Saturday, September 29, 2012

ധൂമ നരകം !


കുഞ്ഞുമായി  ഒരച്ഛന്‍ നഗര മദ്ധ്യത്തില്‍
കാഴ്ചകളുടെ കേളികള്‍ കണ്ടു രസികവേ
കുഞ്ഞിന്‍ കണ്ണുകള്‍ മിടായി തെരുവിലേക്ക്
മിടായി കുഞ്ഞിനായി മറ്റൊന്ന് അച്ഛനായി .

മിടായി നുകരും കുഞ്ഞിന്‍ അധരം മധുരികവേ
നോകീടുന്നു അച്ഛന്‍ നുകരും പുകയുടെ ഭംഗി
കുഞ്ഞിനെ തോല്ലിലെടി ധൂമം തൂകവേ
ധൂമ കൂട്ടില്‍ കുഞ്ഞിന്‍ കണ്ണുകള്‍ മങ്ങുന്നു .

അച്ഛന്‍ ആര്‍ത്തു രസിച്ചു പുക പകരവേ
താന്‍ അറിയാതെ ചോര കുടികുമീ വിഷം
പുകയുന്നു വിഴുങ്ങുന്നു പതിയെ പതിയെ
ഓമന കുഞ്ഞിന്‍ ചോരയും ശ്വാസവും .

പുക തുപ്പും  വാഹനകൊലഹലങ്ങളും  നീയും
നാടിന്‍ ശ്വാസ ബന്ധനങ്ങളെ ഹനിക്കുന്നു,
സ്വയം മരിച്ചു നാട്ടാരെ  കൊല്ലുമീ  വിഷം
ഇന്ന് നാഗരികതയുടെ പുകയായി വിലസീടുന്നു.














ഒരുപാട്  ആളുകളെ ഞാന്‍ ദൈനദിനം  കാണാറുണ്ട്  നഗരത്തില്‍ എന്തിനു ഗ്രാമതില്പോലും , സ്വന്തം കുഞ്ഞുമായി നിന്ന് പുക വലികുന്നത്  ഇന്ന് നാഗരികതയുടെ ട്രെണ്ടായി  കഴിഞ്ഞു  അവര്‍ക്ക് അറിയാവോ അതോ അറിഞ്ഞിട്ടും ആ ക്രൂരത ചെയ്യുന്നതാണോ? .എന്തായാലും സ്വയം മരികുകയും  മറ്റുള്ളവരെ കോല്ലുകയും ചെയ്യുന്ന ഈ പ്രതിഭാസത്തിനു എതിരെ എന്റെ ചെറിയ ഒരു പ്രതിഷേധം . നിങ്ങളുടെ വിമര്‍ശനവും അഭിപ്രായവും പ്രതീക്ഷിക്കുന്നു ......


4 comments:

  1. കാലികമായ ഒരു പ്രശ്നം, അതും പെട്ടന്ന് ആരും ശ്രദ്ധിക്കാതത്തും എന്നാൽ നമുക്ക് അറിയുന്നതുമായത് വരച്ചു കാട്ടിയതിന്ന്
    ആശംസകൾ

    ReplyDelete
    Replies
    1. ഷാജു അത്താണിക്കല്‍ : ഒരായിരം നന്ദി .....

      Delete
  2. വളരെ സുന്ദരമായി അവതരിപ്പിച്ചു...
    പുകവലിയുടെ ദൂഷ്യഫലങ്ങള്‍ വളരെ വെക്തമായി മനസ്സിലാകിയ ഒരാളാണ് ഞാന്‍ !അവസാനം കാന്‍സര്‍ പിടിച്ചു മരണമടഞ്ഞ അദ്ദേഹത്തെ ഒരു നിമിഷം ഞാന്‍ അനുസ്മരിക്കുന്നു...!
    റെന്‍ജി കുട്ടാ....ഇനിയും നല്ല നല്ല രചനകള്‍ പോരട്ടെ....ടിണിം ടിണിം !
    ആശംസകളോടെ...
    അസ്രുസ്.
    .....
    ....
    ...
    ..ads by google! :
    ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
    ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
    ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
    കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
    http://asrusworld.blogspot.com/
    http://asrusstories.blogspot.com/

    ReplyDelete
    Replies
    1. asrus ഇരുമ്പുഴി :ഒരായിരം നന്ദി ..... തീര്‍ച്ചയായും ഞാന്‍ വരും ....

      Delete