പത്തു കഴിഞ്ഞു നില്കുന്ന സമയം വേറെ പണികള്‍ ഒന്നുമില്ല ( ഇപ്പോള്‍ ഉണ്ടെന്നു ആണോ അല്ല ! എന്നാലും പറഞ്ഞതാ ) . ആഹാരം ,ഉറകം , സിനിമ അങ്ങനെ നടന്നിരുന്ന കാലം .
സ്കൂളില്‍ പ്ലസ് 2 - അപേക്ഷ നല്കി നിന്നിരുന്ന സമയം .അപ്പോളാണ് ഒരു വലിയ ഏണി ഞാന്‍ എടുത്തു എന്റെ തലയില്‍ വയ്കാന്‍ പോയത് . എന്ത് എന്നല്ലേ ?... പറയാം
എന്റെ ഒരു ബന്ധുവിന് ചെന്നയില്‍ പോകണം ട്രെയിനില്‍ ടിക്കറ്റ് റിസേര്‍വ് ചെയ്യണം . ഞാന്‍ ചുമ്മാ നില്കുന്നതു കൊണ്ടാകും എന്നോട് ചോദിച്ചു പോയി റിസേര്‍വ് ചെയ്യാമോ എന്ന് ?. ഞാന്‍ ആണേല്‍ കേള്കേണ്ട താമസം , ഓ ചെയ്യാമല്ലോ !! എന്ന് സമ്മതം മൂളി .
പക്ഷെ ആദ്യമായിട്ടാണ് ട്രെയിന്‍ ടിക്കറ്റ് റിസേര്‍വ് ചെയ്യാന്‍ പോകുന്നു എന്ന കാര്യം എനികും അവര്‍ക്കും അറിയാമായിരുന്നു .എന്നാലും പണി എവിടെ നിന്നാലും കിട്ടും അത് ഈ ട്രെയിന്‍ റിസേര്‍വ് വഴി വന്നു എന്നേയുള്ളു .
രണ്ടു ദിവസം കൂടി മാത്രമേയുള്ളൂ അവര്ക് പോകാന്‍ അതുകൊണ്ട് രാവിലെ പോകാന്‍ പറഞ്ഞു എന്നാല്‍ മാത്രമേ റിസേര്‍വ് ചെയ്യാന്‍ കഴിയു എന്നും അലെങ്കില്‍ കിട്ടില്ല എന്നും പറഞ്ഞു ."ഓ ഇതൊകെ ആന കാര്യമോ എന്ന് പറഞ്ഞു ഞാന്‍ ഇറങ്ങി" .
എനിക്ക് ആണേല്‍ നല്ല സന്തോഷം , എന്തോ വലിയ സംഭവം ചെയ്യാന്‍ പോകുന്നമാതിരി .രാവിലെ റെയില്‍വേ സ്റ്റേഷന് അവിടെ എത്തി . നല്ല തിരക് എല്ലാപേരും വരുന്നു അപേക്ഷ എടുക്കുന്നു എന്തൊക്കെയോ എഴുതുന്നു . ഇത് കണ്ടപ്പോള്‍ സംഭവം ഇമ്മിണി വലുത് ആണ് എന്ന് മനസിലായി . ഞാനും എടുത്തു ഒരു അപേക്ഷ !
പക്ഷെ ഒരു ഭയം പത്തില്‍ പരീക്ഷ എഴുതിയിട് ഇല്ലായിരുന്നു , ചിലപ്പോള്‍ അവര്കു ട്രെയിന്‍ കിട്ടിയില എങ്കിലോ എന്നൊരു ഭയം . ഞാന്‍ ഈ അപേക്ഷയും പേനയും പിടിച്ചു ഒരു അര മണികൂര് അങ്ങനെ നിന്ന് .ഇത് ഒരു ചേട്ടന് ശ്രദ്ധിച് , എന്നോട് അത് ഇങ്ങു തരാന്‍ പറഞ്ഞു .
