണ്ണ് നിറയുന്നു ,
അപ്പുപ്പൻ ചിരിച്ചു പറഞ്ഞു അത് കണ്ണുനീർ അല്ല
മക്കളെ , ഒരു അപ്പുപ്പൻ തടിയിലൂടെ കണ്ടെത്തിയ യക്ഷി കുട്ടിയുടെ കണ്ണുനീർ
ആണ് ".കഥ മതിയാകി ......രണ്ടുപെര്കും
നല്ല ഉറക്കം വരുന്നുണ്ട് സമയം ഒത്തിരിയായി ...ഞാനും കിടക്കട്ടെ !...
അപ്പൂപ്പന്റെ കഥ കൊള്ളാം കേട്ടോ.
ReplyDeleteഅക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