എന്നിട്ട് ചോദിച്ചു ? എവിടെയ്ക് പോകണം ? എന്ന് പോകണം ?. ആരാ പോകുന്നത് ?...ഇതൊകെ ഞാന്‍ പറഞ്ഞു കൊടുത്തത് അനുസരിച്ച് , ചേട്ടന് കൃത്യമായി എഴുതി . ഞാന്‍ നന്ദി പറഞ്ഞു . ഒരു നീണ്ട ക്യുവില്‍ പോയി നിന്ന് ........
എലപെരും കാശും ഈ പറഞ്ഞ അപേക്ഷയും പിടിച് നില്പായിരുന്നു .അതുമാതിരി ഞാനും രണ്ടും ഒരു കൈയില്‍ പിടിച്ചു അങ്ങ് നിന്ന് ....ഓരോരുത്തര് ആയി മുന്‍പിലേക്ക് പോയി തുടങ്ങി എന്റെ ഊഴം എത്തി ...........
എന്റെ പുറകില്‍ ഒരുപാട് പേര് ഉണ്ട് , പിന്നെ ടിക്കറ്റ് റിസേര്‍വ് ചെയ്യുന്ന ഓഫീസര്‍ ആണേല്‍ ഒരു സുന്ദരി ചേച്ചിയും .
അവര്‍ അപേക്ഷ തരാന്‍ പറഞ്ഞു ഞാന്‍ അത് കൊടുത്തു അവര്‍ പറഞ്ഞു ടിക്കറ്റ് ഫുള്‍ ആണ് .വെയിറ്റ് ലിസ്റ്റ് വരും (അയ്യോ ! മനസില്‍ ഒരു വിളി കാരണം വെയിറ്റ് ലിസ്റ്റ് അങ്ങനെ വന്നാല്‍ എനതാകും എന്ന് ഒരു സംശയം )
ഞാന്‍ ചോദിച്ചു ആ ചേച്ചിയോട് വെയിറ്റ് ലിസ്റ്റ് വന്നാല്‍ പ്രശ്നമുണ്ടോ ? .
അവര്‍ പറഞ്ഞു ചിലപ്പോള്‍ സീറ്റ് കിട്ടാം ഇലേല് കിട്ടില്ല .അലെങ്കില്‍ തല്കാലം ഉണ്ട് ! ( ഇത് ഞാന്‍ കേട്ടത് )
ഞാന്‍ ഇത്തിരി ഉറകെ പറഞ്ഞു ആ ചേച്ചി " തല്കാല ആവശ്യമാണ് " .പക്ഷെ വേണം .
എന്റെ പുറകില്‍ നിന്നവരും ആ ചേച്ചിയും നല്ല ചിരി . ( ഇതെന്തപ്പ ഞാന്‍ വല്ല തമാശയും പറഞ്ഞോ? ..കിടന്നു ചിരിക്കാന്‍ എന്ന് ഞാന്‍ വിചാരിച്ചു ) .
ചേച്ചി ചിരി അമര്‍ത്തി പറഞ്ഞു തല്കാലം അല്ല മോനെ " തല്കാല് " -അത് പോകുനതിനു തലേ ദിവസം വന്നു എടുകണം ഇപ്പോള്‍ തല്കാലം മോന് പോകു നല്ല ക്യു പുറകെ ഉണ്ട് .....
ചമ്മിയ മോന്തയുമായി ഞാന്‍ പതുകെ ചിരിച്ചവരെയും നോക്കി ചേച്ചിയെയും നോക്കി തല കുലുകി തിരികെ വന്നു .
വീട്ടില്‍ വന്നു പറഞ്ഞപോഴും ഇതേ പ്രതികരണം .......എന്തായാലും തല്കാല് തല്കാലം ആയതു മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ആണ് .....
അപ്പോള്‍ ശരി തല്കാലം വിട :)
ഒരു ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ അറിയാത്ത നീ എങ്ങിനെ പത്തു പാസായി..?
ReplyDeleteഒരു തത്കാല്‍ എനിക്കും ...
ReplyDelete